- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാമലീല ഒറ്റമൂലിയോ? തിയേറ്ററിൽ ആളെയെത്തിക്കാൻ ജനപ്രിയനായകന് പിന്നിൽ അണിനിരക്കും; രാമലീലയെ വിജയിപ്പിക്കാൻ ലാൽ ഫാൻസും പൃഥ്വി ആരാധകരും മുന്നിട്ടിറങ്ങും; ദിലീപ് ചിത്രത്തെ ആരും കൂകി തോൽപ്പിക്കില്ല; കളക്ഷൻ ഉയർത്താൻ എല്ലാ ഫാൻസുകാരും തിയേറ്ററിൽ ഒരുമിച്ചെത്തും; ഓണക്കാല ദുരന്തം താരങ്ങളുടെ കണ്ണു തുറപ്പിച്ചു; ടോമിച്ചൻ മുളകുപാടത്തിന് സിനിമാക്കാരുടെ പൂർണ്ണ പിന്തുണ
കൊച്ചി: ദിലീപിന്റെ രാമലീലയെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ ഒരുങ്ങി സിനിമലോകം. നടൻ ജയിലിലായത് സിനമയെ കാര്യമായി ബാധിക്കില്ലന്നാണ് തല മുതിർന്ന സിനമ പ്രവർത്തകർ പങ്കുവയ്ക്കുന്ന വിവരം. പ്രമോഷൻ വേദികളിൽ സംവിധായകനോ നിർമ്മാതാവിനോ അഭിനേതാക്കൾക്കോ കിട്ടുന്ന ഉമ്മകൾ സിനിമളുടെ അളവ് കോലായി ആരും കാണരുത്. കാലത്തിന് അനുസരിച്ചുള്ള സിനമയാണിതെങ്കിൽ ജനം തീയറ്റിലെത്തികാണും. അല്ലെങ്കിൽ സ്വാഹ. ഇക്കൂട്ടരിലൊരാളുടെ പ്രതികരണം ഇങ്ങിനെ. കൊച്ചിയിൽ ഇന്നലെ ഒത്തുകൂടിയ പ്രമുഖ സംവിധായകരും നടി നടന്മാരും സാങ്കേതിക പ്രവർത്തകരുമുൾപ്പെടെയുള്ളവർ രാമലീല വിജയമാക്കൂന്നതിന് കഴിയാവുന്നത് ചെയ്യണമെന്ന ഉറച്ച നിലപാടിലാണ് പിരിഞ്ഞത്. ഓണക്കാല സിനിമകൾ ഒട്ടുമിക്കതും ക്ലച്ചുപിടിക്കാതെ പോയ സാഹചര്യത്തിൽ രാമലിലീലയെ ഏറെ പ്രതീക്ഷയോടെയാണ് മലയാള സിനിമ ലോകം കാത്തിരിക്കുന്നത്. ഈ കാത്തിരിപ്പ അർത്ഥവത്താവണമെങ്കിൽ സിനിമ ഓടണം.ഉത്സവ സീസൺ ലക്ഷ്യമിട്ട് തയ്യാറാക്കീയ ദിലീപ് ചിത്രങ്ങളെല്ലാം തന്നെ മോശമല്ലാത്ത കളക്ഷൻ നേടിയിരുന്നു. ഓണം റിലീസിന് ലക്ഷ്യമിട്ട് തയ്യാറാക്
കൊച്ചി: ദിലീപിന്റെ രാമലീലയെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ ഒരുങ്ങി സിനിമലോകം. നടൻ ജയിലിലായത് സിനമയെ കാര്യമായി ബാധിക്കില്ലന്നാണ് തല മുതിർന്ന സിനമ പ്രവർത്തകർ പങ്കുവയ്ക്കുന്ന വിവരം. പ്രമോഷൻ വേദികളിൽ സംവിധായകനോ നിർമ്മാതാവിനോ അഭിനേതാക്കൾക്കോ കിട്ടുന്ന ഉമ്മകൾ സിനിമളുടെ അളവ് കോലായി ആരും കാണരുത്. കാലത്തിന് അനുസരിച്ചുള്ള സിനമയാണിതെങ്കിൽ ജനം തീയറ്റിലെത്തികാണും. അല്ലെങ്കിൽ സ്വാഹ. ഇക്കൂട്ടരിലൊരാളുടെ പ്രതികരണം ഇങ്ങിനെ.
കൊച്ചിയിൽ ഇന്നലെ ഒത്തുകൂടിയ പ്രമുഖ സംവിധായകരും നടി നടന്മാരും സാങ്കേതിക പ്രവർത്തകരുമുൾപ്പെടെയുള്ളവർ രാമലീല വിജയമാക്കൂന്നതിന് കഴിയാവുന്നത് ചെയ്യണമെന്ന ഉറച്ച നിലപാടിലാണ് പിരിഞ്ഞത്. ഓണക്കാല സിനിമകൾ ഒട്ടുമിക്കതും ക്ലച്ചുപിടിക്കാതെ പോയ സാഹചര്യത്തിൽ രാമലിലീലയെ ഏറെ പ്രതീക്ഷയോടെയാണ് മലയാള സിനിമ ലോകം കാത്തിരിക്കുന്നത്. ഈ കാത്തിരിപ്പ അർത്ഥവത്താവണമെങ്കിൽ സിനിമ ഓടണം.ഉത്സവ സീസൺ ലക്ഷ്യമിട്ട് തയ്യാറാക്കീയ ദിലീപ് ചിത്രങ്ങളെല്ലാം തന്നെ മോശമല്ലാത്ത കളക്ഷൻ നേടിയിരുന്നു.
ഓണം റിലീസിന് ലക്ഷ്യമിട്ട് തയ്യാറാക്കിയ സിനമ എന്ന നിലയിൽ രാമലീല ദിലീപിന്റെ മുൻചിത്രങ്ങൾ പോലെ തീറ്ററിൽ കാണികളെ പിടിച്ചിരുത്തുമെന്നുതന്നെയാണ് സിനിമ പ്രവർത്തകർ കരുതുന്നത്. പൃഥിരാജിന്റെ ആദം ജോണും നിവിൻ പോളിയുടെ ഞണ്ടുകളുടെ നട്ടിലിലെ ഒഴിവുകാലവും മാത്രമാണ് ഈ ഓണക്കാലത്ത് പേരിനെങ്കിലും കാണികൾ സ്വീകരിച്ച ചിത്രം. ആദംജോണിനെ തീറ്ററ്ററുകളിൽ കൂവി തോൽപ്പിക്കാൻ ഒരുവിഭാഗം രംഗത്തുണ്ടായിരുന്നെന്നും ഇത് ദിലീപ് ഫാൻസുകാരായിരുന്നെന്നും മറ്റുംമുള്ള ഊഹാഭോഗങ്ങള്ൾ ഇതിനോടകം തന്നെ സിനിമമേഖലയിൽ വ്യാപകമായിട്ടുണ്ട്. വെളിപാടിന്റെ പുസ്തകം വൻദുരന്തമാക്കിയതും ദിലീപ് ഫാൻസുകാരാണെന്നും ചർച്ചകൾ ഉയർന്നു. അതുകൊണ്ട് തന്നെ രാമലീലയിൽ പകരം വീട്ടാൻ ഫാൻസുകാർ തയ്യാറെടുത്തിരുന്നു.
എന്നാൽ മലയാള സിനിമ കടുത്ത പ്രതിസന്ധിയിലാണ്. തിയേറ്ററിൽ പ്രേക്ഷകർ കുറവാണ്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് അഴിക്കുള്ളിലായതാണ് ഇതിന് കാരണമെന്നാണ് പൊതുവേ വിലയിരുത്തുന്നത്. ഇതിൽ നിന്നും രക്ഷപ്പെട്ടാൽ മാത്രമേ സിനിമയ്ക്ക് മുന്നോട്ട് പോകാൻ കഴിയൂ. അതിന് പറ്റിയ വജ്രായുധമാണ് രാമലീല. രാമലീല ഹിറ്റായാൽ നടിയെ ആക്രമിച്ച കേസിലെ കളങ്കം മലയാള സിനിമയ്ക്ക് തീരും. അതുകൊണ്ട് തന്നെ രാമലീലയിൽ പകരം വീട്ടൽ വേണ്ടെന്നാണ് സുപ്പർതാരങ്ങളുടെ തീരുമാനം. മോഹൻലാലിന്റെ വില്ലനും ഏറെ പ്രതീക്ഷയോടെ റിലീസിന് തയ്യാറെടുക്കുകയാണ്. ഇതിനെ പൊളിക്കാൻ ദിലീപ് ഫാൻസും വരില്ല. അങ്ങനെ സമ്പൂർണ്ണ വെടിനിർത്തലിന് ഫാൻസുകാരെ മോഹൻലാലും പൃഥ്വരാജുമൊക്കെ സജ്ജമാക്കുകയാണ്.
രാമലീല പ്രദർശനത്തിനെത്തുമെന്ന ഘട്ടത്തിൽ പൃഥ്വിരാജ് അനുകൂലികൾ ഇതിന് പകരംവീട്ടാൻ തയ്യാറായിരുന്നെന്നും നിലവിലെ സാഹചര്യത്തിൽ സിനിമയ്‌ക്കെതിരെ പ്രവർത്തിക്കരുതെന്ന് താരത്തോടുപ്പമുള്ളവർ ഫാൻസുകാരരോട് നിർദ്ദേശിച്ചതായും പറയപ്പെടുന്നു. തങ്ങൾ അനുകൂലിക്കുന്നതും പ്രതികൂലിക്കുന്നതുമല്ല പ്രശ്‌നമെന്നും സിനിമ കാണികളെ ആകർഷിക്കുന്ന തരത്തിലാണ് തയ്യാറാക്കിയരിക്കുന്നതെങ്കിൽ വിജയിക്കുമെന്നുമാണ് ഒരുപക്ഷത്തും കാലുകുത്താത്ത സിനിമക്കാരുടെ നിലപാട്. രാമലീലയെ പരാജയപ്പെടുത്താൻ തങ്ങളുടെ ഭാഗത്തുനിന്നും മനഃപ്പൂർവ്വമായ നീക്കങ്ങളൊന്നും ഉണ്ടാകില്ലന്നും സിനമ നല്ലതാണോ എന്ന് ജനങ്ങളാണ് വിധിയെഴുതേണ്ടതെന്നും മാക്ട ഫെഡറേഷൻ ജനറൽ സെക്രട്ടറ് ബൈജുകൊട്ടാര ചൂണ്ടിക്കാട്ടി.
സിനമ മേഖലയിലൈ മറ്റൊരു സംഘടനയായ ഫെഫ്കയുടെ നിസലപാടും രാമലീലക്ക് അനുകൂലമാണ്. രാമലീല രക്ഷപെട്ടാൽ മലയാള സിനമ മേഖലക്ക് പുത്തനുണർവ്വ് ലഭിക്കുമെന്നാണ് ഭൂരിപക്ഷം പ്രവർത്തകരുടെയും നിഗമനം. പലതവണ റിലീസ് മാറ്റിവെച്ച 'രാമലീല' ഈ മാസം 28ന് തിയേറ്ററിലെത്തും. നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം ഫേസ്‌ബുക്കിലൂടെയാണ് റിലീസ് വിവരം അറിയിച്ചത്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതോടെയാണ് ചിത്രത്തിന്റെ റിലീസ് പലതവണ മാറ്റിവെച്ചത്. പുതുമുഖ സംവിധായകനായ അരുൺ ഗോപിയാണ് ചിത്രത്തിന്റെ സംവിധായകൻ. പ്രയാഗ മാർട്ടിൻ ആണ് നായിക. ഒരു രാഷ്ട്രീയ നേതാവിന്റെ റോളിലാണ് ദിലീപ് എത്തുന്നത്.
ദിലീപ് ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. വ്യാഴാഴ്ചയാണ് ദിലീപ് കോടതിയിൽ ജാമ്യാപേക്ഷ നൽകുക. ഇത് നാലാം തവണയാണ് ദിലീപ് ജാമ്യത്തിന് വേണ്ടി കോടതിയെ സമീപിക്കുന്നത്.