മുംബൈ: സണ്ണി ലിയോണിനും ഭർത്താവ് ഡാനിയൽ വെബ്ബറിനും കുട്ടികളുടെ കാര്യം പറഞ്ഞാൽ നൂറ് നാവാണ്. ഇപ്പോഴിതാ കുഞ്ഞുങ്ങളുടെ വരവോടെ തന്റെ ജീവിതം പൂർണമായെന്ന് പറയുകയാണ് നടി സണ്ണി ലിയോൺ.

സണ്ണി ലിയോണിന് മൂന്ന് കുട്ടികളാണ്, മൂത്ത കുട്ടിയായ നിഷ വെബ്ബറിനെ ഒരു അനാഥാലയത്തിൽ നിന്ന് ദത്തെടുത്ത ഇരുവരും പിന്നീട് ഐ.വി.എഫ് മാർഗത്തിലൂടെ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകുകയായിരുന്നു. അഷർ നോവ എന്നീ പേരുള്ള ഇരുവരുടേയും ചേച്ചിയായി നിഷ വലിയ ഉത്തരവാദിത്വം കാണിക്കുമെന്ന് പറയുകയാണ് സണ്ണി ലിയോൺ.

നിഷയുടെ കാര്യം നല്ല തമാശയാണ്. അഷറിന്റെയും നോവയുടെയും സഹോദരിയാണെന്ന് അവൾക്ക് നന്നായി അറിയാം. അതുകൊണ്ട് ചേച്ചി ചമയൽ കാണാൻ നല്ല രസമാണ്. കുഞ്ഞുങ്ങളുടെ കാര്യത്തിൽ അവൾ വലിയ ശ്രദ്ധാലുവാണ്.'

'എനിക്കും ഡാനിയേലിനും കുഞ്ഞുങ്ങൾ വേണമെന്ന ചിന്ത തുടങ്ങിയിട്ട് കാലങ്ങളായി. കുഞ്ഞുങ്ങളുടെ ചിരിയും കളിയും നിറഞ്ഞ ഒരു വലിയ കുടുംബമാണ് എന്റെ സ്വപ്നം. അത് സാധ്യമായി. ഇപ്പോൾ എന്റെ കുടുംബം പൂർണമായി. ഞങ്ങളുടെ ജീവിതം മാറി. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിജയം ഇതാണെന്ന് ഞാൻ കരുതുന്നു.

'ഞാൻ നല്ലൊരു അമ്മയാണ്. സ്വയം പുകഴ്‌ത്തിയതല്ല. ചെയ്യുന്ന ജോലി എന്തു തന്നെയാണെങ്കിലും അത് ആസ്വദിച്ചാൽ നമുക്ക് മടുപ്പ് അനുഭവപ്പെടില്ല. മാതൃത്വം ഒരു ജോലിയല്ല. അതൊരു മനോഹരമായ അവസ്ഥയാണ്. ഡാനിയേലിനും എനിക്കും കുട്ടികളുടെ കാര്യത്തിൽ നല്ല ഉത്തരവാദിത്തമുണ്ട്. ഡാനിയേൽ അദ്ദേഹത്തിന്റെ കടമകൾ നന്നായി നിറവേറ്റുന്നുണ്ട്. അതിനാൽ എനിക്ക് തിരക്കിന്റെ ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടില്ല'- സണ്ണി ലിയോൺ പറഞ്ഞു.

പൂജ ബട്ടിന്റെ ജിസം-2 എന്ന ത്രില്ലർ സിനിമയിലൂടെ 2012ലാണ് സണ്ണി ബോളിവുഡിൽ അരങ്ങേറ്റം നടത്തിയത്. പിന്നീട് 2013 ൽ ജാക്പോട്ട്, 2014 ൽ റാങ്കിനി എം.എം.എസ്-2, 2015 ൽ ഏക് പെഹലി ലീല എന്നീ സൂപ്പർ ചിത്രങ്ങൾ 4 വർഷം കൊണ്ട് ഇന്ത്യൻ സിനിമ രംഗത്ത് ചരിത്രങ്ങളെഴുതി.

സിനിമക്ക് പുറമെ സാമൂഹിക പ്രവർത്തനത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും വലിയ പങ്കാളിയാണ് സണ്ണി. ഈ വർഷം തന്നെ നിരവധി ചിത്രങ്ങളാണ് സണ്ണിയുടേതായി പുറത്ത് വരാനുള്ളത്.