മുംബൈ: കൊടുത്താൽ പണി പാമ്പിന്റെ രൂപത്തിൽ മാത്രമല്ല, കേക്കിന്റ രൂപത്തിലും വരും. ഇതു പ്രായോഗികമായി മനസ്സിലാക്കിയ ആളാണ് സണ്ണി രജനി. ആളിനെ ഓർമ്മയില്ലേ...സണ്ണി ലിയോണിനെ പേടിപ്പിച്ച് ആരാധകരുടെ ബി പി കൂട്ടിയ കക്ഷിയാണ്. ഇദ്ദേഹത്തി്‌ന് അപ്രതീക്ഷിതമായി തിരിച്ചും പണി കിട്ടിയ ക്ഷീണത്തിലാണ് ഇപ്പോൾ.

സിനിമാ ചിത്രീകരണത്തിന്റെ ഇടവേളയിൽ ഒപ്പിച്ച കുസൃതി കുറച്ചു ദിവസം മുൻപ് സണ്ണി ലിയോൺ പങ്കുവച്ചിരുന്നു. തിരക്കഥ വായിച്ചു കൊണ്ടിരിക്കുകയായിരുന്ന സണ്ണിയുടെ ദേഹത്തേക്ക് പ്ലാസ്റ്റിക് പാമ്പിനെ സഹപ്രവർത്തകനായ സണ്ണി രജനി എടുത്തിടുന്നതിന്റെയും നിലവിളിച്ചു കൊണ്ട് സണ്ണി ഓടുന്നത്തിന്റെയും വീഡിയോ സണ്ണി ലിയോൺ തന്നെ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് പുതിയ വിശേഷം.

തനിക്കിട്ട് പണി തന്ന സണ്ണി രജനിക്ക് തിരിച്ചു കൊടുത്തിരിക്കുകയാണ് സണ്ണി ലിയോൺ. സഹപ്രവർത്തകരുമായി കുശലം പറഞ്ഞിരിക്കുകയായിരുന്ന രജനിയുടെ മുഖത്ത് അപ്രതീക്ഷിതമായി ചോക്ലേറ്റ് കേക്ക് മുഴുവനായും കമിഴ്‌ത്തിയാണ് സണ്ണി പകരം വീട്ടിയത്.
എന്റെ പ്രതികാരം...എന്നോട് മുട്ടിയാൽ ഇതായിരിക്കും ഫലം എന്ന അടിക്കുറിപ്പോടെയാണ് സണ്ണി ഈ രസകരമായ വീഡിയോ പങ്കുവച്ചിട്ടുള്ളത്.