- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറെഷൻ ഓഫ് നോർത്ത് അമേരിക്കയുടെ വാർഷിക കൺവെൻഷനിൽ സണ്ണി സ്റ്റീഫൻ പങ്കെടുക്കുന്നു
ന്യൂയോർക്ക് :സെന്റ് തോമസ് എക്യുമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വാർഷിക കൺവെൻഷൻ ഒക്ടോബർ മാസം 7, 8, 9 തീയതികളിൽ ന്യൂയോർക്കിൽ നടത്തുന്നു. ഈ വർഷത്തെ മുഖ്യപ്രഭാഷകനായി വേൾഡ് പീസ് മിഷൻ ചെയർമാനുംപ്രശസ്ത കുടുംബ പ്രേഷിതനും, പ്രമുഖ വചന പ്രഘോഷകനും, ജീവകാരുണ്യ പ്രവർത്തകനും സംഗീതസംവിധായകനുമായ സണ്ണി സ്റ്റീഫൻ പങ്കെടുക്കുന്നു. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ രണ്ടു മാസങ്ങളായി നടന്ന കുടുംബവിശുദ്ധീകരണ ധ്യാന പരിപാടികളിൽ സംബന്ധിച്ച ശേഷമാണ് സണ്ണി സ്റ്റീഫൻ അമേരിക്കയിൽ എത്തിച്ചേർ ന്നിട്ടുള്ളത്. ഒക്ടോബർ 7നു ക്യൂൻസ് വില്ലെജിലുള്ള സെന്റ് ജോൺസ് മാർത്തോമ്മ ദേവാലയത്തിലും, ഒക്ടോബർ8നു ഫ്‌ലോറൽ പാർക്കിലുള്ള സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് ദേവാലയത്തിലും, ഒക്ടോബർ 9നു വെല്ലിങ്ടൻ പാർക്കിലുള്ള ജൂബിലി മെമോറിയൽ സി.എസ്.ഐ. ദേവാലയത്തിലുമായിരിക്കുംകൺവെൻഷൻ യോഗങ്ങൾ നടക്കുക. തികച്ചും വ്യത്യസ്തമായി എക്യൂമെനിക്കൽ സംവിധാനത്തിന്റെ പുതിയ അർത്ഥതലങ്ങൾ ഉൾക്കൊണ്ടുകൊണ്ട് എല്ലാ വിശ്വാസികളെയും ഉൾക്കൊണ്ടുകൊണ്ടുള്ള ധ്യ
ന്യൂയോർക്ക് :സെന്റ് തോമസ് എക്യുമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വാർഷിക കൺവെൻഷൻ ഒക്ടോബർ മാസം 7, 8, 9 തീയതികളിൽ ന്യൂയോർക്കിൽ നടത്തുന്നു. ഈ വർഷത്തെ മുഖ്യപ്രഭാഷകനായി വേൾഡ് പീസ് മിഷൻ ചെയർമാനുംപ്രശസ്ത കുടുംബ പ്രേഷിതനും, പ്രമുഖ വചന പ്രഘോഷകനും, ജീവകാരുണ്യ പ്രവർത്തകനും സംഗീതസംവിധായകനുമായ സണ്ണി സ്റ്റീഫൻ പങ്കെടുക്കുന്നു.
യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ രണ്ടു മാസങ്ങളായി നടന്ന കുടുംബവിശുദ്ധീകരണ ധ്യാന പരിപാടികളിൽ സംബന്ധിച്ച ശേഷമാണ് സണ്ണി സ്റ്റീഫൻ അമേരിക്കയിൽ എത്തിച്ചേർ ന്നിട്ടുള്ളത്. ഒക്ടോബർ 7നു ക്യൂൻസ് വില്ലെജിലുള്ള സെന്റ് ജോൺസ് മാർത്തോമ്മ ദേവാലയത്തിലും, ഒക്ടോബർ8നു ഫ്‌ലോറൽ പാർക്കിലുള്ള സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് ദേവാലയത്തിലും, ഒക്ടോബർ 9നു വെല്ലിങ്ടൻ പാർക്കിലുള്ള ജൂബിലി മെമോറിയൽ സി.എസ്.ഐ. ദേവാലയത്തിലുമായിരിക്കുംകൺവെൻഷൻ യോഗങ്ങൾ നടക്കുക.
തികച്ചും വ്യത്യസ്തമായി എക്യൂമെനിക്കൽ സംവിധാനത്തിന്റെ പുതിയ അർത്ഥതലങ്ങൾ ഉൾക്കൊണ്ടുകൊണ്ട് എല്ലാ വിശ്വാസികളെയും ഉൾക്കൊണ്ടുകൊണ്ടുള്ള ധ്യാന ശുശ്രൂഷ എല്ലാ ദിവസവും വൈകിട്ട് 6 മണിയോടെ ആരംഭിക്കുന്നതായിരിക്കും. എക്യൂമെനിക്കൽ ക്വയറിന്റെ
നേതൃത്വത്തിൽ ഗാനശുശ്രൂഷയുമുണ്ടായിരിക്കും.
ജീവിതസ്പർശിയായ വചനവിരുന്നിലൂടെ സണ്ണി സ്റ്റീഫൻ നൽകുന്ന സന്ദേശങ്ങളും, ഉത്തമകുടുംബജീവിതത്തിനാവശ്യമായ അറിവുകളും, ജീവിതാനുഭവങ്ങൾ പങ്കുവച്ചു നൽകുന്ന കരുത്തുള്ളപ്രബോധനങ്ങളും, 36 വർഷത്തെ ഫാമിലി കൗൺസലിങ് അനുഭവത്തോടെ നൽകുന്ന ജീവിതപാOങ്ങളും ഒരിക്കലും മറക്കാനാവാത്ത ആത്മീയ അനുഭവങ്ങളായിരിക്കും പങ്കെടുക്കുന്നവർക്ക്എന്ന് റവ. ഫാ. ജോൺ തോമസ് അഭിപ്രായപ്പെട്ടു.
കൂടുതൽ വിവരങ്ങൾക്ക്
റവ: ഫാ:ജോൺ തോമസ്- (516) 328 2977