ബോൺമൗത്ത്: ബോൺമൗത്ത് എഡ്മണ്ട് കാംബിയോൺ ചർച്ചിൽ നടന്നഏകദിന കുടുംബ നവീകരണ സെമിനാറിൽ മനുഷ്യജീവിതത്തിന്റെയാഥാർത്ഥൃങ്ങളും പ്രായോഗിക ജീവിത പാഠങ്ങളും തിരുവചന സന്ദേശങ്ങളും മുൻനിർത്തി മനസ്സിന്റെ ആഴങ്ങളിൽ സ്പർശിക്കുന്ന ദൈവവചനസന്ദേശങ്ങൾ സണ്ണി സ്റ്റീഫൻ നൽകി.

'വെള്ളം വീഞ്ഞാവുന്നതുപോലെ, ദൈവം ചില ജീവിതങ്ങളെതൊടുമ്പോൾ അത്ഭുതം സംഭവിക്കുന്നു. ആ മഹാഗുരുവിന്റെസ്പർശനമാണ് നമ്മളിൽ മാറ്റമുണ്ടാക്കേണ്ടത്. ഒരു ദിവസത്തെഉപജീവനത്തിനുവേണ്ടി മീൻ ചോദിക്കുമ്പോൾ, ക്രിസ്തു അവർക്ക് ചാകര
സമ്മാനിക്കുന്നു. അതുപോലെ സ്വപ്നം കാണാൻപോലുമാകാത്തഇടങ്ങളിലെക്കാണവൻ നമ്മെ ഓരോ ദിവസവും കൈപിടിച്ചുകൊണ്ടുപോകുന്നത്. പ്രാർത്ഥനയും ദൈവാനുഗ്രഹവും എന്നെ
ഇത്രത്തോളം വളർത്തിയെന്ന് ഒരിക്കൽ പറഞ്ഞവർ, പിന്നീട്അഹങ്കാരവും, അധികാരവും, ആർഭാടവും, അഭിനിവേശങ്ങളും,

സമ്പത്തും ലഹരിയാക്കി ആദ്യബോധ്യങ്ങളിൽ നിന്ന് മടങ്ങിപ്പോവുന്നു.ഒരിക്കൽ വീഞ്ഞായി മാറിയ ദൈവാനുഭവങ്ങൾ പച്ചവെള്ളമായിമാറുമെന്നും ഓർക്കുക. ദൈവമെന്ന ലഹരിയെക്കുറിച്ചു ഭൂമിയോട്പറയേണ്ടവർ ഇത്തരം വറ്റിപ്പോകുന്ന ചെറിയ ലഹരികളിൽ
കുരുങ്ങിക്കൂടാ. ദൈവം നൽകിയ സ്‌നേഹത്തിന്റെ നല്ല വീഞ്ഞ്,പങ്കാളിയും മക്കളുമാണെന്ന തിരിച്ചറിവോടെ ജീവിക്കുക, അവസാനംവരെ ആ നല്ല വീഞ്ഞ് സൂക്ഷിക്കുക, ഒപ്പം ഭൂമിയോട് മുഴുവൻസഹാനുഭൂതിയുള്ളവരായിരിക്കുക. അങ്ങനെ നമ്മെക്കുറിച്ചുള്ളദൈവീക പദ്ധതി പൂർത്തിയാക്കി ജീവന്റെ നല്ല ഭാഗം കണ്ടെത്തുക'' യെന്നുംസണ്ണി സ്റ്റീഫൻ തന്റെ തിരുവചനസന്ദേശത്തിൽ ഉദ്‌ബോധിപ്പിച്ചു.

തിരുവചനങ്ങളോടൊപ്പം പ്രായോഗിക ജീവിത പാഠങ്ങളിലൂടെ നൽകുന്നഅതിശക്തമായ വചനസന്ദേശങ്ങൾ ഓരോ കുടുംബങ്ങൾക്കും വളരെയേറെഅനുഭവപാഠങ്ങളും ജീവിതദർശനങ്ങളുമാണ് നൽകിയതെന്ന് വികാരിറവ.ഫാ. ടോമി ചിറക്കൽ മണവാളൻ സണ്ണിസ്റ്റീഫനു കൃതജ്ഞതപ്രകാശിപ്പിച്ചുകൊണ്ട് പറഞ്ഞു.തുടർന്നുള്ള ആഴ്ചകളിലെ ഏകദിന കുടുംബനവീകരണ സെമിനാറുകൾതാഴെപറയുംപ്രകാരം ക്രമീകരിച്ചിരിക്കുന്നു.

നവംബർ 18 ശനിയാഴ്ച ന്യൂമിൽട്ടനിലും 19 ഞായറാഴ്‌ച്ച റെഡ്ഡിംഗിലും.തുടർന്ന് 25നു ബേസ്സിങ്‌സ്റ്റൊക്കിൽ യുവജനങ്ങൾക്കായും, 26 നുആൻഡോവർ കമ്മ്യുണിറ്റിയും ചേർന്ന് ബേസ്സിങ്‌സ്റ്റൊക്കിൽകുടുംബസ്ഥർക്ക് വേണ്ടിയും സെമിനാറുകൾ നടത്തുന്നു. തുടർന്ന്
ഡിസംബർ 2 ശനിയാഴ്ച ആൽഡര്‌ഷോട്ടിൽ കുടുംബനവീകരണസെമിനാർ ക്രമീകരിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: വേൾഡ് പീസ് മിഷൻ (യുകെ) - 0740 477 5810റവ.ഫാ.ടോമി ചിറയ്ക്കൽ മണവാളൻ ( 0748 073 0503 )ജോർജ്ജ് സൈമൺ ( 0786 139 2825 )സി.വി. ജോസ് ( 0789 781 6039 )
രാജു തോമസ് ( 0772 376 1637 )മാത്യു ആന്റണി ( 0794 471 0205 )
Email: worldpeacemissioncouncil@gmail.com
www.worldpeacemission.nez