സിഡ്‌നി: ആഗോള തലത്തിൽ സമാധാനത്തിന്റേയും കരുണയുടെയും സന്ദേശം നൽകുന്ന വേൾഡ് പീസ് മിഷൻ ചെയർമാനും പ്രമുഖ കുടുംബ പ്രേഷിതനും ജീവകാരുണ്യ പ്രവർത്തകനും ഫാമിലി കൗൺസിലറും പ്രശസ്ത സംഗീത സംവിധായകനുമായ സണ്ണി സ്റ്റീഫൻ, സിഡ്‌നി ബഥേൽ മാർത്തോമ ദേവാലയത്തിൽ മെയ്‌ ഒന്നിനു രാവിലെ 9.30നു തിരുവചന സന്ദേശവും കുടുംബനവീകരണ പ്രബോധനങ്ങളും നൽകുന്നു.

ബൻഡബർഗിൽ നടന്ന ത്രിദിന കുടുംബ നവീകരണ ധ്യാനത്തിനും ബ്രിസ്‌ബെയിൻ പ്രയർ കമ്യൂണിറ്റിയുടെ പ്രാർത്ഥനായോഗത്തിനും ശേഷമാണ് സണ്ണി സ്റ്റീഫൻ സിഡ്‌നിയിൽ എത്തിച്ചേരുന്നത്.

സണ്ണി സ്റ്റീഫൻ നൽകുന്ന പ്രബോധനങ്ങൾ കുടുംബങ്ങൾക്ക് ഉണർവും പ്രാർത്ഥനാജീവിതത്തിനു പ്രചോദനവും അതുവഴി സമാധാനത്തിനും ഇടവരുത്തുമെന്നു വേൾഡ് പീസ് മിഷൻ ഇന്റർനാഷണൽ സ്പിരിച്വൽ ഡയറക്ടർ ഫാ. ബോബി കട്ടിക്കാട് അഭിപ്രായപ്പെട്ടു.

വിവരങ്ങൾക്ക്: ഫാ. മാത്യു കോശി 02 9703 5651, ജയിംസ് ചാക്കോ 04 6896 4114,ബോബി പീറ്റർ മാനുവൽ 04 1359 5093. ഇ-മെയിൽ: worldpeacemissioncouncil@gmail.com