ന്ത്യൻ യുവത്വത്തെ കോരിത്തരിപ്പിക്കാൻ സണ്ണി ലിയോൺ ഒരിടവേളയ്ക്ക് ശേഷം വീണ്ടും എത്തുകയാണ്. രാഗിണി എംഎംഎസ് 2 ൽ ഞെട്ടിക്കുന്ന പ്രകടനം നടത്തിയ ഹോട്ട് നടിയുടെ പുതിയ ചിത്രം ഏക് പഹേലി ലീല ട്രെയിലർ ഇറങ്ങി അഞ്ച് ദിനം കണ്ടത് 35 ലക്ഷം ആളുകളാണ്.

സണ്ണിയുടെ മേനീപ്രകടനം തന്നെയാണ് ട്രെയിലറിന്റെ പ്രധാനആകർഷണം. കൂടാതെ നടിയുടെ ചിത്രത്തിന് വേണ്ടിയുള്ള കുളിയും വാർത്തകളിൽ ഇപ്പോൾ ഇടം നേടുകയാണ്. ചിത്രത്തിന് വേണ്ടി നടി നൂറ് ലിറ്റർ പാലിൽ കുളിച്ചെന്നാണ് പുതിയ വിവരം. രാജസ്ഥാനിലെ തണുപ്പുള്ള കാലവസ്ഥയിലാണ് ഈ രംഗം ചിത്രീകരിച്ചതും. 100 ലിറ്റർ പാൽ ചൂടുവെള്ളവുമായി ചേർത്തതിന് ശേഷമായിരുന്നു പാലുകൊണ്ട് കുളി.

ബോബി ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സണ്ണിയെ കൂടാതെ ജെയ് ഭാനുശാലി, മോഹിത് തുടങ്ങിയവരും ചിത്രത്തിൽ മറ്റ്പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫെബ്രുവരി അഞ്ചിന് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ടി സീരീസിന്റെ ബാനറിൽ ഭൂഷൻ കുമാർ നിർമ്മിക്കുന്ന ചിത്രം ഏപ്രിൽ ആദ്യവാരം തീയറ്ററുകളിൽ എത്തും.

മൂന്ന് കാലഘട്ടങ്ങളിലെ മൂന്ന് കഥാപാത്രങ്ങളായെത്തുന്ന സണ്ണി ആധുനിക ലോകത്തെ ഒരു നർത്തകിയായും ഭൂതകാലത്തിലെ ഒരു ഗ്രാമീണ സുന്ദരിയായും രാജകുമാരിയായും ചിത്രത്തിൽ വേഷമിടുന്നു. അഭിനയത്തിനു കൂടുതൽ പ്രാധാന്യം നൽകിയെങ്കിലും സണ്ണി ലിയോണിന്റെ പതിവു ചൂടൻ രംഗങ്ങൾക്കും ചിത്രത്തിൽ കുറവില്ല.

മ്യൂസിക് ത്രില്ലർ എന്ന പേരിൽ ഇറങ്ങുന്ന പുതിയ ചിത്രത്തിൽ ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചൻ തകർത്തഭിനയിച്ച 'ദോലി താരോ' എന്ന ഗാനത്തിനും സണ്ണിലീയോൺ ചുവടുവെക്കുന്നുണ്ട്. സഞ്ജയ് ലീല ബൻസാലിയുടെ 'ഹം ദിൽ ദേ ചുകേ സനം' എന്ന ചിത്രത്തിലേതാണ് ഈ ഗാനം. കൂടാതെ ഒരു സെമിക്ലാസിക്കൽ നൃത്തവും സണ്ണിലിയോൺ ചിത്രത്തിൽ കാഴ്‌ച്ചവെക്കുന്നുണ്ട്.