- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സണ്ണി സ്റ്റീഫൻ നയിച്ച കുടുംബ വിശുദ്ധീകരണ ധ്യാനത്തിന് മെൽബണിൽ സമാപനം
മെൽബൺ: ജീവിതത്തിന് ആത്മീയ ഉണർവും തലമുറകൾ അനുഗ്രഹീതമാകാനുള്ള അറിവും ആത്മാഭിഷേകത്തിന്റെ നിറവും തുളുമ്പുന്ന കുടുംബ നവീകരണ സന്ദേശങ്ങൾ നൽകി പ്രശസ്ത വചന പ്രഘോഷകനും, കുടുംബ പ്രേഷിതനും വേൾഡ് പീസ് മിഷൻ ചെയർമാനുമാ സണ്ണി സ്റ്റീഫൻ നയിച്ച കുടുംബ വിശുദ്ധീകരണ ധ്യാനം മെൽബൺ ഇമ്മാനുവേൽ മാർത്തോമ്മ ദേവാലയത്തിൽ ജനുവരി 26, 2, 28 തീയതികളിൽ കൃപയുടെ നിറവോടെ നടന്നു. 'കരുണയും കരുതലും കാവലുമായി ജീവിച്ച് വിശ്വാസവും വിശുദ്ധിയും വിശ്വസ്തതയും നില നിർത്തി ഇരുളിന്റെ ഒരു പൊട്ടു പോലുമില്ലാതെ ജീവിക്കുവാനും പരസ്പരം ആത്മാർത്ഥമായി ആദരിക്കുവാനും, പുറത്തോരാകാശം ഉള്ളതുപോലെ എന്റെ ഉള്ളിലും ഒരാകാശാമുണ്ടെന്ന ബോധ്യത്തോടെ വളർന്ന് ആന്തരിക യൗവ്വനം എന്നും നിലനിർത്തുവാനും, അങ്ങനെ സ്വർഗ്ഗത്തിലെ പ്പോലെ ഭൂമിയിലും സ്‌നേഹത്തിന്റെ അടയാളങ്ങളായി ജീവിക്കുവാനും കഴിയുന്ന ജീവിത സ്പർശിയായ സ്‌നേഹ സമാധാന സന്ദേശങ്ങളാണ് സണ്ണി സ്റ്റീഫൻ നൽകിയത്. നല്ല ഭക്തരെയല്ല, നല്ല മനുഷ്യരെയാണ് ലോകത്തിനു വേണ്ടത് ആരവംപോലെ അനുഭവപ്പെടുന്ന അർത്ഥമില്ലാത്ത ശബ്ദങ്ങളെ പ്രാർത്ഥനയായ
മെൽബൺ: ജീവിതത്തിന് ആത്മീയ ഉണർവും തലമുറകൾ അനുഗ്രഹീതമാകാനുള്ള അറിവും ആത്മാഭിഷേകത്തിന്റെ നിറവും തുളുമ്പുന്ന കുടുംബ നവീകരണ സന്ദേശങ്ങൾ നൽകി പ്രശസ്ത വചന പ്രഘോഷകനും, കുടുംബ പ്രേഷിതനും വേൾഡ് പീസ് മിഷൻ ചെയർമാനുമാ സണ്ണി സ്റ്റീഫൻ നയിച്ച കുടുംബ വിശുദ്ധീകരണ ധ്യാനം മെൽബൺ ഇമ്മാനുവേൽ മാർത്തോമ്മ ദേവാലയത്തിൽ ജനുവരി 26, 2, 28 തീയതികളിൽ കൃപയുടെ നിറവോടെ നടന്നു.
'കരുണയും കരുതലും കാവലുമായി ജീവിച്ച് വിശ്വാസവും വിശുദ്ധിയും വിശ്വസ്തതയും നില നിർത്തി ഇരുളിന്റെ ഒരു പൊട്ടു പോലുമില്ലാതെ ജീവിക്കുവാനും പരസ്പരം ആത്മാർത്ഥമായി ആദരിക്കുവാനും, പുറത്തോരാകാശം ഉള്ളതുപോലെ എന്റെ ഉള്ളിലും ഒരാകാശാമുണ്ടെന്ന ബോധ്യത്തോടെ വളർന്ന് ആന്തരിക യൗവ്വനം എന്നും നിലനിർത്തുവാനും, അങ്ങനെ സ്വർഗ്ഗത്തിലെ പ്പോലെ ഭൂമിയിലും സ്‌നേഹത്തിന്റെ അടയാളങ്ങളായി ജീവിക്കുവാനും കഴിയുന്ന ജീവിത സ്പർശിയായ സ്‌നേഹ സമാധാന സന്ദേശങ്ങളാണ് സണ്ണി സ്റ്റീഫൻ നൽകിയത്. നല്ല ഭക്തരെയല്ല, നല്ല മനുഷ്യരെയാണ് ലോകത്തിനു വേണ്ടത് ആരവംപോലെ അനുഭവപ്പെടുന്ന അർത്ഥമില്ലാത്ത ശബ്ദങ്ങളെ പ്രാർത്ഥനയായി തെറ്റിദ്ധരിച്ച് ജീവിതത്തിൽ കാതലായ ഒരു മാറ്റവും സംഭവിക്കാത്ത ഭക്തരുടെ എണ്ണം പെരുകുന്നു. നല്ല ഭക്തർ എന്തുകൊണ്ടാണ് നല്ല മനുഷ്യരാകാത്തത് ദൈവത്തോടൊപ്പം നടക്കുന്നു എന്നു പറയുന്നവർ എന്തുകൊണ്ടാണ് മനുഷ്യരുടെ ഒപ്പം നടക്കാത്തത് നമ്മുടെ പൊള്ളയായ ലോകത്തെ പ്രാർത്ഥനയിലൂടെയും നന്മ നിറഞ്ഞ ജീവിതം കൊണ്ടും കീഴ്‌മേൽമറിച്ച് സ്വന്തം ദൗർബല്യത്തെ കണ്ടെത്തി ഓരോരുത്തരും ചുറ്റുമുള്ളവരെ തങ്ങളേക്കാൾ ശ്രേഷ്ഠരായി കണ്ട് ആദരിക്കുന്ന നാളുകൾ ഉണ്ടാകണം. മനസ്സിന്റെ വാതിൽപാളിയിൽ സുഷിരമിട്ട് പുറത്തുള്ളവരെയെല്ലാം ശത്രുവായി കാണുന്ന പുതിയ കാലത്തിന്റെ നടപ്പുരീതി മാറണം. അടച്ചിട്ട മനസ്സുകളിൽ ദൈവം വസിക്കുന്നില്ല.
വിശ്വാസവും വിശുദ്ധിയും വിശ്വസ്തതയും നിലനിർത്തി യേശുവിന്റെ ഭാവവും സ്വഭാവവും മനോഭാവവും ഉള്ളവരായി ജീവിച്ചു പ്രാർത്ഥനാപൂർവ്വം തുടർന്നു വരുന്ന മനസ്സുകൾ ദേവാലയങ്ങളാണ്. അങ്ങനെ ജീവിക്കാൻ കഴിയുമ്പോഴാണ് ആത്മീയത ഒരാഘോഷമായി മാറുന്നത്. ഏകാഗ്രതയിലും സ്‌നേഹത്തിലും പ്രസാദത്തിലും പ്രകാശത്തിലും കരുണയിലും ഓരോ ദിവസവും ദൈവാത്മാവിൽ നവീകരിച്ച് ആത്മീയ ഫലമുള്ളവരായി ജീവിക്കുമ്പോൾ ജീവിതയാത്രകൾ സ്വർഗ്ഗീയ തീർത്ഥയാത്രകളാകുന്നു. അങ്ങനെ അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി നൽകി ഭൂമിയിൽ വിശുദ്ധിയുള്ള നല്ല മനുഷ്യരായി സമാധാനം അനുഭവിക്കാം, അത് പങ്കുവെക്കാം. എന്ന് സണ്ണി സ്റ്റീഫൻ തന്റെ സന്ദേശത്തിൽ ഉത്‌ബോധിപ്പിച്ചു. കുടുംബ ജീവിതം നയിക്കുന്നവർക്ക് ആവശ്യമായ ശക്തമായ തിരുവചന പ്രബോധനങ്ങളും ജീവിതാനുഭവ പാഠങ്ങളും നൽകുന്ന സണ്ണി സ്റ്റീഫന്റെ പ്രഭാഷണങ്ങൾ മനസിനെ ചലിപ്പിക്കുകയും ആത്മാവിനെ ജ്വലിപ്പിക്കുകയും ചെയ്യുന്നതാണെന്ന് മെൽബൺ ഇമ്മാനുവേൽ മാർത്തോമ്മ ചർച്ച് വികാരി റവ. വർഗ്ഗീസ് ചെറിയാൻ അഭിപ്രായപ്പെട്ടു.