- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഷ്യൽ മീഡിയയിൽ മഞ്ജു വാര്യർ തരംഗം തുടരുന്നു; ഒറ്റ ദിവസം കൊണ്ടു കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട സ്ത്രീയായി കാവ്യ മാധവൻ മാറി; കാവ്യയ്ക്ക് വേണ്ടി സംസാരിക്കാൻ ഒറ്റ സ്ത്രീകളും രംഗത്തില്ല; അമ്മയുടെ ജീവിതം കുളം തോണ്ടിയ സ്ത്രീയ്ക്ക് വേണ്ടി മീനാക്ഷിയെ വേഷം കെട്ടിച്ചതിലും മഞ്ജു ആരാധകർക്ക് രോഷം
കൊച്ചി: വെള്ളിയാഴ്ച രാവിലെ കുട്ടികളെ സ്‌കൂളിൽ അയച്ച ശേഷം ഓഫീസിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനിടയിലാണ് കേരളത്തിലെ സ്ത്രീ പ്രേക്ഷകർ കാട്ടു തീ പോലെ പടർന്ന ആ വാർത്ത കേട്ടത്. പലരും ഫോണിൽ വിളിച്ചു ചാനൽ വച്ചുനോക്കൂ എന്നു മാത്രം പറയുക ആയിരുന്നു. തിരക്കിനിടയിലും ചാനൽ ഓൺ ചെയ്ത സ്ത്രീകളിൽ മിക്കവരും സ്തബ്ദരായി പോയി. കേരളം കണ്ട ഏറ്റവും വലിയ വഞ്ചനകളിൽ ഒന്നിന്റെ പ്രതീകമായ ഒരു വിവാഹ വാർത്തയാണ് അവർ ചാനലിൽ കണ്ടത്. കാവ്യ മാധവൻ - ദിലീപ് വിവാഹ വാർത്ത സ്ത്രീ പ്രേക്ഷകർക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റുന്നതായിരുന്നില്ല. ഒറ്റ സ്ത്രീകൾ പോലും ഈ വിവാഹം ആഘോഷമാക്കിയില്ല. എല്ലാവരും കാത്തിരുന്നത് മഞ്ജു വാര്യർ എന്തു പറയുന്നു എന്നറിയാൻ ആയിരുന്നു. മഞ്ജുവിന്റെ പ്രതികരണം അറിയാൻ കാത്തിരുന്നവർക്ക് നിരാശയായിരുന്നു ഫലം. ഫോൺ ഓഫ് ആക്കി വച്ച മഞ്ജു ഇതുവരെ ആരോടും ഇതേക്കുറിച്ചു അഭിപ്രായം ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ നിമിഷം നേരം കൊണ്ടു സോഷ്യൽ മീഡിയായിൽ മഞ്ജുവിന് അനുകൂലമായ സ്ഥാനം രൂപപ്പെട്ടു. കാവ്യയെ കുറ്റപ്പെടുത്താൻ സോഷ്യ
കൊച്ചി: വെള്ളിയാഴ്ച രാവിലെ കുട്ടികളെ സ്‌കൂളിൽ അയച്ച ശേഷം ഓഫീസിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനിടയിലാണ് കേരളത്തിലെ സ്ത്രീ പ്രേക്ഷകർ കാട്ടു തീ പോലെ പടർന്ന ആ വാർത്ത കേട്ടത്. പലരും ഫോണിൽ വിളിച്ചു ചാനൽ വച്ചുനോക്കൂ എന്നു മാത്രം പറയുക ആയിരുന്നു. തിരക്കിനിടയിലും ചാനൽ ഓൺ ചെയ്ത സ്ത്രീകളിൽ മിക്കവരും സ്തബ്ദരായി പോയി. കേരളം കണ്ട ഏറ്റവും വലിയ വഞ്ചനകളിൽ ഒന്നിന്റെ പ്രതീകമായ ഒരു വിവാഹ വാർത്തയാണ് അവർ ചാനലിൽ കണ്ടത്. കാവ്യ മാധവൻ - ദിലീപ് വിവാഹ വാർത്ത സ്ത്രീ പ്രേക്ഷകർക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റുന്നതായിരുന്നില്ല. ഒറ്റ സ്ത്രീകൾ പോലും ഈ വിവാഹം ആഘോഷമാക്കിയില്ല. എല്ലാവരും കാത്തിരുന്നത് മഞ്ജു വാര്യർ എന്തു പറയുന്നു എന്നറിയാൻ ആയിരുന്നു.
മഞ്ജുവിന്റെ പ്രതികരണം അറിയാൻ കാത്തിരുന്നവർക്ക് നിരാശയായിരുന്നു ഫലം. ഫോൺ ഓഫ് ആക്കി വച്ച മഞ്ജു ഇതുവരെ ആരോടും ഇതേക്കുറിച്ചു അഭിപ്രായം ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ നിമിഷം നേരം കൊണ്ടു സോഷ്യൽ മീഡിയായിൽ മഞ്ജുവിന് അനുകൂലമായ സ്ഥാനം രൂപപ്പെട്ടു. കാവ്യയെ കുറ്റപ്പെടുത്താൻ സോഷ്യൽ മീഡിയ ഒരുമിക്കുകയായിരുന്നു. പ്രത്യേകിച്ച് സ്ത്രീ പ്രേക്ഷകർ. എന്തു കണ്ടിട്ടാണ് മഞ്ജുവിനെ പോലെ ഒരു സ്ത്രീയെ ദിലീപ് ഉപേക്ഷിച്ചത് എന്ന ചോദ്യം പലരും ഉന്നയിച്ചു. ഭർത്താവ് എന്ന നിലയിൽ ഭാര്യയുടെമേൽ അമിത നിയന്ത്രണം ആഗ്രഹിക്കുന്ന ദിലീപിന്റെ കൂടെ കുറേ നാൾ കഴിയുമ്പോൾ കാവ്യ പഠിച്ചോളും എന്നു പറഞ്ഞു നിരവധി പ്രേക്ഷകരാണ്.
സോഷ്യൽ മീഡിയയിൽ ഹണിമൂൺ ചിത്രങ്ങൾ കൂടി പുറത്ത് വന്നതോടെ വിമർശനങ്ങൾ പെരുകി. സ്വന്തം അമ്മയുടെ ജീവിതം കിട്ടിച്ചോറാക്കിയ സ്ത്രീയോടൊപ്പം മകൾക്ക് യാത്ര ചെയ്യേണ്ടി വരുന്നതും അതിനെ ന്യായീകരിക്കേണ്ടി വരുന്നതും ക്രൂരതയാണ് എന്നു പറയുന്നവർ ഏറെയുണ്ട്. മീനാക്ഷിക്ക് ഒരു നിമിഷം പോലും ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ദിലീപ് ശ്രമിക്കുന്നുണ്ടെങ്കിലും മീനാക്ഷിയെ വേഷം കെട്ടിക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്. ഇത് ഫലത്തിൽ മഞ്ജു വാര്യയർക്ക് അനുകൂലമായ അഭിപ്രായ പ്രകടനമായി മാറുകയാണ്. ഏതായാലും ഈ താരക്കല്യാണത്തോടെ ശരി മഞ്ജുവിന്റെ പക്ഷത്താണെന്ന വാദമാണ് ശക്തമായി ഉയരുന്നത്.
ദിലീപ് കാവ്യയെ വിവാഹം കഴിച്ചു. അവർ ഒരുമിച്ച് ദുബായിലും പോയി. ഫെസ് ബുക്കിലും വാട്‌സ് ആപ്പിലും രോഷമായി കത്തി പടരുകയാണ് വിഷയം. ഒരുകൂട്ടർ ദിലീപിനും കാവ്യയ്ക്കും എതിരെ പരിഹാസമെയ്തുകൊണ്ടേ ഇരിക്കുകയാണ്. ഇത്തരക്കാരെല്ലാം ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവാര്യരുടെ നിലപാടിനെ വാഴ്‌ത്തുകയും ചെയ്യുന്നു. ചെറുതല്ലാത്ത ഒരു വിഭാഗം ഈ വാദത്തെ എതിർത്തുകൊണ്ട് ദിലീപിനെ പിന്തുണയ്ക്കുന്നുമുണ്ട്. രണ്ടു പേരുടെയും ഫേസ്‌ബുക്ക് പേജിൽ കമന്റുകളായും അല്ലാതെ സ്റ്റാറ്റസുകളുമായിട്ടുമൊക്കെയാണ് സോഷ്യൽ മീഡിയയിലെ പോര്. മഞ്ജു ചേച്ചി, നിങ്ങളോട് ബഹുമാനം തോന്നുന്നു, വിവാഹമോചന സമയത്തു പോലും ദിലീപ് കുറ്റം പറഞ്ഞപ്പോൾ നിങ്ങൾ മൗനം പാലിച്ചു, മകളെങ്കിലും തിരിച്ചു വരട്ടെ നിങ്ങളുടെ അടുത്തേക്ക് '- ഈ വികാരത്തിനാണ് പക്ഷേ കൂടുതൽ പ്രാധാന്യം കിട്ടുന്നത്.
ദിലീപിന്റെ ഫേസ്‌ബുക്ക് പേജിലും ചില ആരാധകർ താരത്തെ പരിഹസിക്കുന്നുണ്ട്. ആരും ഐശ്വര്യ റായിയേം ദിലീപിനേം ചേർത്ത് ഗോസിപ്പൊന്നും ഉണ്ടാക്കിക്കളയല്ലേ....ഇനി അതും കൂടെ കാണാൻ വയ്യ.' എന്നു പോലും പരിഹസിക്കുന്നു. ദിലീപിന്റെയും കാവ്യയുടെയും ജീവിതത്തിൽ അനാവശ്യമായി എത്തിനോക്കേണ്ട ഒരു കാര്യവും നമ്മൾക്കില്ല. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിൽ സംഭവങ്ങളെ വികലമായി വളച്ചൊടിക്കുന്നതും കപട സദാചാരത്തിന്റെ ചേഷ്ടകളിൽ ഒന്നാണ്. ദിലീപിന്റെയും മഞ്ജുവിന്റെയും 14 വർഷത്തെ ജീവിതം അറിയുന്നത് മീനാക്ഷിക്കാണ്, അവൾ ഈ വിവാഹം സപ്പോർട്ട് ചെയ്‌തെങ്കിൽ അതാണ് ശരി വേറെ ആരും വിറളിപിടിക്കണ്ട'' എന്ന് ദിലീപിനായി വാദമുയർത്തുന്നവരുമുണ്ട്. ഏതായാലും ഫാൻസുകൾ തമ്മിലെ പോരാട്ടം കനക്കുകയാണ്.
മഞ്ജു വാര്യരുടെ പേജിൽ വന്ന ചില കമന്റുകൾ
- മലയാളത്തിലെ എണ്ണം പറഞ്ഞ ലെജന്റ് നടിമാരിൽ ഒരാളാടാ മഞ്ജു ചേച്ചി നി രക്ഷപെട്ട ട്ടാ....
- മഞ്ജു , നിങ്ങളോട് ബഹുമാനവും സ്‌നേഹവും കൂടുന്നു. അതിജീവനത്തിന്റെ , മാന്യതയുടെ
- മാതൃക. സ്ത്രീ എന്ന നിലയിൽ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു.
- മഞ്ജു , നിങ്ങളോട് ബഹുമാനവും സ്‌നേഹവും കൂടുന്നു. അതിജീവനത്തിന്റെ , മാന്യതയുടെ മാതൃക. സ്ത്രീ എന്ന നിലയിൽ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു.
- സഹോദരീ.. നിന്നെ തെറ്റിദ്ധരിച്ചവരോട് പൊറുക്കുക...മുന്നോട്ടുള്ള നിന്റെ പ്രയാണം തുടരുക..കാലം നിനക്ക് കരുത്താകും...
- ദിലീപ് സ്‌നേഹിക്കും മുൻപേ എനിക്ക് കാവ്യയെ ഇഷ്ട്ടമായിരുന്നു. പക്ഷെ കോണ്ടാക്ടിന് ഒരു വഴിയുമില്ലായിരുന്നു അതു കൊണ്ട് അത് അറിയിക്കാനും പറ്റിയില്ല. കാവ്യ ദിലീപ് ലൈഫ് മുഴുവൻ തീർക്കില്ല അതുറപ്പ്. അടുക്കാനാകാത്ത വിധം അടിച്ചു പിരിയും
പ്രിയ സോദരി, ഈ ലോകം ഇപ്പോ ഇങ്ങനെയാണ്, തളരരുത്, ഈശ്വരൻ സഹോദരിയെ അനുഗ്രഹിക്കും. - ദിലീപേ നിന്നെ കല്യാണം കഴിച്ചതുക്കൊണ്ട് മാത്രം കരിയർ നഷ്ടപ്പെട്ട ഒരു നടിയുണ്ട്. മലയാളികൾ നിനക്ക് മുൻപ് നെഞ്ചിലേറ്റിയ നടി. അവൾ തിളങ്ങി നിന്ന സമയത്താണ് നിന്നെ കല്യാണം കഴിച്ച് സ്വന്തം കരിയർ തൊലച്ചത്. ഞങ്ങളുടെ സ്വന്തം മഞ്ജു വാര്യാർ.
ദിലീപിന്റെ ഫെയ്‌സ് ബുക്ക് പേജിലും കമന്റുകൾ നിറയുകയാണ്. കല്ല്യാണത്തിന് ശേഷം ചിത്രങ്ങളോ സന്ദേശമോ നടൻ പോസ്റ്റ് ചെയ്തിട്ടില്ല. എന്നാൽ കല്ല്യാണ വിവരം അറിയിച്ചു കൊണ്ടുള്ള വിഡിയോ സന്ദേശം പേജിലുണ്ട്. ഇതിനി് താഴെയാണ് അഭിപ്രായ പ്രകടനങ്ങൾ. മഞ്്ജുവിന്റെ പേജിലെ പോസ്റ്റുകളിലെ കമന്റുകളെല്ലാം സഹതാപത്തിന്റേയും ആശ്വാസത്തിന്റേതുമാണ്. എന്നാൽ ദിലീപിന്റെ പേജിൽ പോലും വിർശനവും കളിയാക്കലും ഓർമ്മപ്പെടുത്തലുമാണ് നിറയുന്നത്. 95 ശതമാനം പോസ്റ്റുകളും ഈ സ്വാഭവത്തിലെ പൊങ്കാലകളാണ്.
ദിലീപിന്റെ പേജിലെ ചില കമന്റുകൾ
- ദിലീപിനും കാവ്യയ്ക്കും ആശംസകൾ നേരുന്നു , ഒപ്പം മീനാക്ഷി യോടായി ഒരു വാക്ക് ഒരു വട്ടമെങ്കിലും മുലപ്പാൽ കൂട്ടിച്ചിട്ടുണ്ടെൽ ഇന്ന് ഒരു ദിവസ മെങ്കിലും ഒറ്റയ്ക്കായി പോയ ആ അമ്മയോടൊപ്പം കഴിയുക
- ആരും ഐശ്വര്യ റായിയേം ദിലീപിനേം ചേർത്ത് ഗോസിപ്പൊന്നും ഉണ്ടാക്കിക്കളയല്ലേ.... ഇനി അതും കുടെ കാണാൻ വയ്യ.. ;)
- എന്റെയും മംഗളാശംസകൾ.... രണ്ടാൾക്കുംഇനിയും ഒരുപാട് കല്യാണങ്ങൾ കഴിക്കാൻ ഭാഗ്യമുണ്ടാകട്ടെ....
- നല്ല ഐഡിയ ഗോസ്സിപ് ആരുന്നു എന്ന്ഇനിയും പറഞ്ഞു ജനങ്ങളെ പറ്റിക്കല്ലേ ചേട്ടാ.. ഇപ്പഴെങ്കിലും സമ്മതിക്കാനുള്ള മര്യാദ കാണിക്കൂ .ഞങ്ങൾ പ്രേക്ഷകരെ ഇനിയും വിഡ്ഢികൾ ആക്കാതെ .ഓൾ ദി ബെസ്‌ററ്.
- കാവ്യാ yil നിന്നും അവനെ മനസിലാകും. മഞ്ജു ആയിരുന്നു ശെരിയെന്നു ആ കുട്ടി ഒന്ന് ചിന്തിക്കു മോളെ പെറ്റമ്മയോളം വരില്ല പോറ്റമ്മ ഒരിക്കൽ നീ ദുഃഖിക്കും ...അവന്റെ കഷ്ടകാലം ആരംഭിച്ചു
- ഹോ.... സമാധാനമായി ... ഇതോടെ കേരളത്തിലെ പകുതി പ്രശ്‌നങ്ങൾ തീർന്നു ....
- ആരെങ്കിലും സഹോദരനെ കല്യാണം കഴിക്കുമോ.....അല്ല ഇന്നലെവരെ അങ്ങനെയായിരുന്നു.....എന്തൊക്കെ ആയിരുന്നു ദിലീപേട്ടന് അച്ഛന്റെ സ്ഥാനം.......
- എന്തായാലും മഞ്ജുവിനെ ദൈവം കാത്തുകൊള്ളട്ടെ ... വിവാഹ മംഗളാശംസകൾ....!
- വെള്ളരിപ്രാവിലേ ചങ്ങാതിമാർ ഇന്ന് ജീവിതത്തിൽ ഒന്നിക്കുന്നു..!.. വിവാഹ മംഗളാശംസകൾ...!