- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിതത്തിൽ എല്ലാം നേടിക്കഴിഞ്ഞുവെന്നാണ് ഞങ്ങൾ കരുതിയിരുന്നത്; അങ്ങനെയാണ് ആ ഞായറാഴ്ച അവൾ ഞങ്ങളുടെ ജീവിതത്തിലേയ്ക്ക് കടന്നുവന്നത്; നീയില്ലാത്ത ഒരു ദിവസത്തെ കുറിച്ചെനിക്ക് ആലോചിക്കാൻ പോലും വയ്യ; ശിശു ദിനത്തിൽ മകൾക്ക് ആശംസ അറിയിച്ച് സണ്ണിലിയോണിന്റെ ഭർത്താവ് ഡാനിയൽ വെബ്ബറുടെ സ്നേഹ നിർഭരമായ കുറിപ്പ്
മുംബൈ: പോൺസ്റ്റാറായി എത്തി പിന്നീട് പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച് നായികയാണ് സണ്ണി ലിയോൺ, സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബ്ബറും ഒരു പെൺകുഞ്ഞിനെ ദത്തെടുക്കുകയും ചെയ്തിരുന്നു. സണ്ണിയുടെ മകൾ ആയത് മുതൽ കുഞ്ഞു നിഷ വാർത്തകളിലെ താരമായിരുന്നു, എവിടെപ്പോയാലും ക്യാമറക്കണ്ണുകൾ വിടാതെ പിന്തുടരാറുണ്ടായിരുന്നു സെലിബ്രിറ്റിയായി മാറിയ കുഞ്ഞു നിഷയെ. തന്റെ മകളുടെ സ്വകാര്യതയെ മാനിക്കാത്തതിന് ഫോട്ടോഗ്രാഫർമാരോട് സണ്ണി അനിഷ്ടം കാണിച്ചതും വാർത്തയായിരുന്നു. ഇപ്പോൾ ശിശുദിനത്തിൽ സണ്ണിയുടെ ഭർത്താവ് ഡാനിയൽ വെബ്ബർ പോസ്റ്റ് ചെയത പോസ്റ്റ് ആണ് വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. ജീവിതത്തിൽ എല്ലാം നേടിക്കഴിഞ്ഞുവെന്നാണ് ഞങ്ങൾ കരുതിയിരുന്നത്. അങ്ങനെയാണ് ആ ഞായറാഴ്ച അവൾ ഞങ്ങളുടെ ജീവിതത്തിലേയ്ക്ക് കടന്നുവന്നത്. അതിന് ശേഷം ഒരു ദിവസം പോലും വ്യർഥമായി ഞങ്ങൾക്ക് തോന്നിയിട്ടില്ല . നീയില്ലാത്ത ഒരു ദിവസത്തെ കുറിച്ചെനിക്ക് ആലോചിക്കാൻ പോലും വയ്യ. ശിശുദിനാശംസകൾ നിഷ കൗർ എന്നാണ് ഡാനിയേൽ ചിത്രത്തിന് താഴെ കുറിച്ചത്. ആരോരുമില്ലാതെ ഉപേക്
മുംബൈ: പോൺസ്റ്റാറായി എത്തി പിന്നീട് പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച് നായികയാണ് സണ്ണി ലിയോൺ, സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബ്ബറും ഒരു പെൺകുഞ്ഞിനെ ദത്തെടുക്കുകയും ചെയ്തിരുന്നു.
സണ്ണിയുടെ മകൾ ആയത് മുതൽ കുഞ്ഞു നിഷ വാർത്തകളിലെ താരമായിരുന്നു, എവിടെപ്പോയാലും ക്യാമറക്കണ്ണുകൾ വിടാതെ പിന്തുടരാറുണ്ടായിരുന്നു സെലിബ്രിറ്റിയായി മാറിയ കുഞ്ഞു നിഷയെ. തന്റെ മകളുടെ സ്വകാര്യതയെ മാനിക്കാത്തതിന് ഫോട്ടോഗ്രാഫർമാരോട് സണ്ണി അനിഷ്ടം കാണിച്ചതും വാർത്തയായിരുന്നു.
ഇപ്പോൾ ശിശുദിനത്തിൽ സണ്ണിയുടെ ഭർത്താവ് ഡാനിയൽ വെബ്ബർ പോസ്റ്റ് ചെയത പോസ്റ്റ് ആണ് വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. ജീവിതത്തിൽ എല്ലാം നേടിക്കഴിഞ്ഞുവെന്നാണ് ഞങ്ങൾ കരുതിയിരുന്നത്. അങ്ങനെയാണ് ആ ഞായറാഴ്ച അവൾ ഞങ്ങളുടെ ജീവിതത്തിലേയ്ക്ക് കടന്നുവന്നത്. അതിന് ശേഷം ഒരു ദിവസം പോലും വ്യർഥമായി ഞങ്ങൾക്ക് തോന്നിയിട്ടില്ല . നീയില്ലാത്ത ഒരു ദിവസത്തെ കുറിച്ചെനിക്ക് ആലോചിക്കാൻ പോലും വയ്യ. ശിശുദിനാശംസകൾ നിഷ കൗർ എന്നാണ് ഡാനിയേൽ ചിത്രത്തിന് താഴെ കുറിച്ചത്.
ആരോരുമില്ലാതെ ഉപേക്ഷിക്കപ്പെട്ട മാലാഖയെ ദൈവമയച്ച രണ്ടു മാലാഖമാർ ദത്തെടുത്തു, ഈ ചിത്രം കണ്ണുകളെ ഈറനണിയിക്കുന്നു, സണ്ണിയെയും നിഷയെയും ലഭിച്ച നിങ്ങൾ ഭാഗ്യവാനാണ്, തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.