ഗ്ലാമറസ് വേഷങ്ങളിലൂടെ ആരാധകരുടെ പ്രിയങ്കരിയായ സണ്ണി ലിയോണിന്റെ പുതിയ മേക്ക് ഓവർ ചർച്ചയാകുന്നു. താടിയും മീശയും വെട്ടിയിട്ട മുടിയുമൊക്കെയായി പുരുഷ വേഷത്തിലാണ് നടിയുടെ പുതിയ ചിത്രം വൈറലാകുന്നത്.

അർബാസ് ഖാൻ നായകനാകുന്ന പുതിയ ചിത്രം 'തേരെ ഇന്ദസാറി'ന് വേണ്ടി പുരുഷ വേഷത്തിലാണ് സണ്ണി എത്തുന്നത്.. ചിത്രത്തിലെ ഒരു ഗാനരംഗത്തിലാണ് സണ്ണി പുരുഷനായി എത്തുന്നത്.സണ്ണി ലിയോണിനെ കണ്ടാൽ ഒരു യുവാവ് തന്നെയെന്നേ ആരാധകർ പോലും പറയുകയുള്ളൂ. പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റായ തോമസ് മൗക്കയാണ് സണ്ണിയുടെ ഈ കിടിലൻ മേക്കോവറിന് പിന്നിൽ.

സണ്ണി തന്നെയാണ് തന്റെ ട്വിറ്റർ അക്കൗണ്ട് വഴി ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചത്. തേരെ ഇന്ദസാറിലെ ബാർബി ഗേൾ ഗാനത്തിനായി ഞാൻ പുരുഷനായി മാറിയത് ഇങ്ങനെ....ഒരു പുരുഷനാവാൻ അത്ര എളുപ്പമല്ല...പക്ഷേ, എന്റെ ടീം അത് സാധിച്ചെടുത്തു. ഞാൻ എന്റെ അച്ഛനെയും സഹോദരനെയും പൊലീരിക്കുന്നു. അതാണ് ഏറ്റവും രസം. അത് വിചിത്രമായിരിക്കുന്നവെന്നും പുരുഷവേഷത്തിലുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സണ്ണി കുറിച്ചു.

തന്റെ കിടിലൻ ലുക്കിനു പിന്നിൽ പ്രവർത്തിച്ച മൗക്കയെ അഭിനന്ദിക്കാനും സണ്ണി മറന്നില്ല. അപാരമായ കഴിവുള്ള എന്റെ കിറുക്കൻ ശാസ്ത്രജ്ഞൻ തോമസ് മൗക , നീ വളരെ സമർഥനാണ്, ലവ് യു എന്നാണ് മേക്കോവർ വീഡിയോ പങ്കു വെച്ചുകൊണ്ട് സണ്ണി ട്വീറ്റ് ചെയ്തത്.

രാജീവ് വാലിയ സംവിധാനം ചെയ്യുന്ന തേരെ ഇന്തസാർ നവംബർ 24 നാണ് തിയേറ്ററുകളിലെത്തുന്നത്. അമാൽ മെഹ്ത ബിജൽ മെഹ്ത എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.