- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മേനീപ്രദർശനം അതിരുവിട്ടാലും ചുംബിക്കാനില്ലെന്ന് സണ്ണി ലിയോൺ; കടുത്ത നിലപാടിൽ പണി കിട്ടിയത് സംവിധായകർക്ക്; നിലപാട് മാറ്റുമെന്ന പ്രതീക്ഷയിൽ ആരാധകർ
മുംബൈ: അടുത്തകാലത്തായി ബോളിവുഡിൽ നിന്നും നിറയെ അവസരങ്ങളാണ് സണ്ണി ലിയോണിനെ തേടിയെത്തുന്നത്. ബോളിവുഡിലെ വിലയേറിയ താരമായി മാറിക്കൊണ്ടിരിക്കുന്ന സണ്ണി ലിയോണിന് അവസരങ്ങൾ നഷ്ടമാകുമോ എന്നാണ് പലരും ഇപ്പോൾ ചോദിക്കുന്നത്. ഇതിന് കാരണം അടുത്തിടെ സണ്ണി കൈക്കൊണ്ട ചില തീരുമാനങ്ങളാണ്. മേനിപ്രദർശനത്തിന് ഒട്ടും മടികാണിക്കാറില്ലാത്ത താരമാണ് സണ്ണിയെങ്കിലും സണ്ണിയുടെ കടുത്ത തീരുമാനം ചുംബന വിഷയത്തിലാണ്. മുഖ്യധാരാ നടിമാർ അടക്കം ചുംബിക്കാൻ മടിക്കുമ്പോഴാണ് താൻ ചുംബിക്കാനില്ലെന്ന നിലപാടുമായി സണ്ണി ലിയോൺ രംഗത്തെത്തുന്നത്. ഇതോടെ ശരിക്കും വെട്ടിലായിരിക്കുന്നത് നിർമ്മാതാക്കളും സംവിധായകരുമാണ്. ഇനി ഒരു ചിത്രത്തിലും നായകനെ ചുംബിക്കില്ലെന്നാണ് സണ്ണി ലിയോണിന്റെ തീരുമാനം. മേനീപ്രദർശനം അതിരുവിട്ട് കാണിക്കുമെങ്കിലും നായകനെ ചുംബിക്കാൻ താൻ ഇല്ലെന്ന നിലപാടിലാണ് സണ്ണി ലിയോൺ. ഈ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളായ ഏക് പഹേലി ലീല, കുച്ച് കുച്ച് ലോച ഹേ, മസ്തിസാദ, വൺ നൈറ്റ് സ്റ്റാൻഡ് എന്നീ ചിത്രങ്ങളിലും സണ്ണിയുടെ ചുംബനരംഗം മാത്രം ഉണ്ടായിരുന
മുംബൈ: അടുത്തകാലത്തായി ബോളിവുഡിൽ നിന്നും നിറയെ അവസരങ്ങളാണ് സണ്ണി ലിയോണിനെ തേടിയെത്തുന്നത്. ബോളിവുഡിലെ വിലയേറിയ താരമായി മാറിക്കൊണ്ടിരിക്കുന്ന സണ്ണി ലിയോണിന് അവസരങ്ങൾ നഷ്ടമാകുമോ എന്നാണ് പലരും ഇപ്പോൾ ചോദിക്കുന്നത്. ഇതിന് കാരണം അടുത്തിടെ സണ്ണി കൈക്കൊണ്ട ചില തീരുമാനങ്ങളാണ്. മേനിപ്രദർശനത്തിന് ഒട്ടും മടികാണിക്കാറില്ലാത്ത താരമാണ് സണ്ണിയെങ്കിലും സണ്ണിയുടെ കടുത്ത തീരുമാനം ചുംബന വിഷയത്തിലാണ്.
മുഖ്യധാരാ നടിമാർ അടക്കം ചുംബിക്കാൻ മടിക്കുമ്പോഴാണ് താൻ ചുംബിക്കാനില്ലെന്ന നിലപാടുമായി സണ്ണി ലിയോൺ രംഗത്തെത്തുന്നത്. ഇതോടെ ശരിക്കും വെട്ടിലായിരിക്കുന്നത് നിർമ്മാതാക്കളും സംവിധായകരുമാണ്. ഇനി ഒരു ചിത്രത്തിലും നായകനെ ചുംബിക്കില്ലെന്നാണ് സണ്ണി ലിയോണിന്റെ തീരുമാനം.
മേനീപ്രദർശനം അതിരുവിട്ട് കാണിക്കുമെങ്കിലും നായകനെ ചുംബിക്കാൻ താൻ ഇല്ലെന്ന നിലപാടിലാണ് സണ്ണി ലിയോൺ. ഈ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളായ ഏക് പഹേലി ലീല, കുച്ച് കുച്ച് ലോച ഹേ, മസ്തിസാദ, വൺ നൈറ്റ് സ്റ്റാൻഡ് എന്നീ ചിത്രങ്ങളിലും സണ്ണിയുടെ ചുംബനരംഗം മാത്രം ഉണ്ടായിരുന്നില്ല.
എന്നാൽ ചുംബനരംഗങ്ങളില്ലാതെ പ്രണയരംഗങ്ങൾ പൂർണതയിലെത്തില്ലെന്നാണ് സംവിധായകർ പറയുന്നത്. എന്നാൽ ചുംബനം കുറഞ്ഞാലും അത് ചിത്രത്തെ ബാധിക്കാത്ത വിധത്തിൽ ആകർഷിക്കാൻ തനിക്ക് കഴിയുമെന്ന് സണ്ണിയും വ്യക്തമാക്കുന്നു. ബാധിക്കില്ലെന്ന് സണ്ണിയും പറയുന്നു. സണ്ണി ഇനി അടുത്ത ചിത്രത്തിലെങ്കിലും ഈ കടുത്ത നിലപാട് മാറ്റുമോ എന്ന പ്രതീക്ഷയിലാണ് ആരാധകരും അണിയറപ്രവർത്തകരും.