- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2019ലെ പ്രണയ ദിന പരിപാടിക്ക് 35 ലക്ഷത്തിന്റെ കരാർ; അഡ്വാൻസ് 29 ലക്ഷം; ടാക്സ് ഉൾപ്പെടെ ഏഴ് ദിവസം മുമ്പ് കൊടുക്കേണ്ടി ഇരുന്നത് 12.5 ലക്ഷം; തെളിവായി വാട്സാപ്പ് ചാറ്റും രേഖകളും; കരാർ ലംഘിച്ചത് മലയാളിയെന്ന് ബോളിവുഡ് നടിയുടെ മൊഴി; ചോദ്യം ചെയ്യലിൽ പൂർണ്ണ സഹകരണം; സണ്ണി ലിയോൺ പറയുന്നത് സത്യം എന്ന് വിലയിരുത്തി ക്രൈംബ്രാഞ്ച്
കൊച്ചി: നടി സണ്ണി ലിയോണിനെതിരെ പെരുമ്പാവൂർ സ്വദേശി നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കി. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലുള്ള അന്വേഷക സംഘം താരത്തിന്റെ മൊഴിയെടുത്തത് ഇതിന്റെ ഭാഗമാണ്. ചോദ്യം ചെയ്യലുമായി സണ്ണി ലിയോൺ പൂർണ്ണമായും സഹകരിച്ചു.
പരാതിയിപ്പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ വാസ്തവമില്ലന്നാണ് ഇവർ മൊഴി നൽകിയിട്ടുള്ളത്. ഇവർക്കൊപ്പം ഭർത്താവും മാനേജരും ക്രൈംബ്രാഞ്ച് ചാർജ്ജ് ചെയ്തിട്ടുള്ള കേസ്സിൽ പ്രതികളാണ്. 2019 വാലന്റൈൻസ്ഡേയിൽ കൊച്ചിയിൽ പരിപാടി സംഘടിപ്പിക്കാൻ കരാർ ആയിരുന്നെന്നും 35 ലക്ഷമായിരുന്നു കരാർ തുകയെന്നും ഇതിൽ 29 ലക്ഷം ഷിയാസ് നൽകിയെന്നും ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയിൽ താരം സമ്മതിച്ചിട്ടുണ്ട്. 35 ലക്ഷത്തിന് പുറമേ ടാക്‌സും നൽകണമെന്ന് പറഞ്ഞിരുന്നു.
മുൻ ധാരണ പ്രകാരം പരിപാടിക്ക് 7 മുമ്പ് ബാക്കി മുമ്പ് 12.5 ലക്ഷം രൂപ കൂടി നൽകേണ്ടതായിരുന്നെന്നും ഇത് നൽകാത്ത സാഹചര്യത്തിലാണ് ഇതാണ് പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്നുമാണ് താരം വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് നടന്ന വാട്സാപ്പ് ചാറ്റും പണം ഇടപാടുനടന്നതിന്റെ രേഖകളും താരം ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. മുമ്പ് പല സ്ഥലങ്ങളിലും പരിപാടി സംഘടിപ്പിക്കാമെന്ന് പറഞ്ഞ് പരാതിക്കാരനായ ഷിയാസ് സമീപിച്ചിരുന്നെന്നും പിന്നീട് ഇത് മാറ്റിവച്ചതായി അറിയിക്കുകയായിരുന്നെന്നും സണ്ണി ലിയോൺ ക്രൈം ഞ്ച്രാഞ്ചിന് നൽകിയ മൊഴിയിൽ സൂചിപ്പിച്ചിട്ടുണ്ട്.
ഇതുവരെ നടന്ന അന്വേഷണത്തിൽ സണ്ണിലിയോണിന്റെ വെളിപ്പെടുത്തലിൽ കഴമ്പുണ്ടെന്നാണ് അന്വേഷക സംഘത്തിന്റെ വിലയിരുത്തൽ. പരാതിക്കാരനായി ഷിയാസ് പെരുമ്പാവൂർ സ്വാദേശിയാണെങ്കിലും ഈവന്റുകൾ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതലും ഗൾഫ് നാടുകളിലാണെന്നാണ് പൊലീസിന്റെ അന്വേഷണത്തിൽ ലഭിച്ചിട്ടുള്ള വിവരം. 2019-ൽ ഷിയാസ് ഡീ ജി പി യ്ക്ക് പരാതി നൽകുകയും കേസെടുത്ത് അന്വേഷണം നടത്താൻ ഡി ജി പി ക്രൈംബ്രാഞ്ചിനോട് നിർദ്ദേശിക്കുകയുമായിരുന്നു. മാസങ്ങൾക്കു മുമ്പേ ഷിയാസിൽ നിന്നും ക്രൈം ബ്രാഞ്ച് സംഘം മൊഴിയെടുത്തിരുന്നു.
സണ്ണി ലിയോൺ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ സാഹചര്യത്തിലാണ് ഇവരിൽ നിന്നും ക്രൈംഞ്ച്രാഞ്ച് കഴിഞ്ഞ ദിവസം ഇവരിൽ നിന്നും മൊഴിയെടുത്തത്.കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്നും ഇതിന് ശേഷമെ പരാതിയിൽപ്പറയുന്ന കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനാവു എന്നുമാണ് അന്വേഷക സംഘത്തിന്റെ നിലപാട്.
മറുനാടന് മലയാളി ലേഖകന്.