മെക്‌സിക്കൻ തീരനഗരമായ കാൻകണിൽ അവധി ആഘോഷിച്ച് ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്. ഭർത്താവ് ഡാനിയേൽ വെബ്ബറിനൊപ്പമാണ് നടി മെക്‌സിക്കോയിൽ അവധിയാഘോഷത്തിന് എത്തിയത്. താന്റെ ഹോളിഡേ ചിത്രങ്ങൾ ആരാധകർക്കായി എപ്പോഴും പങ്ക് വയ്യക്കാറുള്ളത് പോലെ മെക്‌സിക്കോയിൽ നിന്നുള്ള ചിത്രങ്ങളും നടി പുറത്ത് വിട്ടിരുന്നു. എന്നാൽ നടി ബിക്കിനി അണിഞ്ഞ് നില്ക്കുന്ന ഒരു ചിത്രമിപ്പോൾ ആരാധകരെ ചൊടുപ്പിച്ചിരിക്കുകയാണ്.

നവരാത്രി ആഘോഷങ്ങൾക്കിടെ ബിക്കിനി ചിത്രം പങ്കുവച്ചതിനാണ് സണ്ണിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരിക്കുന്നത്. കടൽത്തീരത്ത് നിന്നുള്ള ബിക്കിനി ചിത്രം സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിലാണ് സണ്ണി ലിയോൺ പങ്കു വച്ചത്.

അസഭ്യകരമായ നിരവധി കമന്റുകളാണ് ചിത്രത്തിന് പ്രതികരണമായി ലഭിക്കുന്നത്. നവരാത്രി ആഘോഷങ്ങൾക്കിടെ അൽപ വസ്ത്രധാരിയായി നടക്കാൻ നാണമില്ലേയെന്നു തുടങ്ങുന്ന കമന്റുകളിൽ ഏറിയ പങ്കും സഭ്യതയുടെ അതിർ വരമ്പുകൾ ലംഘിക്കുന്നതാണ്. ഇത്തരം ചിത്രം നിങ്ങളിൽ നിന്നും പ്രതീക്ഷിച്ചില്ലെന്നും ആരാധകർ പ്രതികരിക്കുന്നു. ചിത്രത്തിന് പ്രതികരണമായി മോശം പരാമർശങ്ങളും നടത്താൻ ആരാധകർ മടിച്ചിട്ടില്ല.

സ്പിലിറ്റ്‌സ് വില്ല എന്ന ടെലിവിഷൻ പരിപാടിയിലും വീരമാദേവി എന്ന ചിത്രവുമാണ് സണ്ണി ലിയോൺ ഇപ്പോൾ ചെയ്യുന്നത്. സണ്ണി ലിയോൺ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന വീരമാദേവി എന്ന സിനിമയ്‌ക്കെതിരെ നേരത്തെ ഹിന്ദു സംഘടനയുടെ പ്രതിഷേധം ശക്തമായിരുന്നു. സണ്ണിയെ ചിത്രത്തിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചിത്രത്തിന്റെ പോസ്റ്റർ കത്തിച്ച് വരെ പ്രതിഷേധം ഉയർത്തിയിരുന്നു.'