ചെന്നൈ: ട്രാൻസ്‌ജെൻഡറായി വിജയ് സേതുപതി എത്തുന്ന ചിത്രമായ സൂപ്പർ ഡീലക്‌സിന്റെ ടീസറെത്തി. വേലൈക്കാരൻ എന്ന ചിത്രത്തിന് ശേഷം വീണ്ടും ഫഹദ് ഫാസിൽ തമിഴില്‌ക്കെത്തുന്ന ചിത്രമാണ് സൂപ്പർ ഡീലക്‌സ്. ശിൽപ എന്നാണ് വിജയ്‌യുടെ കഥാപാത്രത്തിന്റെ പേര്.

ദേശീയ അവാർഡ് ജേതാവായ ത്യാഗരാജൻ കുമാരരാജ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറിൽ സാമന്തയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്. സംവിധായകൻ തന്നെയാണ് 'അനീതി കഥൈകൾ' എന്ന പേര് വച്ചിരുന്ന തന്റെ ചിത്രത്തിന് 'സൂപ്പർ ഡീലക്‌സ്' എന്ന് പേര് നൽകിയതായും ശിൽപ എന്ന കഥാപാത്രമാണ് വിജയ് സേതുപതി ഈ ചിത്രത്തിലെ അവതരിപ്പിക്കുന്നത് എന്നും മുമ്പ് പറഞ്ഞത്.

ഫഹദ് ഫാസിൽ, രമ്യ കൃഷ്ണൻ, മിസ്‌കിൻ എന്നിവരാണ് മറ്റുതാരങ്ങൾ.യുവൻ ശങ്കർരാജയാണ് സംഗീതം നൽകിയിരിക്കുന്നത്.മിസ്‌കിൻ, നളൻ കുമാരസ്വാമി, നീലൻ കെ. ശേഖർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.