ന്യൂയോർക്ക്: വേൾഡ് പീസ് മിഷൻ ചെയർമാനും പ്രശസ്ത കുടുംബ പ്രേഷിതനും, പ്രമുഖ വചന പ്രഘോഷകനും, ജീവകാരുണ്യ പ്രവർത്തകനും  സംഗീതസംവിധായകനുമായ സണ്ണി സ്റ്റീഫൻ നാളെ ഞായറാഴ്‌ച്ച ന്യൂയോർക്ക്  ജാക്‌സൺ ഹയിറ്റ്‌സിലുള്ള സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ വിശ്വാസ കുടുംബ കൂട്ടായ്മയിൽ പങ്കെടുക്കുന്നു. രാവിലെ വിശുദ്ധ കുർബാനയ്ക്കു ശേഷമായിരിക്കും കുടുംബ സംഗമം.
 കഴിഞ്ഞയാഴ്ച ഫിലാഡൽഫിയയിൽ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളിയിൽ  നടന്ന കുടുംബ വിശുദ്ധികരണ ധ്യാനങ്ങൾക്കു ശേഷമാണ് സണ്ണി സ്റ്റീഫൻ ന്യൂയോർക്കിൽ എത്തിച്ചേരുന്നത്.

ജീവിതസ്പർശിയായ വചനവിരുന്നിലൂടെ സണ്ണി സ്റ്റീഫൻ നൽകുന്ന സന്ദേശങ്ങളും, ഉത്തമ കുടുംബജീവിതത്തിനാവശ്യമായ അറിവുകളും, ജീവിതാനുഭവങ്ങൾ പങ്കുവച്ചു നല്കുന്ന കരുത്തുള്ള പ്രബോധനങ്ങളും, 28 വർഷതത്തെ ഫാമിലി കൗൺസിലിങ് അനുഭവത്തോടെ നല്കുന്ന ജീവിത പാഠങ്ങളും ഒരിക്കലും മറക്കാനാവാത്ത ആത്മീയ അനുഭവങ്ങളായിരുന്നു എന്നു വിവിധ ധ്യാനങ്ങളിൽ പങ്കെടുത്ത ഒട്ടനവധി ആളുകളും അഭിപ്രായപ്പെടുകയുണ്ടായി.
കഴിഞ്ഞ ഒരു മാസത്തെ അമേരിക്കൻ പര്യടനം താല്ക്കാലികമായി പൂർത്തി യാക്കി അടുത്ത ദിവസം തന്നെ അദ്ദേഹം നാട്ടിലേക്കു മടങ്ങും..
കൂടുതൽ വിവരങ്ങൾക്ക് : റവ: ഫാ:ജോൺ തോമസ് (516) 328 2977; സണ്ണി സ്റ്റീഫൻ: (516) 225 8659