- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആത്മീയ ഫലമുള്ളവരായി ജീവിക്കുക: സണ്ണി സ്റ്റീഫൻ
സീയാറ്റിൽ മാർത്തോമ്മ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ, സെടാർ സ്പ്രിങ്ങ്സ് ക്രിസ്ത്യൻ റിട്രീറ്റ് സെന്ററിൽ മൂന്നു ദിവസങ്ങളിലായി നടന്ന ഫാമിലി റിട്രീറ്റ് വിജയകരമായി സമാപിച്ചു. ലോകപ്രശസ്ത കുടുംബപ്രേഷിതനും, വേൾഡ് പീസ് മിഷൻചെയർമാനും,പ്രശസ്ത ഫാമിലി കൗൺസിലറും ,സംഗീതജ്ഞ്ജനുമായ ശ്രീ സണ്ണി സ്റ്റീഫൻ,ജീവിതത്തിനാവശ്യമായ അറിവുകളും അനുഭവങ്ങളും പങ്കുവച്ച് വചനസന്ദേശം നൽകി. 'നല്ല ഭക്തർ എന്തുകൊണ്ടാണ് നല്ല മനുഷ്യരാകാത്തത്? ദൈവത്തോടൊപ്പം നടക്കുന്നു എന്നു പറയുന്നവർ എന്തുകൊണ്ടാണ് മനുഷ്യരുടെ ഒപ്പം നടക്കാത്തത്? നമ്മുടെ പൊള്ളയായ ലോകത്തെ പ്രാർത്ഥനയിലൂടെയും നന്മ നിറഞ്ഞ ജീവിതം കൊണ്ടും കീഴ്മേൽമറിച്ച് സ്വന്തം ദൗർബല്യത്തെ കണ്ടെത്തി ഓരോരുത്തരും ചുറ്റുമുള്ളവരെ തങ്ങളേക്കാൾ ശ്രേഷ്ഠരായി കണ്ട് ആദരിക്കുന്ന നാളുകൾ ഉണ്ടാകണം. മനസ്സിന്റെ വാതിൽപാളിയിൽ സുഷിരമിട്ട് പുറത്തുള്ളവരെയെല്ലാം ശത്രുവായി കാണുന്ന പുതിയ കാലത്തിന്റെ നടപ്പുരീതി മാറണം. അടച്ചിട്ട മനസ്സുകളിൽ ദൈവം വസിക്കുന്നില്ല. വിശ്വാസവും വിശുദ്ധിയും വിശ്വസ്തതയും നിലനിർത്തി യേശുവിന്റെ ഭ
സീയാറ്റിൽ മാർത്തോമ്മ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ, സെടാർ സ്പ്രിങ്ങ്സ് ക്രിസ്ത്യൻ റിട്രീറ്റ് സെന്ററിൽ മൂന്നു ദിവസങ്ങളിലായി നടന്ന ഫാമിലി റിട്രീറ്റ് വിജയകരമായി സമാപിച്ചു. ലോകപ്രശസ്ത കുടുംബപ്രേഷിതനും, വേൾഡ് പീസ് മിഷൻചെയർമാനും,പ്രശസ്ത ഫാമിലി കൗൺസിലറും ,സംഗീതജ്ഞ്ജനുമായ ശ്രീ സണ്ണി സ്റ്റീഫൻ,ജീവിതത്തിനാവശ്യമായ അറിവുകളും അനുഭവങ്ങളും പങ്കുവച്ച് വചനസന്ദേശം നൽകി.
'നല്ല ഭക്തർ എന്തുകൊണ്ടാണ് നല്ല മനുഷ്യരാകാത്തത്? ദൈവത്തോടൊപ്പം നടക്കുന്നു എന്നു പറയുന്നവർ എന്തുകൊണ്ടാണ് മനുഷ്യരുടെ ഒപ്പം നടക്കാത്തത്? നമ്മുടെ പൊള്ളയായ ലോകത്തെ പ്രാർത്ഥനയിലൂടെയും നന്മ നിറഞ്ഞ ജീവിതം കൊണ്ടും കീഴ്മേൽമറിച്ച് സ്വന്തം ദൗർബല്യത്തെ കണ്ടെത്തി ഓരോരുത്തരും ചുറ്റുമുള്ളവരെ തങ്ങളേക്കാൾ ശ്രേഷ്ഠരായി കണ്ട് ആദരിക്കുന്ന നാളുകൾ ഉണ്ടാകണം. മനസ്സിന്റെ വാതിൽപാളിയിൽ സുഷിരമിട്ട് പുറത്തുള്ളവരെയെല്ലാം ശത്രുവായി കാണുന്ന പുതിയ കാലത്തിന്റെ നടപ്പുരീതി മാറണം. അടച്ചിട്ട മനസ്സുകളിൽ ദൈവം വസിക്കുന്നില്ല. വിശ്വാസവും വിശുദ്ധിയും വിശ്വസ്തതയും നിലനിർത്തി യേശുവിന്റെ ഭാവവും സ്വഭാവവും മനോഭാവവും ഉള്ളവരായി ജീവിച്ചു പ്രാർത്ഥനാപൂർവ്വം തുറന്നിടുന്ന മനസ്സുകൾ ദേവാലയങ്ങളാണ്.
അങ്ങനെ ജീവിക്കാൻ കഴിയുമ്പോഴാണ് ആത്മീയത ഒരാഘോഷമായി മാറുന്നത്. ഏകാഗ്രതയിലും സ്നേഹത്തിലും പ്രസാദത്തിലും പ്രകാശത്തിലും കരുണയിലും ഓരോ ദിവസവും ദൈവാത്മാവിൽ നവീകരിച്ച് ആത്മീയ ഫലമുള്ളവരായി ജീവിക്കുമ്പോൾ ജീവിതയാത്രകൾ സ്വർഗ്ഗീയ തീർത്ഥയാത്രകളാകുന്നു. അങ്ങനെ അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി നൽകി ഭൂമിയിൽ വിശുദ്ധിയുള്ള നല്ല മനുഷ്യരായി സമാധാനം അനുഭവിക്കാം, അത് പങ്കുവെക്കാം'' സണ്ണി സ്റ്റീഫൻ തന്റെ വചന സന്ദേശത്തിൽ പറഞ്ഞു.
സാധാരണ ധ്യാനരീതികളിൽ നിന്നു വ്യത്യസ്തമായി തിരുവചനത്തെപ്രായോഗിക ജീവിത പാഠങ്ങളായി പകർത്തി സണ്ണി സ്റ്റീഫൻ നൽകുന്നഉൾക്കരുത്തുള്ള പ്രബോധനങ്ങൾ, മനസ്സിന്റെ ആഴങ്ങളിൽ പുതിയആകാശവും പുതിയ ഭൂമിയും ഒരുക്കുന്നുവെന്നും പങ്കെടുത്ത എല്ലാവർക്കുംഒരിക്കലും മറക്കാനാവാത്ത ആത്മീയ വിരുന്നായി അനുഭവപ്പെട്ടെന്നുംവികാരി റവ.അജി തോമസ് തന്റെ കൃതജ്ഞത പ്രസംഗത്തിൽ പറഞ്ഞു.