സിനിമ ലോകത്ത് ഏറെ ആരാധകരുള്ള സണ്ണി ലിയോൺ പുതിയ ചുവടുവയ്‌പ്പിനൊ രുങ്ങുകയാണ്. സിനിമാ പ്രേക്ഷകർക്ക് ഒപ്പം മിനി സ്‌ക്രീൻ പ്രേക്ഷകരെയും കൈയിലെടുക്കാൻ സണ്ണി ലിയോൺ ടിവിയുടെ അവതാരകയായെത്തുകയാണ്. ഫിറ്റ് സ്റ്റോപ്പ് എന്ന പുതിയ ടിവി ഷോയുടെ അവതരാകയായാണ് നടിയെത്തുക. എംടിവി ബീറ്റ്‌സാണ് ഷോ സംപ്രേഷണം ചെയ്യുന്നത്.

എക്‌സർസൈസിന്റെ ഗുണം ആളുകളിൽ എത്തിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ഇതിനായി സംഗീതവും എക്‌സർസൈസും ഒന്നിച്ച് കൊണ്ടുവരും.എങ്ങനെയാണ് എക്‌സർ സൈസ് ചെയ്യേണ്ടതെന്നും അതിനായി എങ്ങനെ സംഗീതത്തെ ഉപയോഗിക്കാം എന്നും പരിപാടിയിലൂടെ സണ്ണി പ്രേക്ഷകരെ പരിശീലിപ്പിക്കും.

പുതിയ വേഷം താൻ ആസ്വദിക്കുന്നുണ്ടെന്നും ദിവസവും രാവിലെ സംപ്രേഷണം ചെയ്യുന്ന പരിപാടി പ്രേക്ഷകരുടെ എനർജി ലെവൽ ഉയർത്തും എന്നും സണ്ണി ലിയോണി പറയുന്നു.യൂട്യൂബ് ഷോയായ 'സൂപ്പർ ഹോട്ട് സണ്ണി മോണിങ്ങ്‌സി'ലൂടെ നേരത്തേയും സണ്ണി സമാനമായ പരിപാടി അവതരിപ്പിച്ചിരുന്നു. എംടിവി സ്പിൽറ്റ്‌സ്‌വില്ല എന്ന പരിപാടിയാണ് നിലവിൽ സണ്ണി അവതരിപ്പിക്കുന്നത്. വരുന്ന നവംബറിലാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്.