- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
തോക്കുമായി ആക്രമിക്കാൻ എത്തുന്നവരെ കല്ലെറിഞ്ഞു വീഴ്ത്താൻ വിദ്യാർത്ഥികൾക്ക് പരിശീലനം നല്കി പെൻസിൽവാനി കൗണ്ടി സ്‌കൂൾ
പെൻസിൽവാനിയ: വിദ്യാലയങ്ങളിൽ വെടിവെപ്പ് സംഭവങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ തോക്കുമായി അക്രമിക്കാൻ എത്തുന്നവരെ കല്ലെറിഞ്ഞ് വീഴ്‌ത്തുന്നതിനുള്ള പരിശീലനം വിദ്യാർത്ഥികൾക്ക് നൽകുമെന്ന പെൻസിൽവാനിയ കൗണ്ടി സ്‌കൂൾ സൂപ്രണ്ട് അറിയിച്ചു. ഹാരിസ് ബർഗ് ബൽ മൗണ്ടൻ സ്‌കൂൾ ഡിസ്ട്രിക്റ്റ് സൂപ്രണ്ട് ഡോ. ഡേവിഡ് ഹെൽസെൽ ഹൊസ് എഡുക്കേഷൻ കമ്മിറ്റിക്ക് മുമ്പാകെയാണ് വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് പുതിയ പ്രതിരോധന മുറ പരിശീലിപ്പിക്കണമെന്ന് സാക്ഷ്യപ്പെടുത്തിയത്. സ്‌കൂൾ ഡിസ്ട്രിക്റ്റിലെ എല്ലാ വിദ്യാലയങ്ങളിലേയും ക്ലാസ് മുറികളിൽ അഞ്ച് ഗ്യാലർ കൊള്ളുന്ന ബക്കറ്റുകളിൽ പാറക്കഷ്ണങ്ങൾ (കരിങ്കൽ ചീളുകൾ) ഇതിനായി സൂക്ഷിക്കണ മെന്നും, വെടിവെപ്പ് നടക്കുന്ന സമയങ്ങളിൽ എപ്രകാരം അതിനെ നേരിടണമെന്നുള്ള ക്രമമായ പരിശീലനവും വിദ്യാർത്ഥികൾക്ക് നൽകുമെന്ന് സൂപ്രണ്ട് അറിയിച്ചു. ക്ലാസ് മുറികളിൽ ബക്കറ്റിൽ സൂക്ഷിച്ചിരിക്കുന്ന കരിങ്കൽ ചീളുകൾ അക്രമിക്കുനേരെ എറിയുമ്പോൾ അവരുടെ ശ്രദ്ധ നഷ്ടപ്പെടുമെന്നും, ഇതിനകം അക്രമിയെ കീഴ്പ്പെടുത്താനാ
പെൻസിൽവാനിയ: വിദ്യാലയങ്ങളിൽ വെടിവെപ്പ് സംഭവങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ തോക്കുമായി അക്രമിക്കാൻ എത്തുന്നവരെ കല്ലെറിഞ്ഞ് വീഴ്‌ത്തുന്നതിനുള്ള പരിശീലനം വിദ്യാർത്ഥികൾക്ക് നൽകുമെന്ന പെൻസിൽവാനിയ കൗണ്ടി സ്‌കൂൾ സൂപ്രണ്ട് അറിയിച്ചു.
ഹാരിസ് ബർഗ് ബൽ മൗണ്ടൻ സ്‌കൂൾ ഡിസ്ട്രിക്റ്റ് സൂപ്രണ്ട് ഡോ. ഡേവിഡ് ഹെൽസെൽ ഹൊസ് എഡുക്കേഷൻ കമ്മിറ്റിക്ക് മുമ്പാകെയാണ് വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് പുതിയ പ്രതിരോധന മുറ പരിശീലിപ്പിക്കണമെന്ന് സാക്ഷ്യപ്പെടുത്തിയത്.
സ്‌കൂൾ ഡിസ്ട്രിക്റ്റിലെ എല്ലാ വിദ്യാലയങ്ങളിലേയും ക്ലാസ് മുറികളിൽ അഞ്ച് ഗ്യാലർ കൊള്ളുന്ന ബക്കറ്റുകളിൽ പാറക്കഷ്ണങ്ങൾ (കരിങ്കൽ ചീളുകൾ) ഇതിനായി സൂക്ഷിക്കണ മെന്നും, വെടിവെപ്പ് നടക്കുന്ന സമയങ്ങളിൽ എപ്രകാരം അതിനെ നേരിടണമെന്നുള്ള ക്രമമായ പരിശീലനവും വിദ്യാർത്ഥികൾക്ക് നൽകുമെന്ന് സൂപ്രണ്ട് അറിയിച്ചു.
ക്ലാസ് മുറികളിൽ ബക്കറ്റിൽ സൂക്ഷിച്ചിരിക്കുന്ന കരിങ്കൽ ചീളുകൾ അക്രമിക്കുനേരെ എറിയുമ്പോൾ അവരുടെ ശ്രദ്ധ നഷ്ടപ്പെടുമെന്നും, ഇതിനകം അക്രമിയെ കീഴ്പ്പെടുത്താനാ കുമെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. തോക്ക് ധാരികലെ നേരിടുന്നതിന് അദ്ധ്യാപകർക്ക് തോക്ക് നൽകുകയും പരിശീലനം നൽകുകയും ചെയ്യുന്നത് അത്ര പ്രായോഗികമല്ലാത്തതാണെന്നാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്.