- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സുപ്രഭാതം' പ്രകാശനചടങ്ങ് സമസ്ത മദ്‌റസയിൽ ലൈവ് പ്രദർശനം
മനാമ: ഇഖ്‌റഅ് പബ്ലിക്കേഷൻസിന്റെ ആഭിമുഖ്യത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ മുഖപത്രമായി പുറത്തിറങ്ങുന്ന ''സുപ്രഭാതം'' ദിനപത്രത്തിന്റെ പ്രകാശന കർമ്മം ഇന്ന് രാവിലെ പത്ത് മണിക്ക് പാണക്കാട് സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിക്കും. കോഴിക്കോട് മിനി ബൈപ്പാസിലെ സരോവരം ബയോപാർക്കിന് മുൻവശം ന

X
മനാമ: ഇഖ്‌റഅ് പബ്ലിക്കേഷൻസിന്റെ ആഭിമുഖ്യത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ മുഖപത്രമായി പുറത്തിറങ്ങുന്ന ''സുപ്രഭാതം'' ദിനപത്രത്തിന്റെ പ്രകാശന കർമ്മം ഇന്ന് രാവിലെ പത്ത് മണിക്ക് പാണക്കാട് സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിക്കും. കോഴിക്കോട് മിനി ബൈപ്പാസിലെ സരോവരം ബയോപാർക്കിന് മുൻവശം നടക്കുന്ന പരിപാടിയുടെ തൽസമയ പ്രക്ഷേപണം വീക്ഷിക്കുവാൻ ബഹ്‌റൈൻ സമയം കാലത്ത് 7:30ന് മനാമ സമസ്ത മദ്‌റസയിൽ സൗകര്യം ഏർപ്പെടുത്തിയതായി ഭാരവാഹികൾ അറിയിച്ചു.
ചടങ്ങ് പൂർണ്ണമായും www.kicrlive.com, www.suprabhaatham.com, ബൈലക്‌സ് മെസഞ്ചറിലെ കേരള ഇസ്ലാമിക് ക്ലാസ്സ് റൂം, മൊബൈലിലെ കെ.ഐ.സി.ആർ ഇന്റർനെറ്റ് റേഡിയോ, മൊബൈൽ ടി.വി എന്നിവ മുഖേന തൽസമയം ലഭ്യമായിരിക്കും. വിശദവിവരങ്ങൾക്ക് 39128941, 33413570, 33842672 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Next Story

