- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂപ്പർ കപ്പ് ഫുട്‌ബോൾ ടൂർണമെന്റ്; എഫ്.സി ഗോവയെ തകർത്ത് ഈസ്റ്റ് ബംഗാൾ ഫൈനലിൽ: ചൊവ്വാഴ്ച നടക്കുന്ന മോഹൻ ബഗാൻ- ബംഗളൂരു എഫ്.സി മത്സരത്തിലെ വിജയികളെ കലാശ പോരാട്ടത്തിൽ ഈസ്റ്റ് ബംഗാൾ നേരിടും
ഭുവനേശ്വർ: എഫ്.സി ഗോവയെ തകർത്ത് സൂപ്പർ കപ്പ് ഫുട്‌ബോൾ ടൂർണമെന്റിൽ ഈസറ്റ് ബംഗാൾ ഫൈനലിൽ പ്രവേശിച്ചു. എതിരില്ലാതെ ഏകപക്ഷിയമായ ഒരു ഗോളിനാണ് ഈസ്റ്റ് ബംഗാൾ ഫൈനൽ എൻട്രി നേടിയത്. 78ആം മിനിറ്റിൽ ഡുഡു നേടിയ ഏകപക്ഷിയമായ ഗോളിലാണ് ഈസ്റ്റ് ബംഗാൾ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. എഫ്.സി ഗോവയുടെ ഗോൾവല കാത്ത ലക്ഷമികാന്ത് കട്ടിമണിയാണ് കളിയിലെ കേമൻ. ചൊവ്വാഴ്ച നടക്കുന്ന മോഹൻ ബഗാൻ- ബംഗളൂരു എഫ്.സി മത്സരത്തിലെ വിജയികളെ കലാശപ്പോരാട്ടത്തിൽ ഈസ്റ്റ് ബംഗാൾ നേരിടും. ഡുഡുവിന്റെ ഗോളിനോടൊപ്പം കട്ടിമണിയുടെ മികച്ച പ്രകടനം കൂടി ഇല്ലാതിരുന്നെങ്കിൽ വലിയ ഗോൾ മാർജിനിൽ ഈസ്റ്റ് ബംഗാൾ വിജയം നേടുമായിരുന്നു. ഇന്ത്യയിലെ തന്നെ മികച്ച രണ്ട് ടീമുകൾ സെമിയിലെത്തിയതോടെ മികച്ച പോരാട്ടമാണ് ഇരുടീമുകളും മൈതാനത്ത് കാഴ്ച വച്ചത്. ആദ്യപകുതിയിൽ മികച്ച അവസരങ്ങൾ ലഭിച്ചിട്ടും ഇരുടീമുകൾക്ക് ഗോളാക്കാൻ സാധിച്ചില്ല. ഗോളൊഴിഞ്ഞ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ശ്രദ്ധയോടെയാണ് ഇരുടീമുകളും കളിച്ചത്. പിന്നീട് ഗോളിന് വേണ്ടിയുള്ള ഒരു പോരാട്ടമായിരുന്നു. എന്ന
ഭുവനേശ്വർ: എഫ്.സി ഗോവയെ തകർത്ത് സൂപ്പർ കപ്പ് ഫുട്‌ബോൾ ടൂർണമെന്റിൽ ഈസറ്റ് ബംഗാൾ ഫൈനലിൽ പ്രവേശിച്ചു. എതിരില്ലാതെ ഏകപക്ഷിയമായ ഒരു ഗോളിനാണ് ഈസ്റ്റ് ബംഗാൾ ഫൈനൽ എൻട്രി നേടിയത്. 78ആം മിനിറ്റിൽ ഡുഡു നേടിയ ഏകപക്ഷിയമായ ഗോളിലാണ് ഈസ്റ്റ് ബംഗാൾ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. എഫ്.സി ഗോവയുടെ ഗോൾവല കാത്ത ലക്ഷമികാന്ത് കട്ടിമണിയാണ് കളിയിലെ കേമൻ.
ചൊവ്വാഴ്ച നടക്കുന്ന മോഹൻ ബഗാൻ- ബംഗളൂരു എഫ്.സി മത്സരത്തിലെ വിജയികളെ കലാശപ്പോരാട്ടത്തിൽ ഈസ്റ്റ് ബംഗാൾ നേരിടും. ഡുഡുവിന്റെ ഗോളിനോടൊപ്പം കട്ടിമണിയുടെ മികച്ച പ്രകടനം കൂടി ഇല്ലാതിരുന്നെങ്കിൽ വലിയ ഗോൾ മാർജിനിൽ ഈസ്റ്റ് ബംഗാൾ വിജയം നേടുമായിരുന്നു.
ഇന്ത്യയിലെ തന്നെ മികച്ച രണ്ട് ടീമുകൾ സെമിയിലെത്തിയതോടെ മികച്ച പോരാട്ടമാണ് ഇരുടീമുകളും മൈതാനത്ത് കാഴ്ച വച്ചത്. ആദ്യപകുതിയിൽ മികച്ച അവസരങ്ങൾ ലഭിച്ചിട്ടും ഇരുടീമുകൾക്ക് ഗോളാക്കാൻ സാധിച്ചില്ല. ഗോളൊഴിഞ്ഞ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ശ്രദ്ധയോടെയാണ് ഇരുടീമുകളും കളിച്ചത്. പിന്നീട് ഗോളിന് വേണ്ടിയുള്ള ഒരു പോരാട്ടമായിരുന്നു. എന്നാൽ ഈസ്റ്റ് ബംഗാളിനൊപ്പമാണ് ഭാഗ്യം നിന്നത്.