- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസാ അടിക്കാനും ഒരു സൂപ്പർമാർക്കറ്റ് വരുന്നു; കൊൽക്കത്തയിലെ വിഎഫ്എസ് ഓഫീസിൽ ചെന്നാൽ യൂറോപ്പിലെ ഏതു രാജ്യത്തേക്കു വിസ ലഭി ക്കും
കൊൽക്കത്ത: യൂറോപ്പിലേയ്ക്ക് ഒരു യാത്ര പുറപ്പെടണമെങ്കിൽ എത്ര മാസത്തെ മുന്നൊരുക്കങ്ങളാണ് സാധാരണ ഗതിയിൽ വേണ്ടിവരിക. എത്രമാത്രം കഷ്ടപ്പാടുകൾ അതിനനായി സഹിക്കണം. എന്നാൽ ഇതിനെനല്ലാം അറുതി വരുത്തുന്ന രീതിയിൽ ഒരു വിസാ സൂപ്പർമാർക്കറ്റ് ഇതായെത്തിക്കഴിഞ്ഞിരിക്കുന്നു. കൊൽക്കത്തിയിലെ കസബയിലെ വിഎഫ്എസ് ഓഫീസിലേക്കുള്ള ഒരു യാത്രയോടു കൂ
കൊൽക്കത്ത: യൂറോപ്പിലേയ്ക്ക് ഒരു യാത്ര പുറപ്പെടണമെങ്കിൽ എത്ര മാസത്തെ മുന്നൊരുക്കങ്ങളാണ് സാധാരണ ഗതിയിൽ വേണ്ടിവരിക. എത്രമാത്രം കഷ്ടപ്പാടുകൾ അതിനനായി സഹിക്കണം. എന്നാൽ ഇതിനെനല്ലാം അറുതി വരുത്തുന്ന രീതിയിൽ ഒരു വിസാ സൂപ്പർമാർക്കറ്റ് ഇതായെത്തിക്കഴിഞ്ഞിരിക്കുന്നു. കൊൽക്കത്തിയിലെ കസബയിലെ വിഎഫ്എസ് ഓഫീസിലേക്കുള്ള ഒരു യാത്രയോടു കൂടി യൂറോപ്പിലെ ഏതു രാജ്യത്തേക്കുമുള്ള വിസയുമായി തിരിച്ചെത്താം.
വിസാ അപേക്ഷകൾ സ്വീകരിക്കുന്നതു മുതൽ സൂക്ഷ്മപരിശോധനന, പ്രോസസിങ് മുതലായവ ഒരൊറ്റ ഓഫീസിൽ നനടത്തുമെന്നതാണ് മെച്ചം. ഫിംഗർ പ്രിന്റ്, ഫോട്ടോ സ്‌കാൻ തുടങ്ങിയ ബയോ മെട്രിക് പരിശോധകൾ, വീഡിയോ കോൺഫറൻസിലൂടെയുള്ള ഇന്റർവ്യൂ എന്നിവ സഹിതം നനടത്തിത്തരുന്ന വിഎഫ്എസ് ഗ്ലോബൽ 45 രാജ്യങ്ങളിലേക്കുള്ള വിസ നേടിത്തരും.
യുകെയിലേക്കുള്ള വിസാ അപേക്ഷാ സെന്റർ മാർച്ച് മൂന്നു മുതൽ പ്രവർത്തനനം ആരംഭിച്ചു കഴിഞ്ഞു. അടുത്ത മാസം മുതൽ മറ്റ് 20 യൂറോപ്യൻ രാജ്യങ്ങളിലേക്കുമുള്ള വിസാ അപേക്ഷാ സെന്റർ പ്രവർത്തനനമാരംഭിക്കും. സ്‌പെയിൻ, ഫ്രാൻസ്, ഇറ്റലി, സ്വിറ്റ്‌സർലൻഡ്, ഓസ്ട്രിയ, ബെൽജിയം, ഡെന്മാർക്ക്, ഗ്രീസ്, അയർലണ്ട്, ലക്‌സംബർഗ്, നെനതർലാൻഡ്‌സ്, സ്ലോവേനനിയ, സ്വീഡൻ എന്നീ രാജ്യങ്ങളിലേക്കുമുള്ള വിസാ ആപ്ലിക്കേഷൻ സെന്റർ ഏപ്രിലിൽ തുടങ്ങും.
നനിലവിൽ ആരംഭിച്ചിരിക്കുന്ന യുകെ വിസാ ആപ്ലിക്കേഷൻ സെന്റർ നനാലായിരം സ്‌ക്വയർ ഫീറ്റിൽ ഒമ്പതു കൗണ്ടറോടു കൂടിയുള്ള ഓഫീസിലാണ് പ്രവർത്തിക്കുന്നത്. വികലാംഗർക്കായി ഒരു കൗണ്ടറും പ്രത്യേകം തയാറാക്കിയിട്ടുണ്ട്. ഇതേ നനിലയിൽ തന്നെ 6,000 സ്‌ക്വയർ ഫീറ്റിൽ തന്നെ മറ്റൊരു ഓഫീസ് കൂടി ഉടൻ തന്നെ പ്രവർത്തനനം ആരംഭിക്കും. 18 കൗണ്ടറുകൾ ഇവിടെ തന്നെ തുറക്കും.
നിലവിൽ ഓൺലൈനനായി വിസയ്ക്ക് അപേക്ഷിക്കണമെങ്കിലും അപേക്ഷയുടെ ഹാർഡ് കോപ്പികൾ അപേക്ഷകർ സൂക്ഷിക്കേണ്ടതുണ്ട്. എന്നാൽ സമീപഭാവിയിൽ തികച്ചും പേപ്പർലെസ് പ്രോസസായിരിക്കും ഉണ്ടാകുമെന്നതെന്ന് വിഎഫ്എസ് ഗ്ലോബൽ സൗത്ത് ഏഷ്യാ ഹെഡ് വിശാൽ ജെയ്‌റത്ത് അറിയിച്ചു. സാധാരണഗതിയിൽ മൂന്നു മുതൽ പതിനനഞ്ചു ദിവസം വരെയാണ് വിസാ ലഭിക്കാനനുള്ള കാലാവധിയായി വിഎഫ്എസ് പറയുന്നതെങ്കിലും ശരാശരി എട്ടു ദിവസത്തിനനുള്ളിൽ വിസ ലഭിക്കുമെന്നും ഇവർ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം യുകെയിലേക്കുള്ള 22,000 വിസാ ആപ്ലിക്കേഷനനുകളാണ് കൊൽക്കത്തയിൽ പ്രോസസ് ചെയ്യപ്പെട്ടത്. ഇതിൽ 20,000 വിസകൾ ഇഷ്യൂ ചെയ്തിട്ടുമുണ്ട്. വിഎഫ്എസ് സർവീസിൽ തന്നെ മറ്റ് 16 രാജ്യങ്ങളിലേക്കായി 25,000 പേരാണ് വിസാ അപേക്ഷ നനൽകിയിട്ടുള്ളത്.
വിസാ അപേക്ഷാ രീതികളെക്കുറിച്ചുള്ള ഉപയോക്താക്കളുടെ സംശയങ്ങൾക്ക് മറുപതി നനൽകുന്നതിനനായി ഇവിടെ ഏപ്രിൽ ഒന്നു മുതൽ കോൾ സെന്ററും പ്രവർത്തനനമാരംഭിക്കും. ഇരുപതിലധികം ഭാഷകളിലായി സംശയങ്ങൾ ദുരീകരിക്കുന്ന കോൾ സെന്റർ പ്രവർത്തിപ്പിക്കുന്നത് ഹിന്ദുജ ഗ്ലോബൽ സൊല്യുഷൻസ് (എച്ച്ജിഎസ്) ആയിരിക്കും.