- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷ്ണു കേസിനെ തുടർന്ന് ഡിജിപിയെ മാറ്റിയോ? മരിച്ച കുട്ടിയുടെ അമ്മ നിരാഹാരം ഇരുന്നത് അറിഞ്ഞു; സെൻകുമാറിന്റെ കേസ് പരിഗണിക്കുമ്പോൾ കേരള സർക്കാറിനെ പരിഹസിച്ച് സുപ്രീംകോടതി; ഹരീഷ് സാൽവ ഹാജരാകാത്തതും കോടതി ഇന്ന് തന്നെ കേസ് പരിഗണിക്കുന്നതും സർക്കാറിന് തീർക്കുന്നത് കടുത്ത ആശങ്ക
ന്യൂഡൽഹി: സെൻകുമാറിനെ ഡിജിപി സ്ഥാനത്തു നിന്നും മാറ്റിയ കേസിൽ സർക്കാറിനെ പരിഹസിച്ച് സുപ്രീംകോടതി. ജിഷ്ണു കേസിനെ തുടർന്ന് നിലവിലുള്ള ഡിജിപിയെ മാറ്റിയോ എന്ന ചോദ്യമാണ് സുപ്രീംകോടതി ഉന്നയിച്ചത്. മരിച്ച കുട്ടിയുടെ അമ്മ നിരാഹാരം ഇരുന്നത് അറിഞ്ഞുവെന്നും കോടതി പറഞ്ഞു. ജിഷ, പുറ്റിങ്ങൾ കേസിലെ വീഴ്‌ച്ചകളെ തുടർന്നാണ് സെൻകുമാറിനെ മാറ്റിയതെന്നായിരുന്നു നേരത്തെ സർക്കാർ വാദിച്ചിരുന്നത്. ഈ വാദം തന്നെ സെൻകുമാറിന്റെ അഭിഭാഷകൻ കോടതിയിൽ സർക്കാറിന് എതിരായ ആയുധമാക്കി. ഇതോടെയാണ് ഇപ്പോൾ കോടതിയിൽ നിന്നും പരാമർശം ഉണ്ടായിരിക്കുന്നത്. ഡിജിപി സ്ഥാനത്തുനിന്ന് തന്നെ നീക്കിയ സർക്കാർ നടപടിക്കെതിരെ ടിപി സെൻകുമാർ നൽകിയ ഹർജി മാറ്റണമെന്ന ആവശ്യം നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. സെൻകുമാറിന്റെ ഹർജി പരിഗണിക്കുന്നത് ഒരു ദിവസത്തേക്കെങ്കിലും മാറ്റവയ്ക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തിയത്. കേസിൽ സർക്കാരിന് ഒരു അധിക സത്യവാങ്മൂലം സമർപ്പിക്കാനുണ്ടായിരുന്നു. കേസിൽ സർക്കാറിന് വേണ്ടി ഹാജരായ ഹരീഷ് സാൽവെ ഇന്ന് കോടതിയിൽ എത്തിയിരുന്നില

ന്യൂഡൽഹി: സെൻകുമാറിനെ ഡിജിപി സ്ഥാനത്തു നിന്നും മാറ്റിയ കേസിൽ സർക്കാറിനെ പരിഹസിച്ച് സുപ്രീംകോടതി. ജിഷ്ണു കേസിനെ തുടർന്ന് നിലവിലുള്ള ഡിജിപിയെ മാറ്റിയോ എന്ന ചോദ്യമാണ് സുപ്രീംകോടതി ഉന്നയിച്ചത്. മരിച്ച കുട്ടിയുടെ അമ്മ നിരാഹാരം ഇരുന്നത് അറിഞ്ഞുവെന്നും കോടതി പറഞ്ഞു. ജിഷ, പുറ്റിങ്ങൾ കേസിലെ വീഴ്‌ച്ചകളെ തുടർന്നാണ് സെൻകുമാറിനെ മാറ്റിയതെന്നായിരുന്നു നേരത്തെ സർക്കാർ വാദിച്ചിരുന്നത്. ഈ വാദം തന്നെ സെൻകുമാറിന്റെ അഭിഭാഷകൻ കോടതിയിൽ സർക്കാറിന് എതിരായ ആയുധമാക്കി. ഇതോടെയാണ് ഇപ്പോൾ കോടതിയിൽ നിന്നും പരാമർശം ഉണ്ടായിരിക്കുന്നത്.
ഡിജിപി സ്ഥാനത്തുനിന്ന് തന്നെ നീക്കിയ സർക്കാർ നടപടിക്കെതിരെ ടിപി സെൻകുമാർ നൽകിയ ഹർജി മാറ്റണമെന്ന ആവശ്യം നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. സെൻകുമാറിന്റെ ഹർജി പരിഗണിക്കുന്നത് ഒരു ദിവസത്തേക്കെങ്കിലും മാറ്റവയ്ക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തിയത്. കേസിൽ സർക്കാരിന് ഒരു അധിക സത്യവാങ്മൂലം സമർപ്പിക്കാനുണ്ടായിരുന്നു. കേസിൽ സർക്കാറിന് വേണ്ടി ഹാജരായ ഹരീഷ് സാൽവെ ഇന്ന് കോടതിയിൽ എത്തിയിരുന്നില്ല. ഇതോടെ കേസിൽ സർക്കാറിന് കടുത്ത ആശങ്കയാണ് ഉണ്ടായിരിക്കുന്നത്.
കേസ് അനന്തമായി നീട്ടാനാണ് സർക്കാർ ശ്രമമെന്നും ഇത്രദിവസം നൽകിയിട്ടും ഒരു സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാർ തയ്യാറായില്ലെന്നും അഭിഭാഷകൻ വാദിച്ചു. തുടർന്നാണ് കേസ് നീട്ടിക്കൊണ്ടുപോകേണ്ടെന്നും ഇന്ന് തന്നെ പരിഗണിക്കാമെന്നും കോടതി അറിയിച്ചത്.
കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ സെൻകുമാറിന്റെ സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഹാജരാക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സർക്കാർ അധിക സത്യവാങ്മൂലം സമർപ്പിക്കേണ്ടിയിരുന്നത്. പുറ്റിങ്ങൽ ജുഡീഷ്യൽ കമ്മീഷൻ നടപടികളുടെ സ്ഥിതി, സിബിസിഐഡി അന്വേഷണ റിപ്പോർട്ട്, ഹൈക്കോടതി സ്വമേഝയാ എടുത്ത കേസിന്റെ സ്ഥിതി എന്നിവയാണ് സത്യവാങ്്മൂലമായി നൽകാൻ കോടതി ആവശ്യപ്പെട്ടിരുന്നത്. പൊലീസ് തലപ്പത്ത് നിന്ന് മാറ്റിയതിനെതിരെ ഇടതു സർക്കാരിനെതിരെ സമർപ്പിച്ച് ഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സെൻകുമാർ സുപ്രിം കോടതിയിൽ അപ്പീൽ സമർപ്പിച്ചത്.

