- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിൽ വേദിയുടെ മറപൊളിച്ച ആരാധകരുടെ ശ്രദ്ധയ്ക്ക്; സണ്ണി ലിയോൺ വീണ്ടും വരവായി; മലയാളം അടക്കം നാല് തെന്നിന്ത്യൻ ഭാഷകളിൽ പുറത്തിറങ്ങുന്ന സിനിമയിൽ താരം തിളങ്ങും; ഈ സിനിമ തന്റെ ജീവിതത്തെ മാറ്റി മറിക്കുമെന്ന് സണ്ണി സോഷ്യൽ മീഡിയയിൽ
മുംബൈ: ബോളിവുഡ് താരം സണ്ണി ലിയോൺ എന്തുപറഞ്ഞാലും, എന്തുചെയ്താലും വാർത്തയാകുന്ന കാലമാണ്. അടുത്ത കാലത്ത് സണ്ണി കൊച്ചിയിൽ വന്നപ്പോൾ വേദിയുടെ മറനീക്കി പൊളിച്ചാണ് ആരാധകർ താരത്തെ കാണാൻ തിരക്കുകൂട്ടിയത്. സണ്ണിയുടെ ഈ വിപണി മൂല്യം തിരിച്ചറിഞ്ഞാവണം ദക്ഷിണേന്ത്യൻ സിനിമാവ്യവസായവും ഈ താരമൂല്യം പ്രയോജനപ്പെടുത്താനുള്ള പുറപ്പാടിലാണ്.തെലുങ്കിൽ ഒരു മുഴിനീള പീരിയഡ് ചിത്രത്തിലാണ് സ്ണ്ണി ലിയോൺ അഭിനയിക്കുന്നത്.ശക്തമായ മുഴുനീള കഥാപാത്രമായാണ് താരം അഭിനയിക്കുന്നത്.തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. താൻ വളരെ ആകാംക്ഷയിലാണെന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും സണ്ണി ലിയോൺ പറഞ്ഞു. ചിത്രത്തിൽ എന്റെ കഥാപാത്രം വളരെ ശക്തമാണ്. ഈ സിനിമ എന്റെ ജീവിതം മാറ്റി മറിക്കുമെന്ന് പറയുന്നു ചിലർ. ഞാൻ അങ്ങനെ കരുതുന്നില്ല. വലിയ ലക്ഷ്യത്തിലേക്കുള്ള ചുവടുകളായിട്ടേ കരുതുന്നുള്ളു. സോഷ്യൽ മീഡിയയിലൂടയാണ് സണ്ണി ലിയോൺ ആരാധകരെ ദക്ഷിണേന്ത്യൻ സിനിമയിൽ അഭിനയിക്കുന്ന കാര്യം അറിയിച്ചത്. ചിത്രത്തിനു ഇത
മുംബൈ: ബോളിവുഡ് താരം സണ്ണി ലിയോൺ എന്തുപറഞ്ഞാലും, എന്തുചെയ്താലും വാർത്തയാകുന്ന കാലമാണ്. അടുത്ത കാലത്ത് സണ്ണി കൊച്ചിയിൽ വന്നപ്പോൾ വേദിയുടെ മറനീക്കി പൊളിച്ചാണ് ആരാധകർ താരത്തെ കാണാൻ തിരക്കുകൂട്ടിയത്.
സണ്ണിയുടെ ഈ വിപണി മൂല്യം തിരിച്ചറിഞ്ഞാവണം ദക്ഷിണേന്ത്യൻ സിനിമാവ്യവസായവും ഈ താരമൂല്യം പ്രയോജനപ്പെടുത്താനുള്ള പുറപ്പാടിലാണ്.തെലുങ്കിൽ ഒരു മുഴിനീള പീരിയഡ് ചിത്രത്തിലാണ് സ്ണ്ണി ലിയോൺ അഭിനയിക്കുന്നത്.ശക്തമായ മുഴുനീള കഥാപാത്രമായാണ് താരം അഭിനയിക്കുന്നത്.തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
താൻ വളരെ ആകാംക്ഷയിലാണെന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും സണ്ണി ലിയോൺ പറഞ്ഞു. ചിത്രത്തിൽ എന്റെ കഥാപാത്രം വളരെ ശക്തമാണ്. ഈ സിനിമ എന്റെ ജീവിതം മാറ്റി മറിക്കുമെന്ന് പറയുന്നു ചിലർ. ഞാൻ അങ്ങനെ കരുതുന്നില്ല. വലിയ ലക്ഷ്യത്തിലേക്കുള്ള ചുവടുകളായിട്ടേ കരുതുന്നുള്ളു.
സോഷ്യൽ മീഡിയയിലൂടയാണ് സണ്ണി ലിയോൺ ആരാധകരെ ദക്ഷിണേന്ത്യൻ സിനിമയിൽ അഭിനയിക്കുന്ന കാര്യം അറിയിച്ചത്. ചിത്രത്തിനു ഇതുവരെയും പേരിട്ടില്ല.വർഷങ്ങളായി താൻ ആക്ഷൻ സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നും സണ്ണി വെളിപ്പെടുത്തി.ഫെബ്രുവരിയിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.കുതിരയോട്ടം,മാർഷ്യൽ ആർട്‌സ് എന്നിവ താരം ചിത്രത്തിന് വേണ്ടി പരിശീലിക്കും.ഇതിന് വേണ്ടി പ്ര്‌ത്യേക പരിശീലകൻ മുംബൈയിൽ നിന്ന് ആന്ധ്രപ്രദേശിലത്തും.2014 ൽ സണ്ണി ഒരു തമിഴ് ചിത്രത്തിൽ ഐറ്റം ഡാൻസ് ചെയ്തിരുന്നു.
So excited to be part of it!!@steevescorner@vcvadivudaiyan@pnavdeep26 @SureshChandraa@stephen_1818 pic.twitter.com/hQsI54mk7l
- Sunny Leone (@SunnyLeone) December 3, 2017



