പ്പോൾ രാജ്യത്ത് ഏറ്റവും പ്രശസ്തനായ വ്യക്തിയും ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന വ്യക്തിയും ആരെന്നു ചോദിച്ചാൽ ഭൂരിപക്ഷത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരാകും ഉയർത്തിക്കാട്ടാനുണ്ടാകുക. എന്നാൽ, ഗൂഗിൾ തെരയലിൽ മോദിയെയും കടത്തിവെട്ടിയിരിക്കുന്ന ഒരാളുണ്ട്.

മറ്റാരുമല്ല, നീലച്ചിത്രങ്ങളിലെ നായികയായി വന്ന് ഇപ്പോൾ ബോളിവുഡ് നടിയായി മാറിയ സണ്ണി ലിയോണിയാണ് ഗൂഗിൾ തെരച്ചിലിൽ മോദിയെ തോൽപ്പിച്ചത്. മുൻ നിര നായികമാരെയും ബോളിവുഡിലെ സൂപ്പർ താരങ്ങളെയുമൊക്കെ കടത്തിവെട്ടിയാണ് സണ്ണി ലിയോണി എന്ന ഹോട്ട് നായിക ഗൂഗിൾ തെരച്ചിലിൽ ഒന്നാമതെത്തിയത്.

അത്യാധുനിക ഓൺലൈൻ സങ്കേതങ്ങളിൽ എപ്പോഴും മുൻപന്തിയിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലും സണ്ണി ലിയോണി തോൽപ്പിച്ചു കളഞ്ഞു. ഇന്ത്യൻ ഗ്ലാമർ ലോകത്ത് തിളങ്ങുന്ന നിൽക്കുന്ന സണ്ണി ഇന്ത്യൻ യുവതയുടെ ഹൃദയമിടിപ്പാണെന്നാണ് സേർച്ച് എഞ്ചിൻ ഗൂഗിൾ സാക്ഷ്യപ്പെടുത്തുന്നത്. 2015ൽ ഏറ്റവും തെരയപ്പെട്ട ഗൂഗിൾഡ് ഇന്ത്യൻ എന്ന ഖ്യാതി നേടിയ സണ്ണി ഗൂഗിൾ തെരയലിന്റെ കാര്യത്തിൽ ഇന്ത്യയിൽ ഏറ്റവും മുന്നിൽ ഇത് രണ്ടാം തവണയാണ് എത്തുന്നത്.

മുൻനിര നായകന്മാരായ ഷാരൂഖ് ഖാൻ, സൽമാൻഖാൻ തുടങ്ങിയ നടന്മാരേയും ദീപികാ പദുക്കോൺ ഉൾപ്പെടെ എ ലിസ്റ്റിലുള്ള നടിമാരേയുമാണ് സണ്ണി ലിയോൺ പിന്നിലാക്കിയത്. സണ്ണിക്ക് തൊട്ടുപിന്നിലെത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. സൽമാൻഖാൻ മൂന്നാം സ്ഥാനത്ത് വന്നപ്പോൾ ബോളിവുഡിൽ സണ്ണിയുടെ സഹപ്രവർത്തകരായ കത്രീന കൈഫ് നാലാമതും ദീപികാ പദുക്കോൺ അഞ്ചാം സ്ഥാനത്തുമാണ് എത്തിയത്.

ഷാരൂഖ് ഖാൻ ഏഴാം സ്ഥാനത്തുള്ള പ്രിയങ്ക ചോപ്രയുടേയും പിന്നിലായിപ്പോയപ്പോൾ ആലിയ ഭട്ട് പ്രിയങ്കയ്ക്ക് തൊട്ടു മുന്നിലെത്തി. പൂനം പാണ്ഡേയാണ് പട്ടികയിലെ ആദ്യ പത്തിലുള്ള വിരാട് കോഹ്ലിക്ക് മുന്നിൽ.

ആദ്യ പത്തുപേർ ഇവരാണ്: സണ്ണി ലിയോണി, നരേന്ദ്ര മോദി, സൽമാൻ ഖാൻ, കത്രീന കൈഫ്, ദീപിക പദുകോൺ, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, ഷാറുഖ് ഖാൻ, പൂനം പാണ്ടേ, വിരാട്