ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ പറക്കൽ പരീക്ഷണം വിജയകരം. വ്യാഴാഴ്ച രാവിലെ രാജസ്ഥാനിലെ പൊഖ്‌റാനിലെ വിക്ഷേപണ തറയിൽനിന്നാണ് മിസൈൽ വിക്ഷേപിച്ചത്. ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗതയിൽ 290 കിലോമീറ്റർ മിസൈൽ സഞ്ചരിച്ചു.

ഇന്ത്യയും റഷ്യയും സംയുക്തമായി നിർമ്മിച്ച ബ്രഹ്മോസ് മിസൈലാണ് ലോകത്തിലെ ഏറ്റവും വേഗമേറിയ ക്രൂയിസ് മിസൈൽ. പരമാവധി 2.8 മാച് (ശബ്ദവേഗത്തേക്കാൾ 2.8 തവണ അധികവേഗത) ആണ് മിസൈലിന്റെ വേഗത. 290 കിലോമീറ്ററാണ് മിസൈലിന്റെ പരിധി. വിമാനം, കപ്പൽ, അന്തർവാഹിനി എന്നിവയിൽനിന്നും കരയിൽനിന്നും ഈ മിസൈൽ തൊടുക്കാൻ കഴിയും. ബ്രഹ്മോസിന് 300 കിലോഗ്രാം വരെ ഭാരശേഷിയുണ്ട്.