ഡിട്രോയിറ്റ് : പ്രസിദ്ധ വചന പ്രഘോഷകനും ധ്യാനഗുരുവുമായ ബ്രദർ സണ്ണി സ്റ്റീഫൻ നവംബർ 1 ന് ചൊവ്വാഴ്ച ഇന്റർ നാഷണൽ പ്രയർ ലയ്നിൽ മുഖ്യപ്രഭാഷണം നൽകുന്നു.ജാതിമത ഭേദമെന്യേ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ പ്രാർത്ഥനയ്ക്കായി ഒത്തുചേരുന്ന ഐപിഎൽ ടെലി കോൺഫറൻസ് എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്ക് സജ്ജീവമാകുമ്പോൾ പങ്കെടുക്കുന്നവരുടെ മാനസികവും കുടുംബ പരവുമായ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള ഒരു വേദിയായി മാറുന്നു.

ബ്രദർ സണ്ണി സ്റ്റീഫന്റെ സന്ദേശം കേൾക്കുന്നതിനും പ്രാർത്ഥനയിൽ പങ്കെടുക്കുന്നതിനും താല്പര്യമുള്ളവർ 1 605 562 3140 എന്ന ഫോൺ നമ്പർ ഡയർ ചെയ്തു. 656750 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. ഡിട്രോയിറ്റ്, ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐപിഎൽ പ്രവർത്തനം കോർഡിനേറ്റ് ചെയ്യുന്നതു റ്റി. എ. മാത്യു (ഹൂസ്റ്റൺ) സി. വി. സാമുവേൽ (ഡിട്രോയ്റ്റ്) എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റിയാണ്.

കൂടുതൽ വിവരങ്ങൾക്ക്: സി. വി. സാമുവേൽ : 586 216 0602 ടി. എ. മാത്യു : 713 436 2207