ദോഹ: സ്റ്റേറ്റ് ഓഫ് ഖത്തറിനും ഷെയ്ഖ് തമീമിനും പിന്തുണ പ്രഖ്യാപിച്ച് ദോഹയിൽ ആയിരങ്ങൾ പങ്കെടുക്കുന്ന ചുവരൊപ്പ് സമാഹരണം പ്രചാരണം വ്യാപകം.

പോറ്റമ്മ നാടിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഖത്തറിലെ ഇന്ത്യൻ വിദ്യാർത്ഥി സമൂഹവും ഒപ്പുവെക്കുന്നു:-'-ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള സമീപരാജ്യങ്ങളുടെ ശ്രമങ്ങൾക്കെതി രായ പ്രചാരണ പ്രവർത്തനങ്ങൾ ദോഹയിൽ നാൾക്കുനാൾ വ്യാപകമാ കുകയാണ്.

ദോഹയിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ പടുകൂറ്റൻ ചുവർ ചിത്രങ്ങ ളിൽ രാജ്യത്തിനും അമീറിനുമുള്ള പിന്തുണ പ്രഖ്യാപിച്ച് ആയിരക്കണ ക്കിന് പൊതുജനങ്ങളാണ് ഒപ്പുവെക്കുന്നത്.

സ്വദേശി ജനതക്കിടയിൽ ആരംഭിച്ച ചുവരൊപ്പ് സമാഹരണം, ഇന്ത്യക്കാ ർ അടക്കമുള്ള വിവിധ പ്രവാസി സമൂഹങ്ങൾക്കിടയിലേക്കും ഇതിനോ ടകം വ്യാപകമായിക്കഴിഞ്ഞിട്ടുണ്ട്. ഇന്ന് ദോഹയിൽ നടന്ന ചടങ്ങിൽ നൂറുകണക്കിന് ഇന്ത്യൻ വിദ്യാർത്ഥി - വിദ്യാർത്ഥിനികളാണ് ചുവരൊപ്പ് സമാഹരണത്തിൽ ഖത്തറിന് ഐക്യ ദാർഢ്യം രേഖപ്പെടുത്തിയത്. ബ്രില്യന്റ്റ് എഡ്യൂക്കേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി ഡയറക്ടർ അഷ്റഫ് മാസ്റ്റർ ഉത്ഘാടനം ചെയ്തു.

തുടർന്ന് ''ഞങ്ങൾ ഖത്തറിനൊപ്പം','പോറ്റമ്മക്കൊപ്പം'','ഞങ്ങൾ ജനിച്ചത് ഖത്തറിൽ, വളർന്നത് ഖത്തറിൽ, ഞങ്ങളുടെ ജീവിതവും ജീവനും ഖത്തർ', ' ഷെയ്ഖ് തമീം നന്മയുള്ളവൻ', 'നമ്മളൊന്നാണ്, മാനവികതയാണ് നമ്മളിൽ' തുടങ്ങിയ പ്‌ളേ ക്കാർഡുകളുമായി വിദ്യാർത്ഥികൾ അണിനിരന്നു. ഖത്തറിലെ വിവിധ ഇന്ത്യൻ വിദ്യാലയങ്ങളിൽ പഠിക്കുന്ന 300 ലേറെ കുട്ടികളാണ് ചുവരൊപ്പ് സമാഹരണയജ്ഞത്തിൽ പങ്കാളികളായത്.