- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വണക്കം തമിഴ് മക്കളെ; ഞാൻ വീരമാദേവി ആകാ; തമിഴ് ചൊല്ലി സണ്ണി ലിയോൺ ആരാധകർക്ക് മുന്നിൽ; ധീര യോദ്ധാവായ വീരമാദേവിയായെത്താൻ കുതിരസവാരിയും വാൾപ്പെയറ്റും പരിശീലിക്കാൻ നടി; ബോളിവുഡ് സുന്ദരിയുടെ തമിഴ് അരങ്ങേറ്റ ചിത്രത്തിന്റെ വിശേഷങ്ങൾ പുറത്ത്
ബോളിവുഡ് താരം സണ്ണി ലിയോൺ ഇനി തമിഴ് മൊഴിയും. വടിവുടയാൻ സംവിധാനം ചെയ്യുന്ന 'വീരമാദേവി' എന്ന ചിത്രത്തിലൂടെയയാണ് സണ്ണി തമിഴിലെത്തുന്നത്. ചിത്രത്തിന്റ. പേര് പരസ്യപ്പെടുത്തുന്ന വിഡിയോയിൽ മണി മണിയായി തമിഴ് സംസാരിച്ചാണ് സണ്ണി പ്രത്യക്ഷപ്പെടുന്നത്. പതിറ്റാണ്ടുകൾക്ക് മുന്പ് തെന്നിന്ത്യയിൽ ജീവിച്ചിരുന്ന ധീരയായ യോദ്ധാവായിരുന്നു വീരമാദേവിയെന്ന് സംവിധായകൻ പറഞ്ഞു. ഈ കഥാപാത്രത്തിനായി സണ്ണി ലിയോൺ കുതിരസവാരിയും വാൾപ്പയറ്റും പരിശീലിക്കുന്നുണ്ട്. മുംബയിൽ നിന്നുള്ള ഒരു പരിശീലകന്റെ കീഴിലാണ് സണ്ണി അഭ്യാസമുറകൾ പഠിക്കുന്നത്. നായികാപ്രധാന്യമുള്ള ചിത്രത്തിൽ തെലുങ്ക് നടൻ നവ്ദീപാണ് വില്ലൻ വേഷം അവതരിപ്പിക്കുന്നത്. നാസറാണ് മറ്റൊരു പ്രധാനതാരം. ജനുവരി ആദ്യവാരം ചിത്രീകരണം ആരംഭിക്കും. കേരളം, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയവാണ് പ്രധാന ലൊക്കേഷനുകൾ. തമിഴിന് പുറമേ മലയാളം,? ഹിന്ദി,? തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. 150 ദിവസത്തെ ഡേറ്റാണ് സണ്ണി നൽകിയിരിക്കുന്നത്.പുതിയ സിനിമയെ കുറിച്ച് ആകാംക്ഷയിലാണെന്നും വ്യത്യ
ബോളിവുഡ് താരം സണ്ണി ലിയോൺ ഇനി തമിഴ് മൊഴിയും. വടിവുടയാൻ സംവിധാനം ചെയ്യുന്ന 'വീരമാദേവി' എന്ന ചിത്രത്തിലൂടെയയാണ് സണ്ണി തമിഴിലെത്തുന്നത്. ചിത്രത്തിന്റ. പേര് പരസ്യപ്പെടുത്തുന്ന വിഡിയോയിൽ മണി മണിയായി തമിഴ് സംസാരിച്ചാണ് സണ്ണി പ്രത്യക്ഷപ്പെടുന്നത്.
പതിറ്റാണ്ടുകൾക്ക് മുന്പ് തെന്നിന്ത്യയിൽ ജീവിച്ചിരുന്ന ധീരയായ യോദ്ധാവായിരുന്നു വീരമാദേവിയെന്ന് സംവിധായകൻ പറഞ്ഞു. ഈ കഥാപാത്രത്തിനായി സണ്ണി ലിയോൺ കുതിരസവാരിയും വാൾപ്പയറ്റും പരിശീലിക്കുന്നുണ്ട്. മുംബയിൽ നിന്നുള്ള ഒരു പരിശീലകന്റെ കീഴിലാണ് സണ്ണി അഭ്യാസമുറകൾ പഠിക്കുന്നത്. നായികാപ്രധാന്യമുള്ള ചിത്രത്തിൽ തെലുങ്ക് നടൻ നവ്ദീപാണ് വില്ലൻ വേഷം അവതരിപ്പിക്കുന്നത്. നാസറാണ് മറ്റൊരു പ്രധാനതാരം. ജനുവരി ആദ്യവാരം ചിത്രീകരണം ആരംഭിക്കും.
കേരളം, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയവാണ് പ്രധാന ലൊക്കേഷനുകൾ. തമിഴിന് പുറമേ മലയാളം,? ഹിന്ദി,? തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. 150 ദിവസത്തെ ഡേറ്റാണ് സണ്ണി നൽകിയിരിക്കുന്നത്.പുതിയ സിനിമയെ കുറിച്ച് ആകാംക്ഷയിലാണെന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹമുണ്ടെന്നും സണ്ണി ലിയോൺ സോഷ്യൽ മീഡിയയിൽ കുറിച്ചു.