- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാധുരി ദീക്ഷിത്തും വിദ്യാ ബാലനും കങ്കണാ റണാവത്തും കൈവിട്ട ചിത്രം വെള്ളിത്തിരയിലെത്തിക്കാൻ സണ്ണി ലിയോൺ; ബോളിവുഡിലെ എവർഗ്രീൻ ഹീറോയിൻ മീനകുമാരിയുടെ ജീവിതം സിനിമയാകുന്നു
ഗ്ലാമർ സെക്‌സി വേഷങ്ങളിൽ ബോളിവുഡിൽ തിളങ്ങുന്ന താരം സണ്ണി ലിയോണിനെ തേടി മികച്ച കഥാപാത്രങ്ങളും എത്തുന്നു. ബോളിവുഡിലെ എവർഗ്രീൻ ഹീറോയിനായ മീനാകുമാരിയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്നത് സണ്ണിയാണെന്നാണ് വിവരം. താരം നായികയായി മലയാളത്തിലും തമിഴിലും സിനിമ ഒരുങ്ങുകയാണ്. കരൺ റസ്ദാൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് മുൻനിര നായികമാരായ മാധുരി ദീക്ഷിത്, വിദ്യാബാലൻ, കങ്കണ റണാവത്ത് തുടങ്ങിയവരെ സമീപിച്ചെങ്കിലും ആരും താത്പര്യം കാട്ടിയില്ല. തുടർന്നാണ് സണ്ണിയെ സമീപിച്ചത്. കഥ കേട്ടയുടൻ താരം ഒ.കെ മൂളി. ഇത്രയും പ്രഗല്ഭമതിയായ ഒരാളെ സ്‌ക്രീനിൽ അവതരിപ്പിക്കാൻ കഴിയുന്നത് ഭാഗ്യമാണെന്നായിരുന്നു സണ്ണി ലിയോൺ പറഞ്ഞതത്രേ. മഹിജാബാൻ എന്ന പേരിൽ 1933 ഓഗസ്റ്റ് 1ന് മുംബയിൽ ജനിച്ച മീനാകുമാരി നാലാം വയസിലാണ് അഭിനയം തുടങ്ങിയത്. 1946ൽ ബച്ചോം കാ ഖേൽ എന്ന ചിത്രത്തിലൂടെ നായികയായി. തുടർന്ന് ബോളിവുഡിലെ മുൻനിര നായകന്മാരുടെയെല്ലാം നായികയായി തിളങ്ങിയ മീനാ കുമാരി അഭിനയത്തിൽ പകരം വയ്ക്കാനില്ലാത്ത താരമായി മാറി. അമിതമായ മദ്യ
ഗ്ലാമർ സെക്‌സി വേഷങ്ങളിൽ ബോളിവുഡിൽ തിളങ്ങുന്ന താരം സണ്ണി ലിയോണിനെ തേടി മികച്ച കഥാപാത്രങ്ങളും എത്തുന്നു. ബോളിവുഡിലെ എവർഗ്രീൻ ഹീറോയിനായ മീനാകുമാരിയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്നത് സണ്ണിയാണെന്നാണ് വിവരം. താരം നായികയായി മലയാളത്തിലും തമിഴിലും സിനിമ ഒരുങ്ങുകയാണ്.
കരൺ റസ്ദാൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് മുൻനിര നായികമാരായ മാധുരി ദീക്ഷിത്, വിദ്യാബാലൻ, കങ്കണ റണാവത്ത് തുടങ്ങിയവരെ സമീപിച്ചെങ്കിലും ആരും താത്പര്യം കാട്ടിയില്ല. തുടർന്നാണ് സണ്ണിയെ സമീപിച്ചത്. കഥ കേട്ടയുടൻ താരം ഒ.കെ മൂളി. ഇത്രയും പ്രഗല്ഭമതിയായ ഒരാളെ സ്‌ക്രീനിൽ അവതരിപ്പിക്കാൻ കഴിയുന്നത് ഭാഗ്യമാണെന്നായിരുന്നു സണ്ണി ലിയോൺ പറഞ്ഞതത്രേ.
മഹിജാബാൻ എന്ന പേരിൽ 1933 ഓഗസ്റ്റ് 1ന് മുംബയിൽ ജനിച്ച മീനാകുമാരി നാലാം വയസിലാണ് അഭിനയം തുടങ്ങിയത്. 1946ൽ ബച്ചോം കാ ഖേൽ എന്ന ചിത്രത്തിലൂടെ നായികയായി. തുടർന്ന് ബോളിവുഡിലെ മുൻനിര നായകന്മാരുടെയെല്ലാം നായികയായി തിളങ്ങിയ മീനാ കുമാരി അഭിനയത്തിൽ പകരം വയ്ക്കാനില്ലാത്ത താരമായി മാറി. അമിതമായ മദ്യപാനം കാരണം കരൾ രോഗം ബാധിച്ച് തന്റെ 38മത്തെ വയസിൽ ലോകത്തോടു വിടപറയുകയായിരുന്നു മീന കുമാരി.