മുബൈ: ബോളിവുഡിനേക്കാൾ ഭേദം നീലച്ചിത്രത്തിലെ അഭിനയമാണെന്ന് സണ്ണി ലിയോൺ. ബോളിവുഡിൽ പലരിൽ നിന്നും പലപ്പോഴായി നേരിടേണ്ടി വന്നത് കടുത്ത അനുഭവങ്ങളാണെനന് നിലചിത്ര മേഖലയിൽനിന്ന് ഹിന്ദി സിനിമയിലെത്തിയ നടി ബിബിസിക്കു നല്കിയ അഭിമുഖത്തിൽ പറഞ്ഞു. കടുത്ത ലിംഗവിവേചനം നേരിടുന്ന മേഖലയാണ് ബോളിവുഡ് എന്നും സണ്ണി ലിയോൺ അഭിപ്രായപ്പെട്ടു.

ബോളിവുഡിൽ വന്നതിന് ശേഷം പലരിൽ നിന്നും തനിക്ക് പലപ്പോഴായി ലിംഗവിവേചനം നേരിടേണ്ടി വന്നിട്ടുണ്ട്. മുമ്പ് നീലച്ചിത്ര രംഗത്തായിരുന്നപ്പോൾ ഇത്തരം ദുരനുഭവങ്ങൾ ഉണ്ടായിട്ടില്ല. ബോളിവുഡിൽ ഒരു സ്ത്രീയെന്നതു കൊണ്ടുമാത്രം കടുത്ത ലിംഗ വിവേചനമാണ് നേരിടേണ്ടി വരുന്നത്. മാത്രമല്ല തന്റെ ഭൂതകാലത്തെചൊല്ലി അനവധി മോശം അനുഭവവും ഉണ്ടായിട്ടുണ്ടെന്നും അവർ തുറന്നു പറയുന്നു.

ഭൂതകാലത്തിൽ എന്താണ് ചെയ്തിരുന്നത് എന്നതിന്റെ പേരിൽ താനിപ്പോഴും വേട്ടയാടപ്പെടുകയാണെന്നും എന്നാൽ തനിക്കതിൽ വിഷമമില്ലെന്നും സണ്ണി ബിബിസിയോട് പറഞ്ഞു.

ഹോട്ട് ലുക്ക് തന്റെ പ്ലസ് പോയിന്റാണെന്നും അതിൻ താൻ അഭിമാനിക്കുന്നുവെന്നും ആളുകൾ തന്നെ അങ്ങനെ കാണുന്നതിൽ ഒരു വിരോധവുമില്ലെന്നും സണ്ണി ലിയോൺ പറഞ്ഞു. ബിബിസി തയ്യാറാക്കിയ 2016 ൽ ലോകത്തെ സ്വാധീനിച്ച 100 വനിതകളുടെ പട്ടികയിൽ സണ്ണി ലിയോണും ഉൾപ്പെട്ടിരുന്നു