കോർക്ക്: ആയിരക്കണക്കിന് ആളുകളുടെ മരണത്തിന് ഇടയാക്കുകയും പതിനാലായിര ത്തിലധികം പേർക്ക് പരിക്കേൽക്കുകയും പതിനായിരങ്ങളെ തെരുവിലേക്ക് വലിച്ചെറിയുകയും ചെയ്ത ഭൂകമ്പത്തിൽ ദുരിത മനുഭവിക്കുന്നവർക്കായി തങ്ങളാൽ ആവും  വിധം സഹായമെത്തിക്കുവാൻ അയർലണ്ടിലെ മലയാളികൾ മുന്നിട്ടിറങ്ങിയിരിക്കുന്നു.

കോർക്ക് ആസ്ഥാനമായി കഴിഞ്ഞ അഞ്ച് വർഷമായി പ്രവർത്തിക്കുന്ന ഷെയറിങ് കെയർ എന്ന ജീവകാരുണ്യ സംഘടനയാണ് തങ്ങളുടെ സഹായഹസ്തം നേപ്പാളിലെ ദുരിതബാധിതർക്കായി നീട്ടുന്നത്. ഐറിഷ് റെഡ് ക്രോസ്സുമായി സഹകരിച്ചാണ് ഷെയറിങ് കെയർ ഈ ഉദ്യമത്തിൽ പങ്കാളികളാവുന്നത്. ഷെയറിങ് കെയറിന്റെ മെംബർമാരിൽനിന്നും പിരിച്ചെടുക്കുന്ന തുക ഐറിഷ് റെഡ് ക്രോസ്സ് മുഖാന്തരം നേപ്പാളിൽ എത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

നേപ്പാളിലെ ദുരിതബാധിതരെ സഹായിക്കുവാൻ താല്പര്യമുള്ള അയർലണ്ടിലെ നല്ലവരായ എല്ലാ മലയാളി സുഹൃത്തുക്കളും കലാസാംസ്‌കാരിക സംഘടനകളും മുന്നോട്ടുവന്ന് ഈ ഉദ്യമത്തിൽ പങ്കുചേരണമെന്ന് ഷെയറിങ് കെയർ വിനീതമായി അഭ്യർത്ഥിക്കുന്നു.

താല്പര്യമുള്ളവർക്ക് ഷെയറിങ് കെയറിന്റെ ബാങ്ക് അക്കൗണ്ടിൽ തങ്ങൾക്കിഷ്ടമുള്ള തുക നിക്ഷേപിക്കാവുന്നതാണ്. വിശദവിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

A/c Name : Sharing Care
?Bank: AIB, Bishoptown, Cork.?
National Sort Code: 934321
A/c Number: 12854081.

Please mention 'SUPPORT NEPAL' as message to the receiver's account for accounting purposes.

കൂടുതൽ വിവരങ്ങൾക്ക് 089 2099838, 087 6254881 എന്നീ നമ്പരുകളിലോ sharingcare@live.ie എന്നാ ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടുക.