- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
52 വർഷങ്ങൾക്ക് ശേഷം അമ്പിളി മാമൻ വീണ്ടും താരമാകുന്നു; 1866ന് ശേഷം ഇന്ന് ചന്ദ്രൻ സൂപ്പറായും ബ്ലഡ് ആയും ബ്ലൂവായും തിളങ്ങും
ചെന്നൈ: ഇന്ന് അമ്പിളി മാമന്റെ ദിവസമാണ്. 152 വർഷങ്ങൾക്ക് ശേഷം അമ്പിളി മാമന് കൈ വന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ നിമിഷം. വളരെ ഏറെ സവിശേഷതയോടെയാണ് ഇന്ന് ആകാശത്ത് ചന്ദ്രൻ ഉദിക്കുക. സൂപ്പർമൂൺ, ബ്ളൂമൂൺ, ബ്ളഡ്മൂൺ എന്നിങ്ങനെ ശാസ്ത്രലോകം വിശേഷിപ്പിക്കുന്ന മൂന്ന് പ്രതിഭാസങ്ങൾ ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന ദിവസം. ഈ അപൂർവ്വ പ്രസിഭാസത്തിൽ അമ്പിളി മാമന്റെ നിറം കടും ഓറഞ്ചായി മാറും. വലുപ്പം ഏഴുശതമാനവും പ്രഭ 30 ശതമാനത്തിലേറെയും വർധിക്കും. ഈ മൂന്ന് ചാന്ദ്രപ്രതിഭാസവും ഒടുവിൽ ഒന്നിച്ചത് 1866 മാർച്ച് 31-നായിരുന്നു. ബുധനാഴ്ച വൈകീട്ട് 5.18 മുതൽ രാത്രി 8.43 വരെ ചന്ദ്രനെ ഇങ്ങനെ കാണാമെങ്കിലും കേരളത്തിൽ അതിനിടയിലുള്ള 71 മിനിറ്റ് മാത്രമാണ് സാധ്യത. ആകാശം മേഘാവൃതമാണെങ്കിൽ അതും മങ്ങും. ഈ പ്രതിഭാസം നഗ്ന നേത്രം കൊണ്ടു കാണുന്നതിന് തടസ്സമില്ല.
ചെന്നൈ: ഇന്ന് അമ്പിളി മാമന്റെ ദിവസമാണ്. 152 വർഷങ്ങൾക്ക് ശേഷം അമ്പിളി മാമന് കൈ വന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ നിമിഷം. വളരെ ഏറെ സവിശേഷതയോടെയാണ് ഇന്ന് ആകാശത്ത് ചന്ദ്രൻ ഉദിക്കുക. സൂപ്പർമൂൺ, ബ്ളൂമൂൺ, ബ്ളഡ്മൂൺ എന്നിങ്ങനെ ശാസ്ത്രലോകം വിശേഷിപ്പിക്കുന്ന മൂന്ന് പ്രതിഭാസങ്ങൾ ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന ദിവസം.
ഈ അപൂർവ്വ പ്രസിഭാസത്തിൽ അമ്പിളി മാമന്റെ നിറം കടും ഓറഞ്ചായി മാറും. വലുപ്പം ഏഴുശതമാനവും പ്രഭ 30 ശതമാനത്തിലേറെയും വർധിക്കും. ഈ മൂന്ന് ചാന്ദ്രപ്രതിഭാസവും ഒടുവിൽ ഒന്നിച്ചത് 1866 മാർച്ച് 31-നായിരുന്നു. ബുധനാഴ്ച വൈകീട്ട് 5.18 മുതൽ രാത്രി 8.43 വരെ ചന്ദ്രനെ ഇങ്ങനെ കാണാമെങ്കിലും കേരളത്തിൽ അതിനിടയിലുള്ള 71 മിനിറ്റ് മാത്രമാണ് സാധ്യത. ആകാശം മേഘാവൃതമാണെങ്കിൽ അതും മങ്ങും. ഈ പ്രതിഭാസം നഗ്ന നേത്രം കൊണ്ടു കാണുന്നതിന് തടസ്സമില്ല.
Next Story