മാനത്ത് ചാന്ദ്രവിസ്മയം. മൂന്നു പ്രതിഭാസങ്ങളുമായി പൂർണചന്ദ്രഗ്രഹണം 152 വർഷങ്ങൾക്കുശേഷമാണ് ദൃശ്യമായത്. വിസ്മയത്തിന് സാക്ഷ്യം വഹിച്ച് ലോകം. ആകാശത്ത് ചാന്ദ്രവിസ്മയം തീർത്ത് ബ്ലൂമൂൺ, സൂപ്പർമൂൺ, ബ്ലഡ് മൂൺ പ്രതിഭാസങ്ങളാണ് ദൃശ്യമായത്. കണ്ടില്ലെങ്കിൽ ഈ ജന്മത്തിൽ പിന്നെ കാണാൻ കഴിയില്ലെന്നതു കൊണ്ടു തന്നെ ജനങ്ങൾ ആകാംഷയോടെയാണ് വൈകീട്ടോടെ ആകാശത്തു കണ്ണും നട്ടിരുന്നത്. പക്ഷേ പ്രതീക്ഷിച്ച അത്രയും സംഭവിച്ചില്ല. ചന്ദ്രന്റെ വലുപ്പം ഏഴു ശതമാനവും പ്രഭ 30 ശതമാനത്തിലേറെയും വർധിക്കുമെന്നായിരുന്നു വിലയിരുത്തലുകൾ. എന്നാൽ ഇതൊന്നും ആർക്കും അനുഭവിച്ചറിയാൻ കഴിഞ്ഞില്ല. ഇതോടെ ട്രോളുകളെത്തി.

സൂപ്പർ മൂണിനേയും കളിയാക്കുന്ന ട്രോളുകൾ. അമേരിക്കയിൽ സൂപ്പർ മൂണിൽ തെളിഞ്ഞത് ട്രംപാണെന്ന് ട്രോളുകൾ പറയുന്നു. ഇന്ത്യയിൽ മോദിയും കേരളത്തിൽ കുമ്മനവും. അങ്ങനെ നേതാക്കളെ കളിയാക്കി സൂപ്പർ മൂണിൽ പ്രതീക്ഷിച്ചത് കാണാത്ത ട്രോളർമാർ നിരാശ മറച്ചു. ബ്ലൂമൂൺ, സൂപ്പർമൂൺ, ബ്ലഡ് മൂൺ എന്നീ ചാന്ദ്രപ്രതിഭാസങ്ങൾ അപൂർവമല്ല. പക്ഷേ, ഒരുമിച്ചു സംഭവിക്കുന്നത് അത്യപൂർവം. ചന്ദ്രന്റെ നിറം കടും ഓറഞ്ചാകുന്ന പ്രതിഭാസമാണിത്. പക്ഷേ ഇതൊക്കം പ്രതീക്ഷിച്ച പോലെ അനുഭവിച്ച് അറിയാൻ നഗ്ന നേതൃങ്ങൾക്ക് കഴിഞ്ഞില്ല. പലതും ഈ ദൃശ്യത്തിൽ ഒളിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കിയാണ് ട്രോളുകൾ.