നീലച്ചിത്രത്തിൽ നിന്നും ബോളിവുഡിന്റെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയ നടിയാണ് സണ്ണി ലിയോൺ. അതുകൊണ്ട് തന്നെ താരത്തിന് ആരാധകരും നിരവധിയാണ്. പോകുന്നിടത്തെല്ലാം താരത്തിന് അധിക സുരക്ഷാസന്നാഹം വേണമെന്നിരിക്കെ രാജസ്ഥാനിൽ ഷൂട്ടിങിനെത്തിയ നടിക്ക് അല്പം വ്യത്യസ്തമായ അനുഭവം ആണ് ഉണ്ടായത്.

രാജസ്ഥാനിലെ യുവാക്കൾ തന്നെ ശരിക്കും ഞെട്ടിച്ചുകളഞ്ഞെന്നു സണ്ണി ലിയോൺ വ്യക്തമാക്കി. രാജസ്ഥാനിൽ ലീല എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി പോയപ്പോഴാണ് സണ്ണിക്കു രാജസ്ഥാൻ യുവാക്കളോട് ഇത്രമാത്രം മതിപ്പ് തോന്നിയത്. രാജസ്ഥാനിലെ ഒരു ഗ്രാമത്തിലായിരുന്നു ഷൂട്ടിങ്. അത്യാവശ്യം സിനിമക്കാരെ തിരിച്ചറിയാവുന്ന ആളുകൾ. കാണാനെത്തിയവരിൽ അധികവും ചെറുപ്പക്കാർ.

ഇത്രയും ആളുകളെ കണ്ട് താൻ പകച്ചുവെന്ന് സണ്ണി ലിയോൺ. പക്ഷേ അവരെ ഏറെ അത്ഭുതപ്പെടുത്തിയത് ഷൂട്ടിങ് കാണാനെത്തിയ യുവാക്കൾ തന്നെയായിരുന്നു. ഷൂട്ടിംഗിൽ അവർ ഒരു പ്രശ്‌നവും ഉണ്ടാക്കിയില്ല, മാത്രമല്ല കമന്റടിയോ ഉപദ്രവമോ ഉണ്ടായില്ല. സിനിമാ താരങ്ങൾക്ക് ഇത്രയധികം ബഹുമാനം നൽകുന്നവരാണോ ആ ചെറുപ്പക്കാരെന്നും സണ്ണി ലിയോൺ ചോദിച്ചത്രേ.