മുംബൈ: പോൺ നടിയെന്ന് പറഞ്ഞ് സിനിമയിലുള്ളവർ തന്നെ അധിക്ഷേപം ചൊരിയുമ്പോൾ തന്നെ സമൂഹത്തിന് ഒരു മാതൃകയാണ് സണ്ണി ലിയോൺ. ഒരു കുട്ടിയെ ദത്തെടുത്ത് വളർത്താനുള്ള സണ്ണിയുടെ തീരുമാനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. മകളെ വളർത്തുന്ന കാര്യത്തിലും സണ്ണി ശ്രദ്ധാലുവാണ്.

മാധ്യമങ്ങളെ പിണക്കാൻ തയ്യാറാകാത്ത സണ്ണി ലിയോൺ എല്ലാ വിമർശനങ്ങേളേയും വളരെ ശാന്തയായി നേരിടുന്ന അവർ ശക്തമായ വ്യക്തിത്വത്തിന്റെ ഉടമയുമാണ്. ഒരിക്കലും സണ്ണി ലിയോൺ മാധ്യമങ്ങളോട് മുഖം തിരിച്ചിട്ടില്ല. എന്നാൽ സണ്ണിയുടെ വളർത്തുമകളുടെ ചിത്രം എടുക്കാൻ എത്തിയ ഫോട്ടോഗ്രാഫർമാർക്കു ശക്തമായ താക്കിതാണു താരം നൽകിരിക്കുന്നത്.

മുംബൈയിലായിരുന്നു സംഭവം. മകൾ നിഷ കൗർ വെബ്ബറിനും ഭർത്താവ് ഡാനിയേലിനും ഒപ്പം നടന്നുവരികയയിരുന്നു സണ്ണി. എന്നാൽ മകളുടെ നേരേ ക്യാമറ കണ്ണുകൾ നീണ്ടപ്പോൾ സണ്ണി അൽപ്പം ക്ഷൂഭിതയായി ഉടനെ കൈ കൊണ്ടു മുഖം പൊത്തി ഫോട്ടോഗ്രാഫർമാരോട് തന്റെ അതൃപ്തി അറിയിക്കുകയായിരുന്നു.

ഈ ചെറുപ്രായത്തിൽ തന്നെ തന്റെ മകൾ വാർത്തയുടെ വെള്ളിവെളിച്ചത്തിലേയ്ക്ക് എത്തുന്നതു സണ്ണിക്ക് ഇഷ്മില്ല എന്ന് ഇതിലൂടെ വ്യക്തമായി. സണ്ണി ലിയോണും ഡാനിയേൽ വെബ്ബറും ദത്തെടുത്തതോടെ മാധ്യമങ്ങൾ നിഷ കൗറിന്റെ പിന്നാലെയാണ്. മഹാരാഷ്ട്രയിലെ ലത്തൂരിലുള്ള ഒരു അനാഥാലയത്തിൽ നിന്നാണു 23 മാസം പ്രായമുള്ള നിഷയെ സണ്ണിയും ഡാനിയേലും ദത്തെടുത്തത്.