സണ്ണിവെയ്ൽ, ടെക്സസ്: സണ്ണി വെയ്ൽ സിറ്റി മേയർ സ്ഥാനത്തേക്ക് മെയ്‌5 ശനിയാഴ്ച നടന്ന വാശിയേറിയ ത്രികോണ മത്സരത്തിൽ മലയാളിയായ സജി ജോർജ്‌വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. രാത്രി എട്ടുമണിയോടെയാണു ഫലംപ്രഖ്യാപിച്ചത്. പോൾ ചെയ്ത വോട്ടിൽ 54% സജിക്ക് ലഭിച്ചപ്പോൾതൊട്ടടുത്ത എതിർസ്ഥാനാർത്ഥി കേറൽ ഹില്ലിന് 33% വോട്ടുകൾ മാത്രമാണ്‌നേടാനായത്. മൂന്നാമത്തെ മേയർ സ്ഥാനാർത്ഥി 13% വോട്ടുകളും കരസ്ഥമാക്കി.

അമേരിക്കയുടെ ചരിത്രത്തിൽ സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ടമൂന്നാമത്തെ മലയാളിയാണ് സജി ജോർജ്. ഇതിനു മുൻപു ന്യൂജഴ്സിടീനെക്ക്, ന്യു ജേഴ്സി മേയറായി ജോൺ അബ്രഹാം വിജയിച്ചിരുന്നു.2015-ൽ കൊല്ലം സ്വദേശിനി അറ്റോർണി വിനി എലിസബത്ത് സാമുവൽവഷിങ്ടൺ സ്റ്റേറ്റിലെ മൊണ്ട്സാനോ നഗരത്തിൽ മേയറായിതെരെഞ്ഞെടുക്ക പ്പെട്ടിരുന്നു

എട്ടു വർഷം സണ്ണിവെയ്ൽ സിറ്റി കൗൺസിലിൽ കൗൺസിലർ, പ്രൊ ടെംമേയർ എന്നീ നിലകളിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവച്ച സജിയുടെ വിജയംതികച്ചും അർഹിക്കു ന്നതായിരുന്നു. സജിയുടെ തിരഞ്ഞെടുപ്പിന് ചുക്കാൻപിടിച്ചതു സംഘടനാരംഗത്ത് തഴക്കവും പഴക്കവുമുള്ള ഫിലിപ്പ്ശാമുവേലായിരുന്നു. ഇന്ത്യൻ കമ്മ്യൂണിറ്റി ഉൾപ്പെടെ വർഗ വർണ
വ്യത്യാസമില്ലാതെ സജിയുടെ വിജയത്തിനു വേണ്ടി കഠിനാധ്വാനം ചെയ്തിരുന്നു.

സണ്ണിവെയ്ൽ സിറ്റി കൗൺസിലറായി മത്സരിച്ച ഷൈനി ഡാനിയേലിനു രണ്ടാംസ്ഥാനം മാത്രമാണു ലഭിച്ചത്. ഒരു സ്ഥാനാർത്ഥിക്കും പോൾ ചെയ്ത വോട്ടിന്റെ50% നേടാനായില്ല. ഒന്നും രണ്ടും സ്ഥാനം ലഭിച്ച കെവിൻ ക്ളാർക്കുംഷൈനി ഡാനിയലും വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടണം

കോപ്പേൽ സിറ്റിയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ കൗൺസിലറായി മത്സരിച്ചബിജു മാത്യു ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയെങ്കിലുംവിജയിക്കാനായില്ല. ബിജു മാത്യുവും തൊട്ടടുത്ത വോട്ട് ലഭിച്ചസ്ഥാനാർത്ഥിയും തമ്മിൽ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടണം.

സാജി ജോർജിന്റെ ചരിത്രവിജയത്തിൽ ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോർത്ത്അമേരിക്ക പ്രസിഡന്റ് മധു കൊട്ടാരക്കര, സെക്രട്ടറി സുനിൽ തൈമറ്റം,പ്രസിഡന്റ് ഇലക്ട് ഡോ.ജോർജ് കാക്കനാട് എന്നിവർ അഭിനന്ദനം അറിയിച്ചു.ഡാലസിൽ നടന്ന പ്രസ്‌ക്ലബ് മീറ്റിങ്ങിൽ പങ്കെടുക്കാനെത്തിയ എംഎൽഎവി.ടി.ബൽറാമും മേയറായി തിരഞ്ഞെടുക്കപ്പെട്ട സജി ജോർജിനെ അനുമോദിച്ചുസംസാരിച്ചു.