മുംബൈ: മാദക സുന്ദരിയായിരുന്നു ഒരു കാലത്ത് സണ്ണി ലിയോൺ. ലോകമെങ്ങും ആരാധകരുള്ള ബോളിവുഡ് സുന്ദരി. പക്ഷേ തന്റെ സ്വകാര്യ ജീവിതത്തെ പവിത്രമായി കരുതുന്ന ആളാണ് സണ്ണി ലിയോൺ. അഭിനയം വേറെ ജീവിതം വേറെ. അവരുടെ പല വീഡിയോയും യൂടൂബിൽ സൂപ്പർ ഹിറ്റാണ്. പടങ്ങൾക്ക് ലൈക്കുകളും കിട്ടും. എന്നാൽ തീർത്തും അപ്രതീക്ഷിതമായ സണ്ണി ലിയോണിന്റെ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നു.

സണ്ണിയുടെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ഭർത്താവ് ഡാനിയൽ വെബ്ബറുമൊന്നിച്ചുള്ളതാണ് സണ്ണിയുടെ രസകരമായ ഫോട്ടോഷൂട്ട്. ഡാനിയേലിന്റെ ചുമലിലേറി നിൽക്കുന്ന സണ്ണിയുടെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. തനി ഇന്ത്യൻ വസ്ത്രങ്ങൾ അണിഞ്ഞു അതീവ സുന്ദരിയായാണ് സണ്ണി ചിത്രത്തിലുള്ളത്.

ഇത് ഏത് മാഗസീനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടാണെന്ന് വ്യക്തമല്ല. എന്തായാലും ഫോട്ടോ ഷൂട്ട് നടത്തുന്നുണ്ടെങ്കിൽ ഇങ്ങനെയൊക്കെ വേണമെന്നാണ് ആരാധകരിൽ പലരും കമന്റ് ചെയ്തിരിക്കുന്നത്. അങ്ങനെ സണ്ണി ലിയോണിന്റെ പുതിയ ഭാവവും സോഷ്യൽ മീഡിയ ആഘോഷമാക്കുന്നു.