- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൊന്തുപെറ്റ ആ അമ്മ നിന്നെ ഉപേക്ഷിച്ചതല്ല: ദത്തെടുത്തതിന് ശേഷം ഞാനാണ് അവളുടെ അമ്മ: എല്ലാ സത്യങ്ങളും വലുതാകുമ്പോൾ അവളോട് തുറന്ന് പറയും: നിഷയുമായി എനിക്കുള്ളത് വല്ലാത്ത ആത്മബന്ധം: ഞങ്ങളുടെ മാതാപിതാക്കളും ഈ തീരുമാനത്തിൽ സന്തുഷ്ടരെന്നും സണ്ണി ലിയോൺ
മാസങ്ങൾക്ക് മുമ്പാണ് സണ്ണി ലിയോൺ മഹാരാഷ്ട്രയിലെ ലാത്തൂരിൽ നിന്നും ഒരു പെൺകുഞ്ഞിനെ ദത്തെടുത്തത്. തങ്ങളുടെ പ്രിയപുത്രിക്ക് നിഷ കൗർ വെബ്ബർ എന്ന് പേരിടുകയും ചെയ്തു. എന്നാൽ ദത്തെടുത്ത കുഞ്ഞിനെ കണ്ട് സണ്ണിയെ പുകഴ്‌ത്തിയും വിമർശിച്ചും നിരവധി പേർ രംഗത്ത്. എത്തി. വെളുത്ത സണ്ണി എന്തിനാണ് കറുത്ത കുട്ടിയെ ദത്തെടുത്തതെന്നായിരുന്നു പലരുടെയും രോഷം. എന്തൊക്കെയായാലും സണ്ണിയും ഭർത്താവും തങ്ങളുടെ പൊന്നുമകളായിട്ടാണ് ഈ കുഞ്ഞിനെ വളർത്തുന്നത്. എന്നാൽ മകൾ അൽപ്പം കൂടി വലുതാകുമ്പോൾ ദത്തെടുത്തതാണെന്ന വിവരം താൻ തുറന്ന് പറയുമെന്ന് സണ്ണി ലിയോണ്. സത്യം എന്തെന്ന് നിഷ അറിയണം. ദത്തെടുത്ത രേഖകൾ എല്ലാം കാണിച്ച് അവളോട് സത്യം തുറന്ന് പറയുമെന്നും ഡക്കാൺ ക്രോണിക്കിളിന് നൽകിയ അഭിമുഖത്തിൽ സണ്ണി ലിയോൺ വ്യക്തമാക്കി. ഒമ്പത് മാസം വയറ്റിൽ പേറിയാണ് ആ അമ്മ അവൾക്ക് ജന്മം നൽകിയത്. ആ മാതാവ് അവളെ ഉപേക്ഷിച്ചത് അല്ലെന്ന് അവൾ അറിയണം. ഞാൻ അവളുടെ യഥാർത്ഥ മാതാവ് അല്ല. എന്നാൽ നിഷയുമായി ആത്മബന്ധം എനിക്കുണ്ട്. അവളെ ദത്തെടുത്തതിന് ശേഷം ഞാൻ അവളുടെ
മാസങ്ങൾക്ക് മുമ്പാണ് സണ്ണി ലിയോൺ മഹാരാഷ്ട്രയിലെ ലാത്തൂരിൽ നിന്നും ഒരു പെൺകുഞ്ഞിനെ ദത്തെടുത്തത്. തങ്ങളുടെ പ്രിയപുത്രിക്ക് നിഷ കൗർ വെബ്ബർ എന്ന് പേരിടുകയും ചെയ്തു. എന്നാൽ ദത്തെടുത്ത കുഞ്ഞിനെ കണ്ട് സണ്ണിയെ പുകഴ്‌ത്തിയും വിമർശിച്ചും നിരവധി പേർ രംഗത്ത്. എത്തി. വെളുത്ത സണ്ണി എന്തിനാണ് കറുത്ത കുട്ടിയെ ദത്തെടുത്തതെന്നായിരുന്നു പലരുടെയും രോഷം. എന്തൊക്കെയായാലും സണ്ണിയും ഭർത്താവും തങ്ങളുടെ പൊന്നുമകളായിട്ടാണ് ഈ കുഞ്ഞിനെ വളർത്തുന്നത്.
എന്നാൽ മകൾ അൽപ്പം കൂടി വലുതാകുമ്പോൾ ദത്തെടുത്തതാണെന്ന വിവരം താൻ തുറന്ന് പറയുമെന്ന് സണ്ണി ലിയോണ്. സത്യം എന്തെന്ന് നിഷ അറിയണം. ദത്തെടുത്ത രേഖകൾ എല്ലാം കാണിച്ച് അവളോട് സത്യം തുറന്ന് പറയുമെന്നും ഡക്കാൺ ക്രോണിക്കിളിന് നൽകിയ അഭിമുഖത്തിൽ സണ്ണി ലിയോൺ വ്യക്തമാക്കി.
ഒമ്പത് മാസം വയറ്റിൽ പേറിയാണ് ആ അമ്മ അവൾക്ക് ജന്മം നൽകിയത്. ആ മാതാവ് അവളെ ഉപേക്ഷിച്ചത് അല്ലെന്ന് അവൾ അറിയണം. ഞാൻ അവളുടെ യഥാർത്ഥ മാതാവ് അല്ല. എന്നാൽ നിഷയുമായി ആത്മബന്ധം എനിക്കുണ്ട്. അവളെ ദത്തെടുത്തതിന് ശേഷം ഞാൻ അവളുടെ അമ്മയാണ്', സണ്ണി ലിയോൺ പറഞ്ഞു.
ജീവിതത്തിൽ വിഷമം ഉണ്ടാകുമ്പോൾ ഞാൻ അവളുടെ മുഖത്തേയ്ക്ക് നോക്കും. അപ്പോൾ എല്ലാ ദുഃഖവും മാറും. അവൾ ഞങ്ങൾക്കു പകർന്നു തരുന്ന ഊർജം വളരെ വലുതാണ്. ഞങ്ങളുടെ ജീവിതത്തിലെ പ്രകാശമാണ് അവൾ. ഒരു കുട്ടിയെ ദത്തെടുക്കണം എന്നത് ചെറുപ്പം തൊട്ട് മനസിലുണ്ടായിരുന്ന ആഗ്രഹമാണ്. ആ കാര്യത്തിൽ ഡാനിയേൽ എന്റെയൊപ്പം നിന്നത് ഒരു ഭാഗ്യമായി കണക്കാക്കുന്നു. ഞങ്ങൾ ഇപ്പോഴും ജോലി ചെയ്യന്നാഗ്രഹിക്കുന്ന മാതാപിതാക്കളാണ്, അതിനാൽ തന്നെ രണ്ടുപേരും സമയം കണ്ടെത്തി നിഷയുടെ കാര്യങ്ങൾ നോക്കുന്നു', സണ്ണി ലിയോൺ പറഞ്ഞു.
നിഷയുടെ കാര്യങ്ങൾ എല്ലാം ഞങ്ങൾക്ക് തന്നെ നോക്കാനാണ് താൽപ്പര്യം. തിരക്കുകൾക്കിടയിലും അതിനു സമയം കണ്ടെത്തുന്നു. അവളുടെ വളർച്ചയുടെ ഓരോ വഴികളും ഞങ്ങൾക്ക് പ്രധാനപ്പെട്ടത് തന്നെയാണ്. അവൾ ഞങ്ങളുടെ ഭാഗ്യമാണ്. ഞങ്ങളുടെ മാതാപിതാക്കളും ഈ തീരുമാനത്തിൽ സന്തുഷ്ടരാണ്. ഇന്ത്യയിൽ ആയിരുന്നെങ്കിൽ ഞങ്ങളോടൊപ്പം ഈ സന്തോഷത്തിൽ പങ്കുചേരുകയും ചെയ്യുമായിരുന്നു', സണ്ണി ലിയോൺ വ്യക്തമാക്കി.