ബ്രിസ്‌ബെയ്ൻ: ജീവിതസ്പർശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെ വിശ്വാസത്തിലും സ്‌നേഹത്തിലും പ്രാർത്ഥനയിലും ആഴപ്പെടുത്തുവാൻ, ലോകപ്രശസ്ത കുടുംബപ്രേഷിതനും, ഫാമിലി കൗൺസിലറും, വചനപ്രഘോഷകനും, ജീവകാരുണ്യ പ്രവർത്തകനും, വേൾഡ് പീസ് മിഷൻ ചെയർമാനും സംഗീത സംവിധായകനുമായ സണ്ണി സ്റ്റീഫൻ നയിക്കുന്ന ജീവിത നവീകരണ ധ്യാനം ന്യൂസിലാൻഡിലും ഓസ്‌ട്രേലിയയിലുമുള്ള വിവിധ ദേവാലയങ്ങളിൽ ഏപ്രിൽ 12 മുതൽ മെയ്‌ 23 വരെ നടത്തപ്പെടുന്നു.

''വിവിധ ധ്യാനരീതികളിൽ നിന്നു വ്യത്യസ്തമായി മനുഷ്യന്റെ പ്രായോഗിക ജീവിത പ്രശ്‌നങ്ങൾ, പ്രാർത്ഥനയോടെ അതിജീവിച്ച് ദൈവീകസമാധാനവും ആത്മീയ സന്തോഷവും നേടി മാതൃകാജീവിതത്തിലൂടെ തലമുറകൾക്ക് നന്മ പകർന്നു നൽകാമെന്നു തിരുവചന പ്രബോധനങ്ങളും പ്രായോഗിക ജീവിത പാഠങ്ങളും 36 വർഷത്തെ കൗൺസിലിങ് അനുഭവങ്ങളും പങ്കുവച്ച് സണ്ണി സ്റ്റീഫൻ നൽകുന്ന പ്രബോധനങ്ങൾ കുടുംബങ്ങൾക്ക് ഉണർവ്വും പ്രാർത്ഥനാജീവിതത്തിനു ആഴവും നൽകുന്നതാണെന്ന്'' വേൾഡ് പീസ് മിഷന്റെ സ്പിരിച്വൽ ഡയറക്ടർ ഫാ:ബോബി കട്ടിക്കാട് അഭിപ്രായപ്പെട്ടു.

സണ്ണി സ്റ്റീഫനുമായി കൗൺസിലിങ്ങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
Email: worldpeacemissioncouncil@gmail.com
ആന്റണി പയ്യപ്പള്ളി ( NZ ) - +64 220 158 814
മാത്യു ജോസ് - ഓസ്‌ട്രേലിയ ( മെൽബൺ ) - +61 414 728 701
ആന്റണി യേശുദാസ് - ഓസ്‌ട്രേലിയ ( സിഡ്‌നി ) - +61 404 452 195
ഷാജി - ഓസ്‌ട്രേലിയ ( മെൽബൺ ) - +61 401 221 343
പി.ആർ.ഒ. - +27 730 735 735
ഓഫീസ് - +27 834 102 921