ജോഹനാസ്ബർഗ്ഗ്: ജീവിതസ്പർശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെവിശ്വാസത്തിലും സ്‌നേഹത്തിലും പ്രാർത്ഥനയിലും ആഴപ്പെടുത്തുവാൻ വേൾഡ് പീസ് മിഷൻ ചെയർമാനും സംഗീത സംവിധായകനുമായ സണ്ണി സ്റ്റീഫൻനയിക്കുന്ന ജീവിത നവീകരണ ധ്യാനങ്ങൾ സൗത്ത് ആഫ്രിക്കയിലെ വിവിധസ്ഥലങ്ങളായ ജോഹനാസ്ബർഗ്ഗ്, നെൽസ്പ്രിറ്റ്, മഫികെൻഗ്, ഉംറ്റാറ്റ,കോക്സ്റ്റഡ് എന്നിവിടങ്ങളിൽ ജനുവരി 15 മുതൽ ഫെബ്രുവരി 15 വരെനടത്തപ്പെടുന്നു.

വിവിധ ധ്യാനരീതികളിൽ നിന്നു വ്യത്യസ്തമായി മനുഷ്യന്റെ പ്രായോഗികജീവിത പ്രശ്‌നങ്ങൾ, പ്രാർത്ഥനയോടെ അതിജീവിച്ച് ദൈവീകസമാധാനവുംആത്മീയ സന്തോഷവും നേടി മാതൃകാജീവിതത്തിലൂടെ തലമുറകൾക്ക് നന്മപകർന്നു നൽകാമെന്നു തിരുവചന പ്രബോധനങ്ങളും പ്രായോഗിക ജീവിതപാഠങ്ങളും 36 വർഷത്തെ കൗൺസിലിങ് അനുഭവങ്ങളും പങ്കുവച്ച് സണ്ണിസ്റ്റീഫൻ നൽകുന്ന പ്രബോധനങ്ങൾ കുടുംബങ്ങൾക്ക് ഉണർവ്വും
പ്രാർത്ഥനാജീവിതത്തിനു ആഴവും നൽകുന്നു.സണ്ണി സ്റ്റീഫനുമായി കൗൺസിലിംഗിനു സൗകര്യമുണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്:
ജിജ്ജു (സൗത്ത് ആഫ്രിക്ക) - +27 730 735 735

Email: worldpeacemissioncouncil@gmail.com