- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സണ്ണി ലിയോൺ വേദിയിൽ തുണിയഴിച്ച് ചാടുകയോ, അവരെ കാണാൻ ആരെങ്കിലും തുണിയുടുക്കാതെ വരികയോ ചെയ്തതായി അറിയില്ല; ആരെയെങ്കിലും കൊല്ലാനോ, വെറുക്കാനോ, പീഡിപ്പിക്കാനോ അവർ ആരാധകരോട് ആഹ്വാനം ചെയ്തിട്ടുമില്ല; അപ്പോൾ പിന്നെ 'ദൈവത്തിന്റെ സ്വന്തം നാട്'എങ്ങനെ സംശയത്തിന്റെ നിഴലിലാകും: എഴുത്തുകാരൻ സേതുവിന് ഒരു മറുപടി
സണ്ണി ലിയോണെയെ കാണാൻ ആയിരക്കണക്കിന് യുവാക്കൾ റോഡിൽ തടിച്ചുകൂടിയതിനെ വിമർശിച്ചുകൊണ്ട് എഴുത്തുകാരൻ സേതു ചോദിക്കുന്നു. ഇതോ ദൈവത്തിന്റെ സ്വന്തം നാട്? ഇവിടെ ചില കാര്യങ്ങൾ പറയാതെ വയ്യ എന്ന് തോന്നുന്നു. അത് സണ്ണി ലിയോണെയോടുള്ള ആരാധനകൊണ്ടോ, എന്റെ ഏതെങ്കിലും ശാരീരിക ആസക്തികളെ അവർ ശമിപ്പിച്ചതിലുള്ള കടപ്പാടുകൊണ്ടോ, ഇനി അതുമല്ല സേതുവിനോടുള്ള വിരോധം കൊണ്ടോ ഒന്നുമല്ല. അതേസമയം ഞാൻ ജീവിക്കുന്ന സാമൂഹ്യചുറ്റുപാടുകളെ എന്റെ സ്വതന്ത്രബുദ്ധികൊണ്ടു വിശകലനം ചെയ്ത് എനിക്ക് മുന്നോട്ടുപോകണമെന്ന ഒരു നിർബന്ധംകൊണ്ടു മാത്രമാണ്. 'ഇതോ ദൈവത്തിന്റെ സ്വന്തം നാട് ' എന്ന് സേതു ചോദിക്കുമ്പോൾ, എങ്ങനെയായിരിക്കണം ദൈവത്തിന്റെ സ്വന്തം നാട് എന്നതിനെപ്പറ്റിയുള്ള ഒരു സങ്കല്പം തീർച്ചയായും അദ്ദേഹത്തിനുണ്ടായിരിക്കുമല്ലോ? സണ്ണി ലിയോണെ എന്ന നടിയെയും അവരെ കാണാൻ കൂട്ടത്തോടെ എത്തിയ യുവാക്കളെയും മുൻനിറുത്തി ഇങ്ങനെയൊരു ചോദ്യം ചോദിക്കുമ്പോൾ, അതായത് സേതു സങ്കല്പിച്ചുവെച്ചിട്ടുള്ള ദൈവത്തിന്റെ സദാചാരനിഷ്ഠക്ക് നിരക്കാത്ത സംഗതികളാണ് ഈ നാട്ടിൽ നടന്നി
സണ്ണി ലിയോണെയെ കാണാൻ ആയിരക്കണക്കിന് യുവാക്കൾ റോഡിൽ തടിച്ചുകൂടിയതിനെ വിമർശിച്ചുകൊണ്ട് എഴുത്തുകാരൻ സേതു ചോദിക്കുന്നു. ഇതോ ദൈവത്തിന്റെ സ്വന്തം നാട്? ഇവിടെ ചില കാര്യങ്ങൾ പറയാതെ വയ്യ എന്ന് തോന്നുന്നു. അത് സണ്ണി ലിയോണെയോടുള്ള ആരാധനകൊണ്ടോ, എന്റെ ഏതെങ്കിലും ശാരീരിക ആസക്തികളെ അവർ ശമിപ്പിച്ചതിലുള്ള കടപ്പാടുകൊണ്ടോ, ഇനി അതുമല്ല സേതുവിനോടുള്ള വിരോധം കൊണ്ടോ ഒന്നുമല്ല. അതേസമയം ഞാൻ ജീവിക്കുന്ന സാമൂഹ്യചുറ്റുപാടുകളെ എന്റെ സ്വതന്ത്രബുദ്ധികൊണ്ടു വിശകലനം ചെയ്ത് എനിക്ക് മുന്നോട്ടുപോകണമെന്ന ഒരു നിർബന്ധംകൊണ്ടു മാത്രമാണ്.
'ഇതോ ദൈവത്തിന്റെ സ്വന്തം നാട് ' എന്ന് സേതു ചോദിക്കുമ്പോൾ, എങ്ങനെയായിരിക്കണം ദൈവത്തിന്റെ സ്വന്തം നാട് എന്നതിനെപ്പറ്റിയുള്ള ഒരു സങ്കല്പം തീർച്ചയായും അദ്ദേഹത്തിനുണ്ടായിരിക്കുമല്ലോ? സണ്ണി ലിയോണെ എന്ന നടിയെയും അവരെ കാണാൻ കൂട്ടത്തോടെ എത്തിയ യുവാക്കളെയും മുൻനിറുത്തി ഇങ്ങനെയൊരു ചോദ്യം ചോദിക്കുമ്പോൾ, അതായത് സേതു സങ്കല്പിച്ചുവെച്ചിട്ടുള്ള ദൈവത്തിന്റെ സദാചാരനിഷ്ഠക്ക് നിരക്കാത്ത സംഗതികളാണ് ഈ നാട്ടിൽ നടന്നിരിക്കുന്നത് എന്നാണല്ലോ അതിന്റെ അർത്ഥം?
എന്താണ് ഈ പുണ്യപുരാതന സദാചാരം എന്നതിനെപ്പറ്റിയൊക്കെയുള്ള ചർച്ച തത്കാലത്തേക്ക് മാറ്റിവച്ച്, ഇവിടെ നടന്നു എന്ന് പറയപ്പെടുന്ന സദാചാര /മൂല്യ വിരുദ്ധത എന്താണെന്ന് പരിശോധിക്കാമെന്ന് തോന്നുന്നു. സണ്ണി ലിയോണെ എന്ന ഒരു നടിയെ ഒരു മൊബൈൽ കമ്പനി അവരുടെ ഷോറൂം ഉദ്ഘാടനം ചെയ്യാൻ ക്ഷണിക്കുന്നു. അതിന്റെഭാഗമായി അവർ കൊച്ചിയിൽവരുന്നു, ഉദ്ഘാടനം ചെയ്ത് തിരിച്ചുപോകുന്നു. അവരുടെ സിനിമ കണ്ടവരും കേട്ടറിഞ്ഞവരുമായ പല പ്രായക്കാർ അവരെ കാണാനെത്തുന്നു, കണ്ടശേഷം തിരിച്ചുപോകുന്നു.
ഇതിനിടയിൽ സണ്ണി ലിയോണെ വേദിയിൽ തുണിയഴിച്ച് ചാടുകയോ, അവരെ കാണാൻ ആരെങ്കിലും തുണിയുടുക്കാതെ വരികയോ ചെയ്തതായി റിപ്പോർട്ടൊന്നും കണ്ടില്ല. മാത്രമല്ല, ആരെയെങ്കിലും കൊല്ലാനോ, വെറുക്കാനോ, പീഡിപ്പിക്കാനോ അവർ ആരാധകരോട് ആഹ്വാനം ചെയ്തതായും കേട്ടില്ല. അപ്പോൾപിന്നെ 'ദൈവത്തിന്റെ സ്വന്തം നാട് ' അവർ വന്നുപോയതോടുകൂടി എങ്ങനെ സംശയത്തിന്റെ നിഴലിലായി എന്ന് മനസ്സിലാകുന്നില്ല!
പോൺസിനിമകളിൽ അഭിനയിച്ച ഒരു നടിയെക്കൊണ്ട് കട ഉദ്ഘാടനം ചെയ്യിച്ചതും അവരെകാണാൻ ആളുകൾ തിങ്ങിക്കൂടിയതുമൊക്കെയാണ് ദൈവത്തിന്റെനാട്ടിൽ സംഭവിച്ച 'സദാചാരലംഘനം' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സാമാന്യമായും കരുതാം. അങ്ങനെയെങ്കിൽ, ഇവിടെ മതത്തിന്റെ /രാഷ്ട്രീയത്തിന്റെ പേരിൽ പരസ്പരം കൊല്ലാനും കൊലയാളി ജയിലിൽനിന്നിറങ്ങുമ്പോൾ സ്വീകരണം നൽകാനും വർഗ്ഗീയവാദികളുടെ പ്രസംഗത്തിന് കയ്യടിക്കാനും ബലാത്സംഗകേസിലെ പ്രതിയെ കൊണ്ടുപോകുമ്പോൾ പൊലീസിനെ തടയാനും ജനങ്ങളുടെ നികുതിപ്പണത്തിൽനിന്ന് കോടികൾ കട്ടവനെ നേതാവായി വാഴിക്കാനുമൊക്കെ ആൾക്കൂട്ടം ഉണ്ടല്ലോ! അപ്പോഴെല്ലാം ദൈവത്തിന്റെ സ്വന്തമായിരുന്നോ ഈ നാട്?
ഇപ്പോൾ സണ്ണി ലിയോണെയെ കണ്ടപ്പോളാണോ ദൈവം നാടുവിട്ടത് ?! ആ സ്ത്രീ സ്വന്തം നഗ്‌നത കാണിക്കാൻ ആരുടേയും വീട്ടിലേക്കോ, കിടപ്പുമുറിയിലേക്കോ അതിക്രമിച്ചു കയറിയതായോ, ആരുടെയെങ്കിലും വിട്ടുപടിക്കൽ വന്നുനിന്ന് ലൈംഗിക ചേഷ്ടകൾ കാണിച്ചതായോ വാർത്തകളൊന്നും വന്നിട്ടുമില്ല! അപ്പോൾപിന്നെ സണ്ണി ലിയോണെ വന്നതുകൊണ്ട് കുറ്റിയറ്റുപോയ ഏതു സദാചാരത്തെപ്പറ്റിയാണ് സേതുവിന്റെ ബേജാറ് എന്നും മനസ്സിലാകുന്നില്ല!