- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരേ സമയം താൻ ഗർഭിണിയും വിവാഹമോചിതയാകാൻ പോകുന്നെന്നും വ്യാപകമായി പ്രചരിപ്പിച്ചു; വിവാഹമോചന വാർത്ത കേട്ട് ഭർത്താവിന്റെ അമ്മ എന്നെ വിളിച്ചു: ജീവിതത്തിൽ ഏറ്റവും അറപ്പുളവാക്കിയ ഗോസിപ്പിനെക്കുറിച്ചും ബോളിവുഡും അഡൽട്ട് ഇൻഡസ്ട്രിയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും മനസ് തുറന്ന് സണ്ണി ലിയോൺ
പോൺ ഇൻഡസ്ട്രിയിൽ നിന്നുമെത്തി ബോളിവുഡിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്റെതായ ഇടംകണ്ടെത്തിയ നടിയാണ് സണ്ണി ലിയോൺ. താരത്തിന്റെ ഓരോ ആഘോഷങ്ങളും പ്രവൃത്തികളും എന്നും വാർത്തയാകാറുണ്ട്. എന്നാൽ ചില വാർത്തകൾ തന്നെ അസ്വസ്ഥമാക്കാറുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് നടിയിപ്പോൾ. ഒരു അഭിമുഖത്തിലായിരുന്നു സണ്ണിയുടെ വെളിപ്പെടുത്തൽ. ഒരേ സമയം താൻ ഗർഭിണിയും വിവാഹമോചിതയാകാൻ പോകുന്നെന്നും വ്യാപകമായി പ്രചരിപ്പിച്ചു. ഇത് കേട്ട് ഞാൻ അമ്പരന്നു പോയി, അറപ്പാണ് തോന്നിയത്. ഇതിനു പിന്നാലെ ഭർത്താവ് ഡാനിയൽ വെബ്ബറിന്റെ അമ്മ ഫോൺ വിളിച്ചു, അത് രസകരമായിരുന്നു. എന്തെങ്കിലും പറയാനുണ്ടായിരുന്നോ? എന്ന് അമ്മ ചോദിച്ചപ്പോൾ അത് ഭയങ്കര തമാശയായി തോന്നിയെന്നും നടി പറയുന്നു. വ്യാജ വാർത്തകൾക്ക് പുറമേ വ്യാജ സന്ദേശങ്ങളും തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് സണ്ണി പറഞ്ഞു. 'ഒരു ദിവസം എനിക്കൊരു സന്ദേശം ലഭിച്ചു. ഗെയിം ഓഫ് ത്രോൺസിലേയ്ക്ക് ക്ഷണിച്ചു കൊണ്ടായിരുന്നു മെസ്സേജ്. ഞാൻ ഞെട്ടിപ്പോയി. അതിനൊപ്പമുള്ള ഐഎംഡിബി ലിങ്ക് പരിശോധിച്ചപ്പോൾ വ്യാജമാണെന്ന് മനസ്സിലായിയെന
പോൺ ഇൻഡസ്ട്രിയിൽ നിന്നുമെത്തി ബോളിവുഡിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്റെതായ ഇടംകണ്ടെത്തിയ നടിയാണ് സണ്ണി ലിയോൺ. താരത്തിന്റെ ഓരോ ആഘോഷങ്ങളും പ്രവൃത്തികളും എന്നും വാർത്തയാകാറുണ്ട്. എന്നാൽ ചില വാർത്തകൾ തന്നെ അസ്വസ്ഥമാക്കാറുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് നടിയിപ്പോൾ.
ഒരു അഭിമുഖത്തിലായിരുന്നു സണ്ണിയുടെ വെളിപ്പെടുത്തൽ. ഒരേ സമയം താൻ ഗർഭിണിയും വിവാഹമോചിതയാകാൻ പോകുന്നെന്നും വ്യാപകമായി പ്രചരിപ്പിച്ചു. ഇത് കേട്ട് ഞാൻ അമ്പരന്നു പോയി, അറപ്പാണ് തോന്നിയത്. ഇതിനു പിന്നാലെ ഭർത്താവ് ഡാനിയൽ വെബ്ബറിന്റെ അമ്മ ഫോൺ വിളിച്ചു, അത് രസകരമായിരുന്നു. എന്തെങ്കിലും പറയാനുണ്ടായിരുന്നോ? എന്ന് അമ്മ ചോദിച്ചപ്പോൾ അത് ഭയങ്കര തമാശയായി തോന്നിയെന്നും നടി പറയുന്നു.
വ്യാജ വാർത്തകൾക്ക് പുറമേ വ്യാജ സന്ദേശങ്ങളും തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് സണ്ണി പറഞ്ഞു. 'ഒരു ദിവസം എനിക്കൊരു സന്ദേശം ലഭിച്ചു. ഗെയിം ഓഫ് ത്രോൺസിലേയ്ക്ക് ക്ഷണിച്ചു കൊണ്ടായിരുന്നു മെസ്സേജ്. ഞാൻ ഞെട്ടിപ്പോയി. അതിനൊപ്പമുള്ള ഐഎംഡിബി ലിങ്ക് പരിശോധിച്ചപ്പോൾ വ്യാജമാണെന്ന് മനസ്സിലായിയെന്നും നടി പറയുന്നു.
ബോളിവുഡും അഡൽട്ട് ഇൻഡസ്ട്രിയും തമ്മിലുള്ള വ്യത്യാസം താരം വ്യക്തമാക്കി.അഡൽറ്റ് ഇൻഡസ്ട്രി വളരെ പ്രൊഫഷണലാണ്. സമയം നന്നായി മാനേജ് ചെയ്യുന്ന കാര്യത്തിലും പ്രതിഫലത്തിന്റെ കാര്യത്തിലുമെല്ലാം വളരെ പ്രഫണൽ. എന്നാൽ ഇവിടെ എല്ലാം ഇമോഷണലാണ്. പന്ത്രണ്ട് മണിക്കൂർ ജോലി ചെയ്താലും അഞ്ച് മിനിട്ട് കൂടി എന്ന് പറയും. തിരക്കഥയുടെ കാര്യത്തിലും അങ്ങനെ തന്നെ. എപ്പോൾ വേണമെങ്കിലും ഏത് രംഗവും മാറ്റിയെഴുതാം. ക്ലൈമാക്‌സ് വരെ അവസാനനിമിഷം മാറ്റിയത് കണ്ടിട്ടുണ്ടെന്നം സണ്ണി പറയുന്നു.
ജീവിതത്തിൽ ഒരിക്കലും നടിയാകണമെന്ന് വിചാരിച്ചിട്ടില്ല. സ്വന്തമായി ബിസ്സിനസ് ചെയ്യുമെന്നാണ് കരുതിയത്. സിഖ് കുടുംബത്തിൽ ജനിച്ച എനിക്ക് നടിയെന്നതു ചിന്തിക്കാനെ പറ്റില്ലായിരുന്നു. മോഡലാകണമെന്ന് പറഞ്ഞപ്പോൾ സ്‌കൂളിൽ പോയി പഠിക്കെന്നാണ് വീട്ടുകാർ പറഞ്ഞതെന്നും സണ്ണി പറഞ്ഞു