ണ്ണി ലിയോൺ നായികയായി എത്തുന്ന വീരമാദേവി എന്ന സിനിമയ്‌ക്കെതിരെ ഹിന്ദു സംഘടനയുടെ പ്രതിഷേധം. ചിത്രത്തിൽ സണ്ണി ലിയോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം ശക്തമാവുന്നത്.കർണാടക കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കർണാടക രക്ഷണ വേദികയാണ് താരത്തെ സിനിമയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തു വന്നത്.

താരത്തെ സിനിമയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി കർണാടക കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കർണാടക രക്ഷണ വേദികയാണ് പോസ്റ്റർ കത്തിച്ചുള്ള പ്രതിഷേധവുമായി രംഗത്തെത്തിയത്.വീരമാദേവി എന്ന രാജ്ഞിയുടെ കഥ പറയുന്ന ചരിത്ര സിനിമയാണ് വീരമാദേവി. ബിഗ് ബജറ്റിലൊരുങ്ങുന്ന സിനിമ സ്റ്റീവ്‌സ് കോർണറിന്റെ ബാനറിൽ പോൺസെ സ്റ്റീഫൻ ആണ് നിർമ്മിക്കുന്നത്. ചിത്രത്തിനായി വാൾ ഉപയോഗിക്കുന്ന രീതിയും കുതിര സവാരിയും സണ്ണി ലിയോൺ അഭ്യസിച്ചിരുന്നു.

ചരിത്ര പ്രാധാന്യമുള്ള വീരമാദേവിയായി സണ്ണി ലിയോൺ അഭിനയിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നേരത്തെ എഎൻഐയോട് രക്ഷണ വേദികയുടെ അംഗമായ ഹരീഷ് വ്യക്തമാക്കിയിരുന്നു.തുടർന്ന് നടന്ന വാർത്ത സമ്മേളനത്തിൽ സണ്ണി ലിയോൺ വീരമാദേവിയയാിട്ടുള്ള പോസ്റ്റർ കീറുകയും ചിത്രത്തിന്റെ റിലീസ് തടയുമെന്ന് വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്റർ കത്തിച്ചുള്ള പ്രതിഷേധവും അരങ്ങേറിയിരിക്കുന്നത്. വടിവുധയൻ സംവിധാനം ചെയ്യുന്ന വീരമാദേവി ഉടൻ തീയറ്ററുകൾ എത്തുമെന്നാണ് റിപ്പോർട്ടുകൾ.