കൊച്ചി: മലയാളത്തിലെ പ്രമുഖ വിനോദ ചാനലായ സൂര്യ ടിവി പുതിയ പ്രോഗ്രാമുമായി എത്തുകയാണ്. മലയാളത്തിലെ സൂപ്പർ ഹിറ്റ് സീരിയലുകളിലെ നായികമാരാണ് ഇത്തവണ ഈ പ്രോഗ്രാമിലെ താരങ്ങൾ. തീരശ്ശീലയിലെ നായകന്മാരോടൊപ്പം ചുവട് വെച്ച നായികമാർ അവരുടെ യഥാർത്ഥ നായകന്മാരുടെ കൂടെ ആടിപ്പാടുന്നു എന്നതാണ് ഈ പരിപാടിയുടെ പ്രത്യേകത.

സൂപ്പർ ജോഡി എന്ന പേരിലാണ് വ്യത്യസ്ഥത അവകാശപ്പെട്ട് ചാനൽ പരിപാടിയുമായി രംഗത്ത് എത്തുന്നത്. മിനിസിക്രീനിലെ താരങ്ങൾ അവരുടെ ജീവിതത്തിലെ നായകന്മാരുടെ കൂടെ ആടിപ്പാടുന്ന ഈ പരിപാടി മറ്റ് ചാനലുകളുമായി കിട മത്സരത്തിന് സൂര്യ ടിവി തയ്യാറെന്ന രീതിയിലാണ് ഒരുങ്ങുന്നത്.

മേഘ്‌ന, വരദ, ശാലു കുര്യൻ, ദിവ്യ, ഡിംപിൾ, ശ്രുതി, നിമ്മി, പാർവതി എന്നീ ഒൻപത് നായികമാരാണ് തങ്ങളുടെ ഭർത്താക്കന്മാരുമായി സൂപ്പർ ജോഡിയാവാനെത്തുന്നത്. മണിക്കുട്ടനും ശ്വേതാ മേനോനുമാണ് ഈ പരിപാടിയുടെ അവതാരകരായി എത്തുന്നത്. എല്ലാ ഞയറാഴ്ചയും രാത്രി ഒമ്പത് മണിക്കാണ് ഈ പരിപാടി സംപ്രേഷണം ചെയ്യുന്നത്.

സീരിയലുകളിൽ നായകന്മാരെ പാട് പെടുത്തുന്ന നായികമാർ തങ്ങളുടെ ഭർത്താക്കന്മാരെ സൂപ്പർ ഹീറോ ആക്കി സൂപ്പർ ജോഡിയാക്കി എടുക്കുവാനുള്ള പെടാ പാടാണ് പരിപാടിയുടെ പ്രധാന പ്രത്യേകത. ഭർത്താക്കന്മാരെ ഡാൻസും മറ്റും പടിപ്പിച്ച് ഹീറോ ആക്കി ഷോയിലെ വിജയിയാക്കാൻ നായകമാർ പെടുന്ന കഷ്ടപ്പാടാണ് സൂപ്പർ ജോഡി