മുംബൈ: ബോളിവുഡ് സിനിമയിൽ ചേക്കേറിയ പോൺ താരം സണ്ണി ലിയോണിനെയും ഭർത്താവ് ഡാനിയേൽ വെബ്ബറിനെയും വാടക വീട്ടിൽ നിന്നും ബോളിവുഡ് നടിയായ സെലീന ജെയ്റ്റ്‌ലി പുറത്താക്കിയെന്ന ഗോസിപ്പ് നേരത്തെ വന്നിരുന്നു. എന്നാൽ, ഇത് നിഷേധിച്ചുകൊണ്ട് വെബ്ബർ രംഗത്തെത്തുകയും ചെയ്തു. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് അന്ന് ഇവർ നൽകിയ വിശദീകരണം. എന്നാൽ, പുറത്തുവന്ന മാദ്ധ്യമ വാർത്തകളെ ശരിവച്ച് കൊണ്ട് സെലീന ജെയ്റ്റ്‌ലി രംഗത്തെത്തി.

സണ്ണിക്കും ഭർത്താവിനും വൃത്തിയില്ലെന്നും തന്റെ വീട് തിരിച്ചെടുക്കാൻ പൂട്ടു പൊളിക്കേണ്ടിവന്നു എന്നൊക്കെയാണ് സെലീനയുടെ ഇപ്പോഴത്തെ ആരോപണം. പോൺ സിനിമകളിൽ താരമായിരുന്ന സണ്ണിക്ക് ദയ തോന്നിയാണ് വീടു നൽകിയത്. വീട് കിട്ടാത്ത അവസ്ഥയുണ്ടായപ്പോഴായിരുന്നു ഇവരെ സഹായിച്ചത്. എന്നാൽ, അവർ തന്നോട് കാട്ടിയത് ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു. വീട് അലങ്കോലമാക്കിയെന്നു മാത്രമല്ല, വീട് ഒഴിഞ്ഞുതരാനും തയ്യാറായില്ല. ഹോട്ടൽ മുറിയിൽ താൻ കുട്ടികളുമായി താമസിക്കുമ്പോൾ പോലും അവർ വീട് ഒഴിഞ്ഞു തന്നില്ലെന്ന് സെലീന പറഞ്ഞു.

വീട് ഭംഗിയായി സൂക്ഷിക്കണമെന്ന് ഇരുവരോടും ആദ്യം തന്നെ പറഞ്ഞിരുന്നു. എന്നാൽ സുനാമി കയറിയതുപോലെ അലങ്കോലമായിരുന്നു വീടിന് ഉൾവശം. തന്റെ പുരാവസ്തുക്കൾ അവർ നശിപ്പിച്ചു. തേക്കിന്റെ അലമാരയും വലിച്ചിട്ടു. മുറിയിലെ പല അവശ്യസാധനങ്ങളും അവർ ടെറസിൽ കൊണ്ടുപോയി നിക്ഷേപിക്കുകയായിരുന്നെന്നും സെലീന പറഞ്ഞു.

വൃത്തിയുടെ കാര്യത്തിൽ സണ്ണിയും ഭർത്താവും വളരെ മോശമാണെന്ന് പറയേണ്ടിവരും. മനോഹരമായ എന്റെ മുറി മുഴുവൻ അവർ ചീത്തയാക്കി. വീട്ടിലെ റെഫ്‌റിഡ്ജറേറ്ററും, വാഷിങ് മെഷീനും നശിപ്പിച്ചു. ഒരു മുറി മാത്രം ഉപയോഗിച്ച അവർ വീടു മുഴുവൻ അലങ്കോലമാക്കി. ഇത്തരക്കാർക്ക് ഇനി വീടു നൽകില്ലെന്നും സെലീന പറഞ്ഞു.