ന്യുയോർക്ക്: ആഗോള തലത്തിൽ സമാധാന സന്ദേശം നല്കി  പ്രവർത്തന നിരതമായിരിക്കുന്ന ദി വേള്ഡ് പീസ് മിഷന്റെ ചെയർമാനും പ്രമുഖ കുടുംബ പ്രേഷിതനും, വചന പ്രഘോഷകനും, ജീവകാരുണ്യ പ്രവർത്തകനും, ഫാമിലി കൗൺസിലറും പ്രശസ്ത സംഗീതസംവിധായകനുമായ സണ്ണി സ്റ്റീഫന്റെ നേതൃത്വത്തിൽ യുറോപ്പിലും അമേരിക്കയിലുമുള്ള വിവിധ ദേവാലയങ്ങളിൽ വച്ച്  ഒക്ടോബർ 3 മുതൽ നവംബർ 30 വരെ കുടുംബ ജീവിതത്തിനാവശ്യമായ പ്രബോധനങ്ങൾ നല്കി 'സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും' ( On Earth as it is in Heaven ) എന്ന മുഖ്യ ചിന്താധാരയിലൂന്നി ഫാമിലി കോൺഫറൻസ് നടത്തുന്നു.

റോസാമിസ്റ്റിക്ക, സൂറിച്ച്, ജർമ്മനി, യു.കെ, ഹൂസ്റ്റൺ, ഡാലസ് എന്നിവിടങ്ങളിലാണ് ഫാമിലി കോൺഫറൻസ് ക്രമീകരിച്ചിരിക്കുന്നത്. കരുണയും കരുതലും കാവലുമായി ജീവിച്ച് വിശ്വാസവും വിശുദ്ധിയും വിശ്വസ്തതയും നില നിർത്തി  ഇരുളിന്റെ ഒരു പൊട്ടു പോലുമില്ലാതെ ജീവിക്കുവാനും പരസ്പരം ആത്മാർഥമായി ആദരിക്കുവാനും, അറിവിൽ നിന്ന് തിരിച്ചറിവിന്റെ തീരങ്ങളിലേക്ക് സഞ്ചരിക്കുവാനും, പുറത്തൊരാകാശം ഉള്ളതുപോലെ എന്റെ ഉള്ളിലും ഒരാകാശാമുണ്ടെന്ന ആദ്ധ്യാത്മിക ബോധ്യത്തോടെ നില നിന്ന് ആന്തരിക യൗവ്വനം എന്നും നിലനിർത്താനും, അങ്ങനെ സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും സ്‌നേഹത്തിന്റെ അടയാളങ്ങളായി ജീവിക്കുവാനും സണ്ണി സ്റ്റീഫൻ നയിക്കുന്ന ഈ ഫാമിലി കോൺഫറൻസ് പകരിക്കുമെന്ന് ദി വേള്ഡ് പീസ് മിഷന്റെ  ആധ്യാത്മിക രക്ഷാധികാരി ഫാ: ബോബി കട്ടിക്കാട് അഭിപ്രായപ്പെട്ടു.

ഈ കോൺഫറൻസിൽ പങ്കെടുത്ത് ജീവിതത്തിന് ആധ്യാത്മികമായ ഉണർവും ഈ തലമുറകൾ അനുഗ്രഹീതമാവാനുതകുന്ന അറിവും ദൈവനുഭാവത്തിന്റെ നിറവും നേടാൻ സംഘാടകർ എല്ലാവരെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്  : twpmorg@gmail.com
ഫോൺ : 0041 762 226 899  / 0027 83 410 2921
റിപ്പോർട്ട് : കെ ജെ ജോൺ