സിനിമാ താരങ്ങൾ ലൈംഗിക ചൂഷണത്തിനിരയാകുന്ന വെളിപ്പെടുത്തലുകൾ തുടർന്നുകൊണ്ടിരിക്കുകയാണ്. നടിമാരിൽ പലരും കാസ്റ്റിങ് കൗച്ച് എന്നത് സിനിമയിൽ നിലനില്ക്കുന്നുണ്ടെന്നും തുറന്ന് പറഞ്ഞുകഴിഞ്ഞു. ഹോളിവുഡ് നടിമാരടക്കം മീടു ക്യാമ്പയെനുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പതിനെട്ടാം വയസിൽ തനിക്ക് നേരിട്ട അനുഭവം പങ്ക് വയ്ക്കുകയാണ് സണ്ണി ലിയോണും.

കരിയറിന്റെ തുടക്ക കാലത്ത് നിരവധിപ്പേരിൽ നിന്ന് ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് സണ്ണി വെളിപ്പെടുത്തിയതി. പതിനെട്ടാം വയസിൽ ഒരു വീഡിയോ ആൽബം ചെയ്യുന്നതിനിടയ്ക്ക് ഒരു റാപ് ഗായകൻ ചൂഷണം ചെയ്തതെന്ന് സണ്ണി വെളിപ്പെടുത്തി.ഞാൻ അയാളുടെ പേര് വെളിപ്പെടുത്തുന്നില്ല. അദ്ദേഹവുമായി നിയമയുദ്ധത്തിന് തയാറല്ല. അതൊരു മ്യൂസിക് വീഡിയോ ആയിരുന്നു.

കേട്ടപ്പോൾ മുൻനിര താരമാകാൻ കഴിയുമെന്ന വിശ്വാസവും ആദ്യത്തെ ജോലി ചെയ്യാനുള്ള ആകാംഷയും സന്തോഷവും ഉണ്ടായിരുന്നു. അന്ന് എനിക്ക് പതിനെട്ട് വയസ്സായിരുന്നു. കൂടെ അഭിനയിച്ചിരുന്ന വ്യക്തി മോശമായി പെരുമാറിയതോടെ ഞാൻ സംവിധായകനോടും നിർമ്മാതാവിനോടും പരാതിപ്പെട്ടു. ''അയാളെ ഇതിൽ നിന്നും മാറ്റിയില്ലെങ്കിൽ ഞാൻ ഇറങ്ങിപ്പോകും. ഈ വീഡിയോയിൽ പ്രധാന റോൾ ഞാനാണ്. ഞാൻ ഇറങ്ങിപ്പോയാൽ നിങ്ങൾക്കാണ് നഷ്ടം. അയാളോട് എന്നെ വെറുതെ വിടാൻ പറയൂ'' എന്ന് പറഞ്ഞു. നിങ്ങളെ മോശമായി സമീപിക്കാൻ വരുന്നവരോട് തിരിച്ച് പ്രതികരിക്കണമെന്നും സണ്ണി പറഞ്ഞു.

ഒരിക്കലും ഒരു നടിയാവണമെന്ന് ആഗ്രഹിച്ചിട്ടില്ല. ബിസിനസ്സ് തുടങ്ങാനായിരുന്നു താത്പര്യം. എന്നാൽ യഥാസ്ഥിതിക സിഖ് കുടുബത്തിൽ ജനിച്ച എനിക്കത് അസാധ്യമായിരുന്നു. ഒരിക്കൽ മോഡലിങ്ങിൽ താൽപര്യമുണ്ടെന്ന് അറിയിച്ചപ്പോൾ പഠിക്കാനായിരുന്നു വീട്ടുകാർ നൽകിയ മറുപടിയെന്നും സണ്ണി പറയുന്നു.