- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സൂപ്പർമൂൺ, ബ്ലഡ്മൂൺ' ചന്ദ്രഗ്രഹണം നാളെ;ദൃശ്യമാകുക ഇന്ത്യൻ സമയം വൈകിട്ട് 3.15 മുതൽ 6.23 വരെ; ഇന്ത്യയിൽ വീക്ഷിക്കാനാകുക വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ
ന്യൂഡൽഹി: ഈ വർഷത്തെ ആദ്യ പൂർണ ചന്ദ്രഗ്രഹണം 26ന് ഇന്ത്യൻ സമയം വൈകിട്ട് 3.15 മുതൽ 6.23 വരെ. ഇന്ത്യയിൽ സിക്കിമൊഴിച്ചുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഒഡീഷയിലെയും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെയും തീരമേഖലകൾ എന്നിവിടങ്ങളിൽ, ഗ്രഹണം അവസാനഘട്ടം ദൃശ്യമാകും.
സൂപ്പർമൂൺ, ബ്ലഡ്മൂൺ എന്നീ പ്രതിഭാസങ്ങളുമുണ്ടാകും. ചന്ദ്രന്റെ ഭ്രമണപാത ഭൂമിക്ക് ഏറ്റവും അടുത്തെത്തുന്ന പെരിജി ബിന്ദുവിനു സമീപം പൂർണചന്ദ്രൻ ദൃശ്യമാകുന്നതാണു സൂപ്പർമൂൺ. പൂർണചന്ദ്രഗ്രഹണ സമയത്ത് ഭൂമി സൂര്യപ്രകാശത്തെ മറയ്ക്കുന്നുണ്ടെങ്കിലും കുറേ പ്രകാശം ചന്ദ്രനിൽ വീഴും. ചുവപ്പ്, ഓറഞ്ച് നിറത്തിലുള്ള ഈ പ്രകാശമാണ് ബ്ലഡ്മൂൺ പ്രതിഭാസത്തിനു വഴിയൊരുക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ
Next Story