- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളിൽ മരുന്നുകൾക്ക് 50 ശതമാനം വരെ കിഴിവ്; മുൻഗണന വിഭാഗത്തിൽപെട്ട റേഷൻ കാർഡ് ഉടമകൾക്ക് 25 ശതമാനം ഡിസ്കൗണ്ടും
കൊച്ചി: സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളിൽ മരുന്നുകൾ 13 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇൻസുലിന്? 20 മുതൽ 24 ശതമാനം വരെ ഡിസ്കൗണ്ട് ലഭ്യമാണ്. കൂടാതെ മുൻഗണന വിഭാഗത്തിൽപെട്ട റേഷൻ കാർഡ് ഉടമകൾക്ക് 25 ശതമാനം ഡിസ്കൗണ്ട് നൽകിവരുന്നുണ്ട്.
പൊതുജനങ്ങൾ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. സഞ്ജീബ്കുമാർ പട്ജോഷി അഭ്യർത്ഥിച്ചു. മരുന്നുകളുടെ വിലക്കയറ്റ0 സംബന്ധിച്ചു വാർത്തകൾ വന്ന പശ്ചാത്തലത്തിലാണ് സപ്ലൈകോ ഇക്കാര്യം അറിയിച്ചത്.
സപ്ലൈകോക്ക് സംസ്ഥാനത്ത് 96 മെഡിക്കൽ സ്റ്റോറുകളാണ് ഉള്ളത്. അഞ്ച് മേഖല മെഡിസിൻ ഡിപ്പോകളുമുണ്ട്.
Next Story